Connect with us

National

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിൽ പുതിയ ഭരണസമിതി

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസിനോടൊപ്പം ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിനായി 15 അംഗ കൗൺസിലിനെ 25-ാം തിയതി മുളക്കുഴ യിൽ തെരഞ്ഞെടുത്തു. 2 വർഷമാണ് സ്റ്റേറ്റ് കൗൺസിലിന്റെ കാലാവധി.അംഗങ്ങളായി തിരഞ്ഞെടുക്കപെട്ട എല്ലാ അംഗങ്ങൾക്കും അനുമോദനങ്ങൾ അറിയിക്കുന്നു
http://theendtimeradio.com

 

National

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

Published

on

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്

Published

on

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ. എബിൻ അലക്സ്, USA നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻ്റെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ ‘പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680 Password :amen
Sources:gospelmirror

http://theendtimeradio.com

Continue Reading

National

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം

Published

on

പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് തറക്കല്ലിട്ടു.
സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി ജെ ശാമുവേല്‍ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. സഭാ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യൂ അധ്യക്ഷനായിരുന്നു.ഡോ.ഐസക് ചെറിയാന്‍, പാസ്റ്റര്‍മാരായ ജോര്‍ജ് പി ചാക്കോ, ജോര്‍ജ് എബ്രഹാം, കെ രാജന്‍,ബ്രദര്‍ ബാബു യോഹന്നാന്‍ തുടങ്ങിയവര്‍ ആശംസ സന്ദേശങ്ങള്‍ നല്കി.സഭാ സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് നന്ദി പ്രസംഗം നടത്തി. പാസ്റ്റര്‍ പി എം ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥനയും പാസ്റ്റര്‍ ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനയും നയിച്ചു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 hours ago

Street preacher to appeal court ruling upholding arrest over ‘hate Islam, Jesus is love’ sign

A Christian street preacher who was arrested for protesting Islam after the London Bridge terrorist attack in 2017 has had...

us news7 hours ago

Ancient Aramaic inscription finally deciphered reveals Jewish name in the heartland of Judea

An inscribed piece of pottery found in an ancient Jewish stronghold in the Jordan Valley has finally been deciphered. The...

National8 hours ago

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന...

National8 hours ago

യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ...

world news8 hours ago

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍

അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ....

National1 day ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം

പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍...

Trending

Copyright © 2019 The End Time News