world news
ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പരസ്യം: പ്രതിഷേധം ശക്തമായപ്പോൾ ബർഗർ കമ്പനി മാപ്പ് പറഞ്ഞു

വിശുദ്ധവാരത്തിൽ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരസ്യം പുറത്തിറക്കിയ ബർഗർ കിംങ് കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ പരസ്യം പിൻവലിച്ച് മാപ്പ് പറയുന്നതായി കമ്പനി അറിയിച്ചു.
കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ
സ്ഥാപനദിനത്തിൽ ക്രിസ്തു പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ബർഗർ കിംങ് പരസ്യം ചെയ്തിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി വൈദികരും സന്യസ്തരും അടങ്ങുന്ന ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. 22,000 പേരുടെ ഒപ്പുശേഖരണവും നടത്തി.
ശക്തമായ പ്രചരണം നടന്നതിനെ തുടർന്നാണ് കമ്പനി പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞത്. ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബർഗർ കിംങ് പരസ്യം പിൻവലിച്ച് ഖേദപ്രകടനം നടത്തിയത്.
Sources:marianvibes
world news
നൈജറില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിക്കു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മിഷ്ണറി സന്നദ്ധ പ്രവര്‍ത്തകനും, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനും മോചിതരായി. അമേരിക്കന്‍ മിഷ്ണറിയായ ജെഫ്രി വുഡ്കെയെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഒലിവിയര്‍ ഡുബോയിസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം കൂടാതെയാണ് ജെഫ്രിയുടെ മോചനം സാധ്യമായതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡുബോയിസിന്റെ മോചനം സാധ്യമായതിനേക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നൈജര്‍ സന്ദര്‍ശിക്കുകയും, സാഹേല്‍ മേഖലക്ക് 15 കോടി ഡോളറിന്റെ നേരിട്ടുള്ള ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രയത്നങ്ങള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ജെഫ്രി വീട്ടിലെത്തിയതുപോലെ മറ്റുള്ളവരും വീട്ടിലെത്തുന്നത് വിശ്രമമില്ലായെന്നു ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം രണ്ടുപേരേയും പ്രത്യേക വിമാനത്തില്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചുവെന്നല്ലാതെ ഇതേക്കുറിച്ച് നൈജര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2016 ഒക്ടോബറില്‍ നൈജറിലെ അബാലക്കിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ അക്രമികള്‍ ഗാര്‍ഡുകളെ കൊലപ്പെടുത്തിയ ശേഷമാണ് വുഡ്കെയെ തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ രണ്ടു ജീവനക്കാര്‍ മാലിയില്‍ മോചിതരായ വിവരം ഇന്റര്‍നാഷണല്‍ റെഡ്ക്രോസും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ടിരിന്നു. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി സാഹേല്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. 2015 മുതല്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചോളം വിദേശികളെങ്കിലും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നാണ് ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റിന്റെ കണക്കുകളില്‍ പറയുന്നത്. 2020-ല്‍ സ്വിസ് ക്രിസ്റ്റ്യന്‍ മിഷ്ണറിയായിരുന്ന ബിയാട്രിസ് സ്റ്റോയെക്കി ഇവിടെ കൊല്ലപ്പെട്ടിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
പാക്ക് ജനസംഖ്യ സെൻസസിന് ആരംഭം; കൃത്യമായ വിവരങ്ങൾ ഉറപ്പാക്കാന്‍ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം

ലാഹോര്‍: പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്.
ക്രൈസ്തവ ശാക്തീകരണത്തിനും മറ്റും സെന്‍സസ് കണക്കുകള്‍ അവിഭാജ്യ ഘടകമായതിനാല്‍ കണക്കുകളില്‍ കൃത്യത ഉറപ്പുവരുത്തുവാന്‍ വലിയ ശ്രമമാണ് സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയെ സംബന്ധിച്ച് ശരിയായ കണക്കുകൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ക്രൈസ്തവ ടെലിവിഷൻ ചാനലുകളും, മറ്റ് മാധ്യമങ്ങളും ക്രൈസ്തവരുടെ ഇടയിൽ അവബോധം സൃഷ്ടിക്കണമെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശ കമ്മീഷന്റെ സെക്രട്ടറി ജനറൽ ക്രിസ്ത്യൻ റോഹയിൽ സഫർ പറഞ്ഞു. ശേഖരിച്ച വിവരങ്ങൾ പൂർണ്ണമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതിനെ തുടർന്ന് 2017ൽ നടന്ന ആറാമത് ജനസംഖ്യാ സെൻസസ് വിവാദത്തിനു കാരണമായിരുന്നു.
അതിനാൽ തന്നെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇത്തവണത്തെ സെൻസസിൽ ലഭിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്. 1981, 1998, 2017 വർഷങ്ങളിലെ സെൻസസ് കണക്കുകളിൽ നൽകിയിരിക്കുന്ന ചില വിവരങ്ങൾ സെൻസസിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഖായിസ് അസ്ലം, പീറ്റർ ജേക്കബ് എന്നിവർ ‘കൺഫ്യൂസിങ് ഡെമോഗ്രാഫിക്സ് ഫോർ മൈനോറിറ്റീസ്’ എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 1981 ന്യൂനപക്ഷങ്ങളുടെ ശതമാനം 3.32 ആയിരുന്നെങ്കിൽ, 1998ലെ സെൻസസിൽ അത് 3.72 ആയി വർദ്ധിച്ചു. എന്നാൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ന്യൂനപക്ഷങ്ങളുടെ ശതമാനം 3.52 ആയി കുറഞ്ഞിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു

മസ്കറ്റ്: ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസര്‍ അല്‍ ജാഷ്മി അറിയിച്ചു.
ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണെന്ന് “ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം പരിപാടിയില്‍ മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി