Connect with us

Business

മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും

Published

on

ദില്ലി: ഫേസ്ബുക്ക് (Facebook) സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുന്‍നിരക്കാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ (Mark Zuckerberg) കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും (Mukesh Ambani) ഗൗതം അദാനിയും (Gautam Adani) . സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ (Meta) ഓഹരിവില കഴിഞ്ഞ ദിനം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്. സ്‌റ്റോക്ക് മാര്‍ക്കറ്റിലെ കനത്ത ഇടിവ് കാരണം സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്ല്യണേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ആസ്തി 90.1 ബില്ല്യണ്‍ ഡോളറും അംബാനിയുടെ ആസ്തി 90 ബില്ല്യണ്‍ ഡോളറുമാണ്. സ്‌റ്റോക്ക് ഇടിവ് കാരണം സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ചരിത്രത്തില്‍ ഒരു യുഎസ് കോര്‍പ്പറേറ്റ് കമ്പനി ഒറ്റദിനം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് സുക്കര്‍ബര്‍ഗിനുണ്ടായത്. 200 ബില്യണ്‍ ഡോളറിലധികമാണ് ഒറ്റദിനം കൊണ്ടുണ്ടായ നഷ്ടം. സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ വിപണി മൂല്യത്തില്‍ 12.8 ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌കിനുണ്ടായ 35 ബില്ല്യണ്‍ ഡോളര്‍ നഷ്ടമാണ് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടം. 2015ന് ശേഷം ആദ്യമായാണ് സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നപ്പട്ടികയുടെ ആദ്യ പത്തില്‍ നിന്ന് പുറത്താകുന്നത്.

നിലവില്‍ 84.3 ബില്യണ്‍ യുഎസ് ഡോളറുള്ള അദ്ദേഹത്തിന്റെ ആസ്തിയില്‍ 30 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 2ന് മെറ്റയുടെ സ്റ്റോക്ക് 20 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍, ഇന്ത്യയിലെ കുതിച്ചുയരുന്ന ഡാറ്റാ നിരക്കുകള്‍ കാരണം സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് പരസ്യമാണ്. ആപ്പിള്‍ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതും ഐഒഎസ്, മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍, ടിക് ടോക്ക് പോലുള്ള എതിരാളികള്‍ എന്നിവയാണ് നഷ്ടത്തിന് കാരണമെന്ന് സക്കര്‍ബര്‍ഗ് കുറ്റപ്പെടുത്തി. വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തന്റെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ ഡാറ്റാ വിലയിലുണ്ടായ വര്‍ധനവും നഷ്ടത്തിന് കാരണമായി സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.
Sources:globalindiannews

http://theendtimeradio.com

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Business

ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ

Published

on

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്
ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും
ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് സർവേ. ലോക്കൽ സർക്കിൾ നടത്തിയ ഓൺലൈൻ സർവേയിലൂടെയാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാട് ഒരിക്കലോ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവം നിരവധി സർവേയിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഇതിൽ 73 ശതമാനം പേരും യുപിഐയ്ക്ക് ഫീസ് ഈടാക്കി തുടങ്ങിയാൽ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 23 ശതമാനം ആളുകൾ മാത്രമാണ് ഇടപാടിന് ഫീസ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിൽ രണ്ടിൽ ഒരാൾ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകൾ നടത്തുന്നവരാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news14 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles14 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news16 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news17 hours ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

world news2 days ago

എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ

ദുബായ് : റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ...

world news2 days ago

ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ...

Trending