Connect with us

politics

കേരളത്തില്‍ ക്രൈസ്തവ പാര്‍ട്ടി; പിന്തുണ കേന്ദ്ര ബി.ജെ.പിയുടെയെന്ന്

Published

on

തിരുവനന്തപുരം: ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെയും ആശിര്‍വാദത്തോടെയും കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒരു നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എം.എല്‍.മാരും, വിരമിച്ച ഒരു ബിഷപ്പുമാണ് എന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടുത്തിടെ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടീ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപം നല്‍കുന്ന സംഘടനയുമായി പെന്തകോസ്റ്റ് വിഭാഗത്തെ സഹകരിപ്പിക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ഇവയില്‍ ഒരു സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയേക്കും. സഭാ നേതൃത്വങ്ങളും , ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കായാണ് മന്ത്രി ഇന്നലെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പ്രഭാരി സിപി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Sources:nerkazhcha

http://theendtimeradio.com

politics

Inquire how many students in Christian schools have converted to Christianity in 100 years: Archbishop to govt

Published

on

Bengaluru: Archbishop Peter Machado on Thursday asked the Karnataka government to inquire into the number of students, who studied at Christian schools and have converted to Christianity in the last 100 years, as he defended the institution, which allegedly insisted on carrying or studying Bible as part of the curriculum.

He said the institution conducted Bible or religious classes for Christian students before or after the school hours, and such a practice that required them to carry Bible existed in the past, but not now.

Clarence High School, which has been served a notice by the Department of Primary and Secondary Education said it has sought the opinion of legal advisors to respond to it.

“…there is nothing like the Bible or religious education. We impart the same education to everyone. We cannot differentiate between spirituality and morality ,” Machado told reporters here.

Noting that 75 per cent students studying in the Clarence school are Christians, he said, “it was prescribed that Bible be brought because, in our Christian institutions we have religion class for Christian students either before or after the class…” “However, from last year onwards the management has seen to it that no mention is made about the Bible at all and so the Children if they want they can bring,” he added.

Referring to the education department order to conduct an inquiry to ascertain whether the Bible was used and religion was taught in schools, the Bishop said, “it is not concerning only this school, but all Christian schools in Karnataka. To take it from one school and paint all schools in the same colour is not right.” “If the government wants to probe, surely conduct an inquiry in this school, and one of the questions they should put forth is how many students have converted in the last hundred years, how many of them have become Christians,” he added.

There are also allegations that the school asked parents to give an undertaking that they have no objection to the study of the Bible by their children.

Some parents have objected to it, following which the Hindu Janajagruti Samiti complained to Minister for Primary and Secondary Education, B C Nagesh, seeking an investigation.

Principal of the School, Jerry George Mathew said the allegations made of a conduct other than subscribing to the discipline and culture of the school voluntarily, is only an “unfortunate misinterpretation”.

The school is conscious of its responsibility, and declaration that is sought at the time of admission is only as per law, he said, adding that “we have also sought the considered opinion of our legal advisors in order to respond to the legitimately issued show cause notice by the Block Education Officer.”

http://theendtimeradio.com

Continue Reading

politics

പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ് ഇനി ​ഇന്ത്യയ്ക്ക് സ്വന്തം, അമിത് ഷായ്‌ക്കൊപ്പം ഒരേസമയം ദേശീയ പതാക വീശിയത് 78,000 ത്തിലധികം പേര്‍

Published

on

ഇന്ത്യയ്ക്ക് റെക്കോഡ് നേടിക്കൊടുത്ത ചടങ്ങാണ് ബിഹാറിലെ ഭോജ്പൂരില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രദ്ധാകേന്ദ്രമായ ചടങ്ങില്‍ 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.

2004 – ല്‍ ലാഹോറില്‍ നടന്ന ചടങ്ങില്‍ 56,000 പാക്കിസ്ഥാനികള്‍ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്ബ് പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ്.

ഒരേ സമയം ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി എന്ന റെക്കോഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 78,000 ത്തിലധികം ഇന്ത്യക്കാര്‍ ഒരേസമയം ദേശീയ പതാക വീശി. ഈ സമയമൊക്കെയും പിന്നണിയില്‍ ‘വന്ദേമാതരം’ മുഴങ്ങിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ 75000 ത്രിവര്‍ണ പതാകകള്‍ ഒരേസമയം ഉയര്‍ത്തുമെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ 1857 ലെ കലാപത്തിലെ നായകന്മാരില്‍ ഒരാളായ വീര്‍ കുന്‍വര്‍ സിങ്ങിന്റെ 164-ാം ചരമവാര്‍ഷികത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇന്ത്യ റെക്കോഡ് നേടിയത്.കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണുദേവി, സുശീല്‍ കുമാര്‍ മോദി എന്നിവരുള്‍പ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അഞ്ച് മിനിറ്റ് മുഴുവന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ബീഹാറിലെ ജംഗിള്‍ രാജ് ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബി ജെ പി വഹിച്ച പങ്കിനെയും അമിത് ഷാ അനുസ്മരിച്ചു.

അതേസമയം പരിപാടിയില്‍ സംസാരിക്കവെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരെ അമിത് ഷാ ആഞ്ഞടിച്ച്‌ രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ ഇല്ലാതെ തേജസ്വി യാദവ് ബിഹാറിലുടനീളം കറങ്ങിയത് കൊണ്ട് ജംഗിള്‍ രാജ് ഓര്‍മ്മകള്‍ ഇല്ലാതാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

2020 ജനുവരിയില്‍ വൈശാലി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ബിഹാര്‍ സന്ദര്‍ശനം. രണ്ട് വര്‍ഷത്തിന് ശേഷം അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

politics

ഇരിപ്പുറയ്ക്കാതെ പാക് പ്രധാനമന്ത്രിമാര്‍; ചരിത്രം ആവര്‍ത്തിച്ച് ഇമ്രാനും

Published

on

1947ൽ രൂപീകൃതമായതുമുതൽ ഇതുവരെ പാക്കിസ്ഥാനിലെ ഒരു പ്രധാനമന്ത്രിയും കാലാവധി (5 വർഷം) പൂർത്തിയാക്കിയിട്ടില്ല. ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ 1947 ഓഗസ്റ്റ് 15ന് അധികാരമേറ്റു. 1951 ഒക്ടോബർ ആറിന് റാവൽപിണ്ടിയിലെ കമ്പനി ബാഗിൽ റാലിയിൽ പങ്കെടുക്കുമ്പോൾ വെടിയേറ്റുമരിച്ചു. പിന്നീട് ലിയാഖത്ത് ബാഗ് ആയി മാറിയ ഇതേ സ്ഥലത്താണ് അരനൂറ്റാണ്ടിനുശേഷം ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്.

ഗവർണർ ജനറൽ ഖ്വാജ നസിമുദീൻ പദവി രാജിവച്ച് ലിയാഖത്തിൻെറ പിൻഗാമിയായി. ഒരുവർഷവും 182 ദിവസവും ആയപ്പോൾ ഗവർണർ ജനറൽ ഗുലാം മുഹമ്മദ് ഖ്വാജ നസിമുദീനെ പുറത്താക്കി. ലഹോറിലെയും കിഴക്കൻ പാക്കിസ്ഥാനിലെയും (ബംഗ്ലാദേശ്) കലാപങ്ങൾ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. നയതന്ത്രവിദഗ്ധൻ മുഹമ്മദ് അലി ബോഗ്ര പ്രധാനമന്ത്രിയായി. അമേരിക്കയുമായി സഖ്യമുണ്ടാക്കിയതിന് പിന്നിലെ പ്രധാനിയായിരുന്നു. ഗവർണർ ജനറലിൻെറ അധികാരങ്ങൾ കുറയ്ക്കാനുള്ള ബോഗ്രയുടെ നീക്കം ഭരണഘടനാ അസംബ്ലിയുടെ പിരിച്ചുവിടലിൽ കലാശിച്ചു.

