National
നായ്ക്കളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: പാർവോ വൈറസ് ബാധയെന്ന് പ്രാഥമിക നിഗമനം, നാട്ടുകാർ ആശങ്കയിൽ

എടത്വാ: തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കുട്ടികള്ക്ക് പുറമേ പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്. പൂച്ചയുടെ വായിലൂടെയും വിസര്‍ജ്ജന ദ്വാരത്തിലൂടെയും രക്തം വാര്‍ന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസം തലവടി മുണ്ടകത്തില്‍ പറമ്പില്‍ സഹദേവന്റെ രണ്ട് വളര്‍ത്തു പൂച്ചകള്‍ ചത്തിരുന്നു. സമീപ സ്ഥലങ്ങളിലും പൂച്ചകള്‍ ചത്തൊടുങ്ങുന്നുണ്ട്. പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
സമാന രീതിയില്‍ കഴിഞ്ഞ ആഴ്ച നായ്ക്കളും ചത്തൊടുങ്ങിയിരുന്നു. ലാബ്, പോമറേനിയന്‍, മിനിയേച്ചര്‍, ഇനത്തില്‍പെട്ട വളര്‍ത്തു നായ്ക്കളാണ് രോഗം ബാധിച്ചു ചത്തത്. തലവടി പഞ്ചായത്തില്‍ ഇതുവരെ ആറിലേറെ നായകുട്ടികള്‍ ചത്തിട്ടുണ്ട്. തലവടി പതിനൊന്നാം വാര്‍ഡ് സുധീന്ദ്രന്‍ കൈലാത്തുപറമ്പ്, സജീവന് തുണ്ടിപ്പറമ്പ്, പ്രസാദ് നെടുങ്ങാട്ട്, കൊച്ചമ്മനം കൊച്ചുപുരയില്‍ നെല്‍സണ്‍ എന്നിവരുടെ 6 മാസത്തില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളാണ് ചത്തത്. ചില വീടുകളിലെ നായ്ക്കുട്ടികള്‍ രോഗം മൂര്‍ഛിച്ച് ചികിത്സയിലാണ്. തെരുവ് നായ്ക്കളും പൂച്ചകളും ചാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
സമീപ പ്രദേശങ്ങളായ തലവടി, എടത്വ എന്നിവടങ്ങളിലെ മൃഗാശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
രോഗകാരണം പാർവോ വൈറസ് ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പാർവോ വൈറസ് പിടിപെടുന്നത് മരണത്തിനു കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായ്ക്കളുടെ വിസര്‍ജ്യം വീണ മണ്ണില്‍ നിന്നു രോഗം മറ്റു നായ്ക്കളിലേക്കു പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരിലേക്കു പകരാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
Sources:globalindiannews
National
രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേരുമാറ്റി; ഇനി മുതൽ അറിയപ്പെടുക അമൃത് ഉദ്യാൻ എന്ന പേരിൽ . കൊളോണിയൽ ഓർമ്മകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ദില്ലി: രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മുഗൾ ഗാർഡന്റെ പേരുമാറ്റി. ഇനി മുതൽ അമൃത് ഉദ്യാൻ എന്നപേരിലായിരിക്കും അറിയപ്പെടുക. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിലാണ് മുഗൾ ഗാർഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചത്. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയൽ ഓർമകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.
15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ. ഹോളി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 31 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. പേരുമാറ്റിയതിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, തൃണമൂൽ കോൺഗ്രസും സിപിഐയും വിമർശനവുമായി രംഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമർശിച്ചു.
Sources:globalindiannews
National
ഐ. പി. സി. ജനറൽ ഇലക്ഷൻ മെയ് 11 ന്

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ ഇലക്ഷൻ മെയ് മാസം 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഫിന്നി സഖറിയ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിക്കും. പുതിയ ഭരണഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
Sources:faithtrack
National
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധിക്കും

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ യൂണിറ്റിന് 9 പൈസ വെച്ച് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
Sources:Metro Journal
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine