Travel
കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി ജില്ല തിരിച്ച് നമ്പർ സിസ്റ്റം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനം. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക.
ഇനി മുതൽ നിലവിൽ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളിൽ JN സീരിയലിലുള്ള ബോണറ്റ് നമ്പറുകൾ വലത് വശത്തും സിറ്റി സർക്കുലർ (CC), സിറ്റി ഷട്ടിൽ (CS) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കുകയും ചെയ്യും.
ഓരോ ജില്ലയുടെയും കോഡ്:
തിരുവനന്തപുരം-TV, കൊല്ലം- KL, പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശ്ശൂർ-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN, കാസർകോട് – KG.
ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പറുകളും നൽകും.
കെ.എസ്.ആർ.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവിസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയിൽനിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവിസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽനിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.
_അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പറുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽനിന്നും ഈ ബസുകൾ സർവിസിനായി നൽകും. _
http://theendtimeradio.com
Travel
എഐ ക്യാമറ ഇന്ന് മുതൽ, കുട്ടികള്‍ക്ക് പിഴയില്ല: ആന്റണി രാജു

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങും.
അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരു ചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല.
Sources:nerkazhcha
Travel
വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും.
വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ.
സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കൺസെഷൻ അനുവദിക്കൂ.
Sources:NEWS AT TIME
Travel
വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെ നാല് ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. നിലവിൽ, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിയറ്റ്ജെറ്റ് എയർ സർവീസ് നടത്തുന്നുണ്ട്.
കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30നാണ് വിമാനം പുറപ്പെടുക. പിറ്റേദിവസം രാവിലെ പ്രാദേശിക സമയം 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. ഹോചിമിൻ സിറ്റിയിൽ നിന്നും പ്രാദേശിക സമയം വൈകിട്ട് 7.20ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ തിരിച്ചെത്തും. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനത്തിനുള്ളിൽ കോക്ടയിൽ ബാർ, സ്വകാര്യ കാബിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി 60 കിലോ ബാഗേജ് വരെ കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ഹാൻഡ് ബാഗേജ് 18 കിലോ വരെയാണ്.
Sources:Metro Journal
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news7 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news4 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