1955ലെ പൊതുതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷം നഷ്ടമായെങ്കിലും മുന്നണി രൂപീകരിച്ച് ബോഗ്ര ഭരണത്തിലെത്തി. എന്നാൽ ഇസ്ക്കന്ദർ മിർസ ഗവർണർ ജനറൽ ആയതോടെ ബോഗ്രയുടെ നാളുകൾ എണ്ണപ്പെട്ടു. 1955 ഓഗസ്റ്റ് 12ന് രാജിവച്ചു. ചൌധരി മുഹമ്മദ് അലി പ്രധാനമന്ത്രിയായി. ഈ കാലത്താണ് 1956ൽ പാക്കിസ്ഥാൻെറ ഭരണഘടന നിലവിൽ വന്നത്. കിഴക്കൻ പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ പേരിൽ മുസ്ലിം ലീഗ് മന്ത്രിമാർ കൂട്ടത്തോടെ രാജിവച്ചതോടെ പ്രസിഡൻറ് ഇസ്ക്കന്ദർ മിർസ ചൌധരി മുഹമ്മദ് അലിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

അവാമി ലീഗിലെ ഹുസൈൻ ഷഹീദ് സുഹ്രാവർദി സഖ്യസർക്കാരിന് നേതൃത്വം നൽകി. 13 മാസത്തിനുശേഷം സഖ്യം തകർന്നതോടെ സുഹ്രാവർദി രാജിവച്ചു. മുസ്ലിം ലീഗിലിലെ ഇബ്രാഹിം ഇസ്മായിൽ ചുന്ദ്രിഗർ 1957 ഒക്ടോബർ 18ന് പ്രധാനമന്ത്രിയായി. രണ്ടുമാസത്തിനുശേഷം ഇലക്ടറൽ കോളജ് ഭേദഗതിയുടെ പേരിൽ പാർട്ടിയിലും മുന്നണിയിലും പിന്തുണ നഷ്ടമായതോടെ ചുന്ദ്രിഗർ രാജിവച്ചു. തുടർന്നുവന്ന ഫിറോസ് ഖാൻ നൂനിന് 10 മാസം മാത്രമേ ഭരിക്കാനായുള്ളു. 1958 ഒക്ടോബർ ഏഴിന് പ്രസിഡൻറ് ഇസ്ക്കന്ദർ മിശ്ര ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ടോബർ 27ന് പ്രസിഡൻറിനെ അട്ടിമറിച്ച് സൈനികമേധാവി ജനറൽ അയൂബ് ഖാൻ അധികാരം പിടിച്ചു. 1969 വരെ അയൂബ് ഖാൻ തുടർന്നു.

ബംഗ്ലാദേശ് യുദ്ധത്തിൻെറ അന്തിമഘട്ടമെത്തിയ 1971 ഡിസംബർ ആറിന് ജനറൽ യഹ്യ ഖാൻ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള നൂറുൽ അമീനെ പ്രധാനമന്ത്രിയാക്കി. 13 ദിവസം മാത്രമാണ് അമീൻ അധികാരത്തിൽ തുടർന്നത്. യുദ്ധം തോറ്റ ജനറൽ യഹ്യ ഖാൻ രാജിവച്ചു. സുൾഫിക്കർ അലി ഭൂട്ടോ പ്രസിഡൻറായി. നൂറുൽ അമീൻ പാക്കിസ്ഥാൻെറ ആദ്യത്തെ വൈസ് പ്രസിഡൻറായി. മറ്റാരും പിന്നീട് വൈസ് പ്രസിഡൻറ് പദവി വഹിച്ചിട്ടില്ല. 1973ൽ പുതിയ ഭരണഘടനയോടെ സുൾഫിക്കർ അലി ഭൂട്ടോ പ്രസിഡൻറ് പദവി ഒഴിഞ്ഞ് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ച് പ്രധാനമന്ത്രിയായി. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഭൂട്ടോ അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അതേവർഷം ജൂലൈ അഞ്ചിന് ജനറൽ മുഹമ്മദ് സിയാ-ഉൾ-ഹഖ് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചു. രണ്ട് വട്ടമായി നാലുവർഷത്തിൽ താഴെ മാത്രമേ ഭൂട്ടോയ്ക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ കഴിഞ്ഞുള്ളു. 1979 ഏപ്രിലിൽ അദ്ദേഹത്തെ റാവൽപിണ്ടി സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

1985ൽ രാഷ്ട്രീയപാർട്ടികളെ മാറ്റിനിർത്താൻ നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്ന പേരിൽ ജനറൽ സിയ-ഉൾ-ഹഖ് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദ് ഖാൻ ജുനേജോയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. മൂന്നുവർഷവും രണ്ടുമാസവും പ്രധാനമന്ത്രി പദവിയിലിരുന്ന ജുനേജോയെ ക്രമസമാധാനതകർച്ചയുടെ പേരിൽ സിയ പുറത്താക്കി. പാർലമെൻററി ജനാധിപത്യത്തിൽ നിന്ന് അർധപ്രസിഡൻഷ്യൽ രീതിയിലേക്ക് പാക്കിസ്ഥാൻ ഭരണസംവിധാനത്തെ മാറ്റിയ വിവാദ എട്ടാം ഭരണഘടനാഭേദഗതി ഉപയോഗിച്ച് പുറത്താക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയാണ് ജുനേജോ.

സിയ-ഉൾ-ഹഖിൻെറ മരണത്തിനുശേഷ 1988ൽ നടത്തിയ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തിരിച്ചെത്തി. ഡിസംബർ രണ്ടിന് ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി. 1989ൽ ബേനസീർ ഇംപീച്ച്മെൻറ് നീക്കം അതിജീവിച്ചെങ്കിലും 1990 ഓഗസ്റ്റ് ആറിന് അഴിമതി ആരോപിച്ച് പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാൻ ബേനസീർ സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച നവാസ് ഷെരീഫ് പാക്കിസ്ഥാൻെറ് പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി. എട്ടാം ഭരണഘടനാഭേദഗതിയിലൂടെ ലഭിച്ച അധികാരം ഉപയോഗിച്ച് പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഇടക്കാലപ്രധാനമന്ത്രിയെ നിയമിച്ചു. ഇതിനെതിരായ നവാസ് ഷെരീഫിൻെറ ഹർജി സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ സൈന്യത്തിൻെറെ സമ്മർദം മൂലം പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാനൊപ്പം നവാസ് ഷെരീഫിനും രാജിവയ്ക്കേണ്ടിവന്നു.

1993 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബേനസീർ ഭൂട്ടോ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1996 നവംബറിൽ നടത്തിയ പാതിരാ അട്ടിമറിയിലൂടെ പ്രസിഡൻറ് ഫറൂഖ് ലെഗാരി ബേനസീറിനെ പുറത്താക്കി. ഭരണഘടനാവ്യവസ്ഥകൾ പാലിക്കുന്നില്ലെന്നായിരുന്നു ആരോപണം. 1997 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ നവാസ് ഷെരീഫ് അധികാരം തിരിച്ചുപിടിച്ചു. എന്നാൽ മൂന്നുവർഷം മാത്രമേ തുടരാനായുള്ളു. 1999ൽ ജനറൽ പർവേസ് മുഷാറഫ് നവാസ് ഷെരീഫിനെ അട്ടിമറിച്ച് ഭരണം പിടിച്ചു.

ജനറ പർവേസ് മുഷാറഫ് ചീഫ് എക്സിക്യൂട്ടിവ് പദവി ഒഴിഞ്ഞതിന് പിന്നാലെ 2002ൽ മിർ സഫറുള്ള ഖാൻ ജമാലി പ്രധാനമന്ത്രിയായി. ഒന്നരവർഷത്തിനുശേഷം അപ്രതീക്ഷിതമായി ജമാലി രാജി പ്രഖ്യാപിച്ചു. ചൌധരി ഷൂജ ഹുസൈനാണ് ജമാലിയുടെ ഒഴിവിൽ പ്രധാനമന്ത്രി പദവിയിലെത്തിയത്. ഇടക്കാല പ്രധാനമന്ത്രിയായിരുന്നതിനാൽ രണ്ടുമാസം പോലും അദ്ദേഹം തുടർന്നില്ല. ജമാലിക്കുശേഷം ധനമന്ത്രി ഷൌക്കത്ത് അസീസ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. മൂന്നുവർഷവും മൂന്നുമാസവും അദ്ദേഹം പാക്കിസ്ഥാൻ ഭരിച്ചു. 2007 നവംബറിൽ പാർലമെൻറിലെ കാലാവധി പൂർത്തിയാക്കിയപ്പോഴാണ് ഷൌക്കത്ത് അസീസ് ഒഴിഞ്ഞത്. ഇത്തരത്തിൽ രാജിവച്ച ആദ്യപ്രധാനമന്ത്രിയായിരുന്നു അസീസ്.

