Connect with us

Movie

End Time Radio പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി പുറത്തിറക്കിയ ക്രിസ്തീയ ഗാനം അമേരിക്കയിലെ ഡാലസ് ഐപിസി ടാബർനാക്കിൾ ചർച്ചിൽ വച്ച് റിലീസ് ചെയ്തു.

Published

on

End Time Radio പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി പുറത്തിറക്കിയ ക്രിസ്തീയ ഗാനം അമേരിക്കയിലെ ഡാളസ് ഐപിസി ടാബർനാക്കിൾ ചർച്ചിൽ വച്ച് പത്തൊമ്പതാം തീയതി ശനിയാഴ്ച  കോൺഫറൻസിന്റെ പ്രൊമോഷണൽ മീറ്റിംഗിൽ വച്ച്  സിഡി പ്രകാശനം ചെയ്തു. സകലത്തെയും സൃഷ്ടിച്ച ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ മഹാത്മ ത്തെ വർണ്ണിക്കുന്നതും പ്രപഞ്ചത്തിന്റെ ഉൽഭ ത്തിൽ ദൈവത്തിന്റെ കരവിരുതും സൃഷ്ടിയുടെ താതൻ ദൈവമാണെന്നും ഓർ പ്പിച്ചു ഉണർത്തുന്ന മനോഹര ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മി.ബൈജു യാക്കോബ് ഇടവിളയും, മാസ്മരിക ഈണം പകർന്നിരിക്കുന്നത് മി.പ്രസാദും , ഈ ഗാനം മനോഹരവും ഹൃദ്യമായി ആലപിച്ചിരിക്കുന്നത് പാസ്റ്റർ അജി പുത്തൂരും ആണ്. ഈ ഗാനം ക്രൈസ്തവ കൈരളിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും എന്നും ഇരുകൈകളും നീട്ടി ഈ ഗാനത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഏവർക്കും song concept & co-ordinator സിസ്റ്റർ ജിജി ബാബു കിഴക്കേക്കര നന്ദിയും സ്നേഹവും അറിയിച്ചു.
http://theendtimeradio.com

Movie

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്
Sources:globalindiannews

http://theendtimeradio.com

Continue Reading

Movie

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി

Published

on

വാഷിംഗ്ടണ്‍ ഡി‌സി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ “ദി ചോസൻ” ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു.

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് “ഇടവിടാതെ പ്രാർത്ഥിക്കാൻ” ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു.

എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Published

on

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. പഠനകാലത്ത് കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി.ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.

ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. പിന്നീട് ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.

ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival...

us news3 hours ago

Teen Denied Diploma Because He Mentioned Jesus in Graduation Speech

A high school senior in Campbell, Kentucky was denied his diploma because he went off-script during a commencement address and...

Life4 hours ago

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള...

world news5 hours ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news5 hours ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news1 day ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

Trending