Connect with us

Health

വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ് വരുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

Published

on

വാക്സിൻ കണ്ടെത്തിയതോടെ കോവിഡിന് അവസാനമായെന്ന് പ്രതീക്ഷിച്ചവരാണ് നാ മെല്ലാവരും. എന്നാല്‍ രണ്ട് വാക്സീന്‍ ഡോസ് എടുത്തവരും രോഗബാധിതരാകാമെന്ന് ഡെല്‍റ്റ വകഭേദം നമുക്ക് കാട്ടിത്തന്നു. വാക്സീന്‍ എടുത്തവരും എടുക്കാത്തവരും കോവിഡ് വന്നവരും വരാത്തവരുമെല്ലാം രോഗബാധിതരാകുന്ന ഒമിക്രോണ്‍ തരംഗത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ് ലോകം. എന്തിന് വെറുതേ ഈ വാക്സീന്‍ എടുക്കുന്നു എന്ന തോന്നല്‍ ചിലര്‍ക്കെങ്കിലും സ്വാഭാവികമായും ഉണ്ടായിട്ടുണ്ടാകാം. ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന അഞ്ചാം പനി വാക്സീനും 20 വര്‍ഷത്തേക്ക് രോഗം വരാതെ കാക്കുന്ന ചിക്കന്‍ പോക്സ് വാക്സീനും ഒക്കെയുള്ള ലോകത്താണ് ഒന്നും രണ്ടും മൂന്നും ഡോസ് എടുത്തിട്ടും കോവിഡ് വാക്സീനുകള്‍ക്ക് രോഗം വരുന്നതിനെ തടയാനാകാത്ത അവസ്ഥ ഉണ്ടാകുന്നത്.

എന്തുകൊണ്ടാണ് കോവിഡ് വാക്സീനുകള്‍ക്ക് ഈ ഗതി വന്നതെന്ന ചോദ്യത്തിന് ഉത്തരമേകുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള വിഗ്യാന്‍ പ്രസാറിലെ ശാസ്ത്രജ്ഞന്‍ ടി. വി. വെങ്കടേശ്വരന്‍. അണുബാധയെ ഒഴിവാക്കാനുള്ള ഒരു വാക്സീന്‍റെ കഴിവ് അതുളവാക്കുന്ന പ്രതിരോധ പ്രതികരണം, ആന്‍റിബോഡികള്‍ ശോഷിക്കുന്നതിന്‍റെ വേഗം, വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധി, വകഭേദങ്ങള്‍ക്ക് പ്രതിരോധശേഷിയെ വെട്ടിച്ച് കടക്കാനുള്ള കഴിവ് തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി ദ ഫെഡറലില്‍ എഴുതിയ ലേഖനത്തില്‍ ടി.വി. വെങ്കടേശ്വരന്‍ ചൂണ്ടിക്കാട്ടി.

ഒരു വൈറസിനെതിരെ വാക്സീന്‍ മൂലമോ അണുബാധ മൂലമോ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡിയുടെ തോത് പകുതിയാകാന്‍ എടുക്കുന്ന കാലാവധിയാണ് ഹാഫ് ലൈഫ്. ഓരോ വൈറസിനെതിരെയും ഉണ്ടാകുന്ന ആന്‍റിബോഡിയുടെ ഹാഫ് ലൈഫ് വ്യത്യസ്തമായിരിക്കും. ഒറിഗോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് അഞ്ചാം പനിക്ക് ഇത് 200 വര്‍ഷമാണ്. റൂബെല്ലയ്ക്ക് ഇത് 85 വര്‍ഷവും വാരിസെല്ല-സോസ്റ്റര്‍ വൈറസിന് 50 വര്‍ഷവും ടെറ്റനസിന് 11 വര്‍ഷവും ഡിഫ്തീരിയക്ക് 19 വര്‍ഷവുമാണ്. ഇതിനാലാണ് അഞ്ചാം പനിക്ക്‌ ജീവിതകാലത്ത് ഒരേയൊരു വാക്സീന്‍ എടുക്കേണ്ടി വരുമ്പോൾ ബൂസ്റ്റര്‍ ടെറ്റനസ് ഷോട്ടുകള്‍ ഓരോ 10 വര്‍ഷവും ആവർത്തിക്കേണ്ടി വരുന്നതെന്ന് വെങ്കടേശ്വരന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ കൊറോണ വൈറസിന് ഇത് വെറും 20.4 ദിവസമാണ്. അതായത് കോവിഡ് വന്ന ഒരാളിലും വാക്സീന്‍ എടുത്ത ഒരാളിലും വൈറസിനെതിരെ ഉണ്ടാകുന്ന ആന്‍റിബോഡികള്‍ 20.4 ദിവസത്തിന് ശേഷം പകുതിയായി കുറയും.

ഒരു വൈറസ് ശരീരത്തില്‍ കടക്കുന്നതിനും ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിനും ഇടയിലുള്ള കാലാവധിയാണ് ഇന്‍ക്യുബേഷന്‍ കാലാവധി. വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധിയും അതിനെതിരെ ന്യൂട്രലൈസിങ് ആന്‍റിബോഡികളെ പുറപ്പെടുവിക്കാന്‍ ശരീരം എടുക്കുന്ന സമയവും വാക്സീനുകള്‍ക്ക് വൈറസിനെ നിയന്ത്രിക്കാനാകുമോ എന്നതില്‍ നിര്‍ണായകമാണ്. ഹെപ്പറ്റൈറ്റിസ് ബി വാക്സീന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധി 45 മുതല്‍ 160 വരെ ദിവസമാണെങ്കില്‍ കോവിഡിന് ഇത് വെറും ഒന്ന് മുതല്‍ 14 ദിവസം വരെയാണ്. ശരാശരി അഞ്ച് ദിവസവും. ഇന്‍ക്യുബേഷന്‍ കാലാധി നീണ്ടതാണെങ്കില്‍ ആന്‍റിബോഡികള്‍ക്ക് വൈറസിനെതിരെ അണിനിരക്കാനും സംരക്ഷണം തീര്‍ക്കാനും കൂടുതല്‍ സമയം ലഭിക്കും. കോവിഡിന്‍റെ കാര്യത്തില്‍ ഇത് വളരെ കുറവാണെന്നതും വാക്സീനുകള്‍ക്ക് വെല്ലുവിളിയാണെന്ന് ടി. വി. വെങ്കടേശ്വരന്‍ ചൂണ്ടിക്കാട്ടി.

മുന്‍ അണുബാധയും വാക്സീനും മൂലം നേടിയെടുക്കുന്ന പ്രതിരോധശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ കഴിയുന്ന വകഭേദങ്ങള്‍ കൂടി വരുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വാക്സീനുകള്‍ എടുക്കുന്ന കാര്യത്തില്‍ ആരും ഉപേക്ഷ കാണിക്കരുതെന്ന് ലേഖനം ഓര്‍മിപ്പിക്കുന്നു. വൈറസിന്‍റെ തീവ്രത കുറയ്ക്കാന്‍ മാത്രമല്ല ദീര്‍ഘകാല കോവിഡ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും വാക്സീനുകള്‍ സഹായിക്കുമെന്ന് വെങ്കടേശ്വരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ബൈക്കോടിക്കുമ്പോൾ വയ്ക്കുന്ന ഹെല്‍മറ്റ് പോലെ വാക്സീനെ കാണണമെന്നാണ് വിഗ്യാന്‍ പ്രസാറിലെ ഈ ശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചതു കൊണ്ട് അപകടം ഒഴിവായെന്ന് വരില്ല. എന്നാല്‍ അപകടം വരുമ്പോൾ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റാതെ ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മെറ്റിന് സാധിച്ചേക്കാം. ചില അപൂര്‍വം അവസരങ്ങളില്‍ ഹെല്‍മറ്റ് വച്ചാലും മരണം സംഭവിക്കാം. ഇതേ പോലെ തന്നെയാണ് വാക്സീന്‍ നല്‍കുന്ന സുരക്ഷയും. പൂര്‍ണ സംരക്ഷണം രോഗത്തില്‍ നിന്ന് നല്‍കിയില്ലെങ്കിലും രോഗതീവ്രതയുടെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്സീന് സാധിക്കുമെന്ന് ലേഖനം കൂട്ടിച്ചേര്‍ത്തു.

Sources:globalindiannews

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles11 hours ago

God’s peace and the world’s peace are not the same

Peace is not just a feeling, it is also a condition, a mindset, a state of being. It is a...

National12 hours ago

Teacher Disciplined for Distributing Bibles

India — A teacher working in a village government school in India’s southern state of Telangana was suspended for allegedly...

National12 hours ago

New Data Shows Sharp Increase in Attacks on Christians

India — The United Christian Forum (UCF) has called on Prime Minister Narendra Modi’s government to establish a national-level inquiry...

National13 hours ago

പ്രധാനമന്ത്രിയോട് അഞ്ച് ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ഡോ.പീറ്റര്‍ മച്ചാഡോ

ബെംഗളൂരു: ക്രിസ്ത്യന്‍ സമൂഹത്തെ സന്തോഷിപ്പിക്കാന്‍ 5 സമ്മാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ. 1) മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ...

National13 hours ago

Former PM Manmohan Singh dies at 92

Former Indian Prime Minister Manmohan Singh, who governed the South Asian country for two terms and liberalised its economy in...

National13 hours ago

ഡോ.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14...

Trending

Copyright © 2019 The End Time News