Health
കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന

യൂറോപ്പിലെയും മധ്യേഷ്യയിലെയും കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) .ഒമിക്രോൺ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം വരും മാസങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ‘ആശയകരമായ പ്രതീക്ഷ’ നല്‍കുന്നുവെന്നും ലോകാരോഗ്യ സംഘടന.
പാൻഡെമിക് അവസാനിച്ചിട്ടില്ലെങ്കിലും 2022 ൽ അത്യാസന്നഘട്ടം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പ്രസ്താവനയിലൂടെ അറിയിചിരുന്നു .എന്നാൽ, മുൻകരുതലുകൾ നിർത്താറായിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.വരാനിരിക്കുന്ന ആഴ്ചകളിലും തണുത്ത കാലാവസ്ഥയ് മൂലം ലക്ഷക്കണക്കിന് കൊവിഡ് കേസുകൾ ലോകത്തുണ്ടാകുമെന്നും ആളുകളുടെ പ്രതിരോധ ശേഷി കുറയുന്നതനുസരിച്ച് പുതിയ കൊവിഡ് വേരിയന്റുകൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്’ ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.ഡെൽറ്റയെക്കാൾ വേഗത്തിൽ ഒമിക്റോൺ വ്യാപിക്കുന്നുണ്ടെന്നും ഓർമ്മപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ, യൂറോപ്യൻ മേഖലയിലുടനീളം 31.8 ശതമാനം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് തീവ്രപരിചരണം ആവശ്യമായി വരുന്നുണ്ട്.
മഹാമാരി ആരംഭിച്ചതിന് ശേഷം ഓരോ മണിക്കൂറിലും, യൂറോപ്യൻ മേഖലയിലെ 99 ആളുകൾക്ക് വീതമാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. മേഖലയിൽ 1.7 മില്യണിലധികം ആളുകൾ മരണപ്പെട്ടു.ഈ മേഖലയിൽ 1.4 ബില്യണിലധികം ആളുകൾക്ക് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെങ്കിലും, വാക്സിൻ നൽകുന്നതിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ക്ലൂഗെ ചൂണ്ടിക്കാട്ടി.വാക്സിൻ ആവശ്യമുള്ള നിരവധി ആളുകൾ വാക്സിനേഷൻ എടുക്കാതെ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വ്യാപനം വർദ്ധിപ്പിക്കാനും പുതിയ വകഭേദങ്ങൾ രൂപപ്പെടാനും ഇടയാക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേർത്തു.
Sources:globalindiannews
Disease
കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് വൈസ് പ്രസിഡന്റും ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. ഫഹീം യൂനുസ് പറയുന്നത്.
കോവിഡിന് കാരണക്കാരനായ വെറസ് പുതുതായി രൂപം കൊണ്ട വൈറസായിരുന്നെന്നും എന്നാല്‍ കുരങ്ങുപനിയുടെ വൈറസ് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരങ്ങുകളില്‍ ഈ രോഗം 1958-ലാണ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 1970ല്‍ ആദ്യമായി മനുഷ്യരില്‍ ഈ രോഗബാധ കണ്ടെത്തി. 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അന്ന് രോഗംസ്ഥിരീകരിച്ചിരുന്നു.
കോവിഡ് വൈറസിന്റെ കാര്യത്തില്‍ നേരിട്ടത് പോലെ വാക്സിന് പ്രതിസന്ധി കുരങ്ങുപനിയില്‍ നേരിടാന്‍ സാധ്യതയില്ലെന്നും വസൂരിയുടെ വാക്സിനുകള്‍ ഈ രോഗത്തിന് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് കുരങ്ങുപനിക്ക് കുറവ് അപകട സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ കാനഡ, സ്പെയിന്, ഇസ്രായേല്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി 90ലധികം കുരങ്ങുപനി കേസുകള്‍ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുരങ്ങ് പനി വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് പകരുന്നത്. യു.കെ.എച്ച്.എസ്.എയുടെ അഭിപ്രായത്തില്‍ കുരങ്ങ്? പനി വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. കടുത്ത പനി, തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാല്‍, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്?ടറെ സമീപിക്കേണ്ടത്? അത്യാവശ്യമാണ്. കുരങ്ങുപനിക്ക്? വാക്സിനേഷന് നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ 14 ദിവസത്തിനകം വാക്സിനേഷന് എടുത്തിരിക്കണം.
Sources:nerkazhcha
Health
അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ.
ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ ദയാവധം നിയമവിധേയമാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ വിശദമായ് വിമർശിച്ചു കൊണ്ടാണ് ബിഷപ്പിന്റെ ആഹ്വാനം.ചാനൽ ഐലന്റിൽ ദയാവധവും അസിസ്റ്റഡ് സൂയിസൈഡും നിയമവിധേയമാക്കുന്നതിനെതിരെ തുടർച്ചയായി സംസാരിക്കുന്ന വ്യക്തിയാണ് ബിഷപ് ഫിലിപ്പ് ഇഗൻ.
മരിക്കുന്നതിന് സഹായം ചോദിക്കുന്നതും അത് ചെയ്ത് കൊടുക്കുന്നതും അനുകമ്പയുള്ള പ്രവൃത്തിയല്ല. അതൊരു മാരകപാപമാണ്. ഇത്തരം പരിഹാര മാർഗ്ഗങ്ങൾക്ക് കീഴടങ്ങാനുള്ള പ്രലോഭനങ്ങൾക്ക് നാം കീഴടങ്ങരുത്. മരണാസന്നരായി കഴിയുന്ന രോഗികളോട് നാം ആദരവും അനുകമ്പയുമാണ് കാണിക്കേണ്ടത്.മോഡേൺ പാലിയേറ്റീവ് കെയറിങ്ങിൽ യുകെ വേൾഡ് ലീഡറാണ്. മരണത്തിന്റെയും ആത്മഹത്യയുടെയും നാടായി ജേഴ്സി മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Sources:marianvibes
Health
അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
‘രാജ്യങ്ങളിലെ കുരങ്ങുപനിയുടെ വ്യാപ്തി നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.. അത് എത്രത്തോളം പ്രചരിക്കുന്നുവെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് അത് സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കണം…’ – പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു.
സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.
‘ശരീര സ്രവങ്ങൾ, കുരങ്ങ് പോക്സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്തുക്കളുമായി (വസ്ത്രങ്ങളും കിടക്കകളും പോലുള്ളവ) സമ്പർക്കത്തിലൂടെ കുരങ്ങുപനി പടർത്താം…’- സിഡിസി വ്യക്തമാക്കി.
Sources:globalindiannews
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country