2008ലെ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചു. യൂസുഫ് റാസ ഗീലാനി പ്രധാനമന്ത്രിയായി. ഗീലാനിയുടെ കാലഘട്ടത്തിലാണ് പ്രധാനമന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം പ്രസിഡൻറിൽ നിന്ന് നീക്കുന്ന ഭരണഘടനാഭേദഗതി പാക്കിസ്ഥാൻ പാർലമെൻറ് പാസാക്കിയത്. ജുഡീഷ്യറിയിലേക്കാണ് ഈ അധികാരം കൈമാറിയത്. 9 മാസം കഴിഞ്ഞപ്പോൾ അതേ അധികാരം ഉപയോഗിച്ച് പാക്കിസ്ഥാൻ സുപ്രീംകോടതി ഗീലാനിയെ അയോഗ്യനാക്കി. പ്രസിഡൻറ് ആസിഫ് അലി സർദാരിക്കെതിരായ അഴിമതിക്കേസ് പുനരുജ്ജീവിപ്പിക്കാൻ സ്വിറ്റ്സർലൻറ് സർക്കാരിന് കത്തെഴുതണമെന്ന ഉത്തരവ് പാലിക്കാതിരുന്നതിൻെറ പേരിലായിരുന്നു അയോഗ്യതാവിധി. പിപിപിയുടെ രാജ പർവേസ് അഷറഫ് ഗീലാനിക്കുപകരം പ്രധാനമന്ത്രിയായി ശേഷിച്ച കാലാവധി പൂർത്തിയാക്കി.

2013 ൽ നവാസ് ഷെരീഫ് മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തി. എന്നാൽ ഇത്തവണയും അദ്ദേഹത്തിന് കാലാവധി തികയ്ക്കാനായില്ല. പനാമ കുംഭകോണത്തിലെ പങ്ക് പുറത്തായതോടെ സുപ്രീംകോടതി 2018ൽ നവാസ് ഷെരീഫിനെ അയോഗ്യനാക്കി. ഷാഹിദ് ഖഗാൻ അബ്ബാസിയാണ് 2018 മേയ് വരെയുള്ള സർക്കാരിൻെറ കാലാവധി പൂർത്തിയാക്കിയത്. 2018 ലെ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ച് മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. മുൻഗാമികളിൽ പലരെയും പോലെ സൈന്യത്തിൻെറ അതൃപ്തി ഇമ്രാൻെറയും ചുവട് തെറ്റിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

National16 hours ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news19 hours ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

world news19 hours ago

Christian author warns against new ‘Breathe With Me’ Yoga Barbie: ‘Satan is after the children’

The new “Breathe With Me” meditation Barbie has garnered criticism from a Christian influencer who says the toy is coercing...

National20 hours ago

Hindutva attack on relics at a renovated pilgrimage center in Andhra Pradesh

Unidentified vandals destroyed statues of Mother Mary, Infant Jesus and the Sacred Heart of Jesus at a hill shrine in...

Crime20 hours ago

യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ...

world news20 hours ago

European Union Mourns Sokoto Student Killed For Alleged Blasphemy, Calls For Justice

The European Union (EU) has expressed sadness over the gruesome killing of a Nigerian citizen, Deborah Samuel in Sokoto State....

world news2 days ago

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ

റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും....

Business2 days ago

എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം

ന്യൂഡൽഹി : എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ...

National2 days ago

കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ...

Health2 days ago

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ...

Social Media2 days ago

Ancient Christian City Discovered in Turkey

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians...

National2 days ago

Karnataka Becomes India’s 11th State to Enact Anti-Conversion Law

India –The southern Indian state of Karnataka has become the 11th state to ratify the Freedom of Religion Acts, also...

Trending