News
12 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇനി സ്കൂളിൽ മാസ്ക് വേണ്ട

ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണത്തിലായ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സും അതിന് താഴെയും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്.
മാര്‍ച്ച് 20 ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കിന്റര്‍ഗാര്‍ഡനുകളിലും ഈ ഇളവ് ബാധകമാണ്. അതേസമയം, മാസ്‌ക് ധരിക്കുവാന്‍ താത്പര്യമുളള വിദ്യാര്‍ഥികള്‍ക്ക് ഇത് തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ വെച്ച് നടത്തുന്ന ആന്റിജന്‍ പരിശോധന തുടരണം. ഹോം ആന്റിജന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ മതിയാകും. അതേസമയം, ഒരിക്കല്‍ കോവിഡ് വന്ന് ഭേദമായ കുട്ടികള്‍ക്ക് ഈ പരിശോധന ആവശ്യമില്ല.
കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിര്‍ദേശങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഖത്തറിലെ ആക്ടീവ് കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായി കുറഞ്ഞു. നിലവില്‍ 982 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. വ്യാഴാഴ്ച 68 പേര്‍ക്ക് കൂടി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച 143 പേര്‍ രോഗമുക്തരായി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന മൂന്നു പേര്‍ ഉള്‍പ്പെടെ 27 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Sources:globalindiannews
National
ജാർഖണ്ഡില്‍ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും കൊള്ളയടിച്ചു

റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോൾബ ബ്ലോക്കിന് കീഴിലുള്ള സംസേര ഗ്രാമത്തിലാണ് വന്‍ കവർച്ച നടന്നത്. മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ കൊള്ളക്കാർ പള്ളി പരിസരത്ത് അതിക്രമിച്ച് കയറി ഏകദേശം എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് ടോപ്പോ, അസി. വികാരി ഫാ. റോഷൻ, സാംസേര സ്കൂൾ പ്രിൻസിപ്പൽ അഗസ്റ്റിൻ ഡംഗ്‌ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ചു മർദിച്ച് അവശരാക്കിയശേഷമായിരുന്നു കവർച്ച.
ഗുരുതരമായി പരിക്കേറ്റ ഇവരെ ബോൾബയിലെ സിഎച്ച്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികരെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത ദുഃഖകരമായ സംഭവമാണ് അരങ്ങേറിയതെന്നു സിംഡേഗയിലെ ബിഷപ്പ് വിൻസെന്റ് ബർവ കാത്തലിക് കണക്റ്റിനോട് പ്രതികരിച്ചു. ഇടവകയിൽ ഏകദേശം 8,000 പേരുണ്ട്. നിലവില്‍ വൈദികരെ ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ വൈദികര്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്താൻ പോലീസ് സജീവമായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. റോഷന്റെ മുറിയിലേക്കാണു അഞ്ചംഗ മുഖംമുടി സംഘം ആദ്യം അതിക്രമിച്ച് കയറിയത്. വൈദികനെ മർദിച്ചവശനാക്കിയശേഷം മറ്റുള്ളവരുടെ മുറികളിലേക്കും പ്രവേശിച്ചു. മർദിച്ചു വീഴ്ത്തിയശേഷം തോക്കു ചൂണ്ടിയായിരുന്നു കവർച്ച. പള്ളിയിലും സ്കൂൾ ഓഫീസിലും പാരിഷ് ഓഫീസിലുമുണ്ടായിരുന്ന എട്ടു ലക്ഷം രൂപ സംഘം കവർന്നു. ഒഡിയ ഭാഷയായിരുന്നു സംഘം സംസാരിച്ചതെന്ന് ആക്രമണത്തിന്റെ ഇരകള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരവുമായി രംഗത്ത് വന്നിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
A shocking robbery took place at around 1:30 AM on Sunday night in a church located in Samsera village under Bolba block of Simdega district, Jharkhand. Five masked and armed robbers broke into the church premises and looted approximately eight lakh rupees. They brutally assaulted the parish priests during the incident. The assailants not only attacked with sticks and weapons but also held guns to the priests’ heads, forcing them to chant religious slogans under duress.
Bishop Vincent Barwa of Simdega spoke to Catholic Connect, stating, “It is a sad situation that the priests are beaten up and assaulted.” He added, “The parish has around 8,000 people and we have replaced the priests for the time being. The priests will be alright and should be back within a week. We also have people watching the church.” He confirmed that the police are cooperative and actively working to find the culprits.
Following this terrifying incident, a sense of fear has gripped the Christian community. On Monday morning, angry members of the Christian society took to the streets in protest. They described the incident not only as a criminal act but also as an attack on religious freedom.
During the robbery, Parish Priest Father Ignatius Toppo, Samsera School Principal Agustin Dungdung, and Assistant Parish Priest Roshan were seriously injured. All three have been admitted to the CHC hospital in Bolba for treatment.
According to Father Roshan, the robbers had arrived with a duplicate key. They first broke into Father Toppo’s room and beat him up, then entered other rooms, assaulting all the priests at gunpoint and forcing them to chant religious slogans. One of the robbers was carrying a country-made pistol while another had a sharp weapon. They looted about eight lakh rupees in cash from the church, school, and parish office.
All the robbers were speaking in Odia, raising suspicion that they might have come from outside the area.
Father Ignatius Toppo revealed that this was the third robbery at Samsera Church. The church has been targeted twice before. These repeated incidents have sparked serious concern among the Christian community regarding their safety.
The Bolba police have sealed the block’s borders and are conducting raids at possible hideouts. Station In-Charge Santosh Kumar stated that the culprits will be arrested soon. The incident has created an atmosphere of tension and anger in the region.
http://theendtimeradio.com
National
ക്രൈസ്തവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി; നടപടി ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഇടപെടൽ തേടി ക്രൈസ്തവ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ചയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രതിനിധികള്‍ സംയുക്തമായി തയാറാക്കിയിരിക്കുന്ന മെമ്മോറാണ്ടം ജൂൺ 9ന് മധ്യപ്രദേശിലെ ജബൽപൂർ ജില്ലാ കളക്ടർക്ക് കൈമാറി. നിവേദനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതായി 50 അംഗ പ്രതിനിധി സംഘത്തെ നയിച്ച അതുൽ ജോസഫ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ദിനംപ്രതി ആക്രമണങ്ങളും വ്യാജ മതപരിവർത്തന കേസുകളും നേരിടുന്നതിനാലാണ് പ്രസിഡന്റിന് കത്തെഴുതാൻ തങ്ങള്‍ നിർബന്ധിതരായതെന്ന് അദ്ദേഹം ഇന്നലെ യുസിഎ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യൺ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾ രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളും മതേതര, ജനാധിപത്യ തത്വങ്ങളും എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നു മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ നിരന്തരം തങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നതുപോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ദലിത് തദ്ദേശീയ വംശജരായ ക്രിസ്ത്യാനികള്‍ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും വർദ്ധിച്ചുവരുന്ന ഭീഷണിയും അക്രമവും മൂലം ക്രൈസ്തവര്‍ സഹിക്കാൻ നിർബന്ധിതരായിരിക്കുന്ന സാഹചര്യമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. വടക്കേ ഇന്ത്യയിലെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ മരവിലുള്ള ഗുരുതരമായ ദുരുപയോഗം തടയുന്നതിൽ മുർമുവിന്റെ ഇടപെടല്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളെയും പ്രാർത്ഥനാ സമ്മേളനങ്ങളെയും തീവ്രഹിന്ദുത്വവാദികള്‍ മതപരിവർത്തന കേന്ദ്രങ്ങളാക്കി തെറ്റായി മുദ്രകുത്തുന്നതിനെതിരെ നടപടി വേണമെന്നും ക്രൈസ്തവ നേതൃത്വം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കടപ്പാട് :പ്രവാചക ശബ്ദം
National
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജൂൺ 21 ന്

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (P.C.I) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം
2025 ജൂൺ 21 ശനി രാവിലെ 9.30 ന് തിരുവല്ലയിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം ചർച്ചിൽ പി സി ഐ ജനറൽ പ്രസിഡൻറ് ജെ ജോസഫിന്റെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ Y റെജി ഉദ്ഘാടനം ചെയ്യും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും ഷാരോൺ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കല മണ്ണിൽ ചാരിറ്റി ഉദ്ഘാടനം നിർവഹിക്കും .
Sources:gospelmirror
-
Tech11 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles9 months ago
7 reasons you need the Holy Spirit
-
world news10 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports6 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband