Connect with us

us news

യുഎസിൽ ശക്തമായ ശീതകൊടുങ്കാറ്റ്

Published

on

ഹൂസ്റ്റൻ : ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലും ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഞ്ഞും കാറ്റും വീശിയടിച്ചതിന് ശേഷം ശനിയാഴ്ച കിഴക്കന്‍ മാസച്യുസിറ്റ്സിനെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് കീഴടക്കി. പ്രദേശത്ത് ജനജീവിതം ദുസഹമായിട്ടുണ്ട്. കിഴക്കന്‍ തീരത്തിന്റെ വ്യാപകമായ ഭാഗങ്ങളില്‍ ഹിമപാത മുന്നറിയിപ്പ് പ്രാബല്യത്തില്‍ വന്നു. പ്രദേശത്തുടനീളമുള്ള ആളുകള്‍ തണുത്തുറഞ്ഞ താപനില, കനത്ത മഞ്ഞുവീഴ്ച, മോശപ്പെട്ട യാത്രാ സാഹചര്യങ്ങള്‍, വ്യാപകമായ വൈദ്യുതി തകരാറുകള്‍ എന്നിവ അഭിമുഖീകരിക്കുന്നു.

ഞായറാഴ്ചയോടെ കൊടുങ്കാറ്റ് ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഒരടിയിലധികം മഞ്ഞും കിഴക്കന്‍ മാസച്യുസിറ്റ്സിന്റെ ഭാഗങ്ങളില്‍ രണ്ടടിയിലോ അതില്‍ കൂടുതലോ മഞ്ഞ് വീണു കിടക്കുകയാണ്. നാഷനല്‍ വെതര്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 7 മണി വരെയുള്ള മഞ്ഞുവീഴ്ചയുടെ അളവ് റിപ്പോര്‍ട്ട് ചെയ്തു: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട്: 5.1 ഇഞ്ച്, സെന്‍ട്രല്‍ പാര്‍ക്ക്: 5.3 ഇഞ്ച്, ഈ ദിവസത്തെ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണിത്. 1904ല്‍ 4.7 ഇഞ്ച് രേഖപ്പെടുത്തിയ മഞ്ഞുവീഴ്ചയെ ജനുവരി 29ന് മറികടന്നു. ഫിലഡല്‍ഫിയ രാജ്യാന്തര വിമാനത്താവളം: 6 ഇഞ്ച്, ബ്രിഡ്ജ്‌പോര്‍ട്ട്, കോണ്‍.: 6.9 ഇഞ്ച്, ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്: 3 ഇഞ്ച് എന്നിങ്ങനെയാണ് മഞ്ഞിന്റെ താണ്ഡവം.

കൊടുങ്കാറ്റ് കിഴക്കന്‍ തീരത്തുടനീളമുള്ള സമീപപ്രദേശങ്ങളിലേക്ക് മഞ്ഞ് കൂമ്പാരങ്ങള്‍ വീഴുകയും പിന്നീട് ബോസ്റ്റണ്‍ പോലുള്ള നഗരങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ പ്രദേശത്തുടനീളം സ്ഥിതി മോശമാണ്. ശക്തമായ കാറ്റും മരവിപ്പിക്കുന്ന താപനിലയും മഞ്ഞുവീഴ്ചയും കൂടിച്ചേര്‍ന്ന് പുറത്ത് മോശം അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ശനിയാഴ്ച രാവിലെ ദേശീയ കാലാവസ്ഥാ സേവനം മുന്നറിയിപ്പ് നല്‍കി. ‘അവിടെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ”ട്രൈസ്റ്റേറ്റിലുടനീളം ദിവസത്തില്‍ ഭൂരിഭാഗവും ഇന്ന് താപനില ഒറ്റ അക്കത്തില്‍ നിന്ന് പൂജ്യത്തിനടുത്തായി അനുഭവപ്പെടും’–ലോംഗ് ഐലന്‍ഡിലെ നാഷനല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഡൊമിനിക് രാമുണ്ണി പറഞ്ഞു,

ഇത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതുപോലെയായിരുന്നു, ഒരു കെട്ടിടത്തിന്റെ വശം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുകയാണെന്നാണ് ബോസ്റ്റണില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ലണ്ടിലെ ശീതകാല കൊടുങ്കാറ്റുകള്‍ സാധാരണ സംഭവങ്ങളാണ്, എന്നാല്‍ ഇത് ചരിത്രം സൃഷ്ടിക്കുമെന്ന് തോന്നുന്നു, ഈ പ്രദേശത്ത് 24 മുതല്‍ 30 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു, ഇത് ബോസ്റ്റണിന്റെ 27.6 ഇഞ്ച് റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുണ്ട്. സബ്വേ സ്റ്റേഷനുകള്‍ക്ക് ചുറ്റും വെള്ളപ്പൊക്ക തടസ്സങ്ങള്‍ സ്ഥാപിച്ചു, താഴ്ന്ന റോഡുകള്‍ക്ക് ചുറ്റും ഫ്ളഡ് ഗേറ്റുകള്‍ സ്ഥാപിച്ചു, കേപ് കോഡിലെ കടയുടെ മുന്‍ഭാഗങ്ങള്‍ക്ക് ചുറ്റും മണല്‍ ചാക്കുകള്‍ നിരത്തി, അവിടെ അതിരാവിലെ മണിക്കൂറില്‍ 65 മുതല്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. പകല്‍ സമയത്ത് തണുത്ത വായുവിന്റെ ഗതി വരണ്ടതും മൃദുവായതുമായ മഞ്ഞിനും ഉയര്‍ന്ന ശേഖരണത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

us news

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

Published

on

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.

എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം സംഭവിച്ചതായി നടപടി സൂചിപ്പിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാൻ ദൗത്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും യുഎസ് അറിയിച്ചു. അഷറഫ് ഗാനി സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാനെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനുമായിട്ടുള്ള ഔപചാരിക നയതന്ത്ര ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

Published

on

വാഷിങ്‌ടൺ:ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.

മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്‌സിസ്‌ ചെടിയുടെ വിത്തിട്ട്‌ വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട്‌ സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്ലോറിഡയാണ്‌ ഗവേഷണം നടത്തിയത്‌. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന്‌ പരീക്ഷണം നിർണായകമാകും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

us news

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

Published

on

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Travel15 hours ago

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്‌കൂൾ മേഖലയിൽ 30 കിലോമീ‌റ്ററും...

National15 hours ago

ചര്‍ച്ചുകള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമസേന നേതാവ്

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും തൂവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്. ബിജെപി...

world news15 hours ago

Pakistan Christian’s Spurn Rally for Khan

Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the...

National16 hours ago

പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.

കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ...

us news16 hours ago

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ...

world news16 hours ago

“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത

ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍...

breaking news17 hours ago

Catholic leaders condemn Israeli violence at funeral of Palestinian-American journalist

JERUSALEM — The top Catholic clergyman in the Holy Land on Monday condemned the police beating of mourners carrying the...

world news17 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത്‌ തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം...

National2 days ago

Indian Authorities Demand Pastors Cease Religious Activities

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The...

world news2 days ago

ICC Supports a Café to Reach Muslims with the Gospel

Indonesia – Rita* and Zairus* are two field workers who felt called by God to serve in a remote area...

breaking news2 days ago

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത്...

Tech2 days ago

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള...

Trending