Connect with us

politics

ഇരിപ്പുറയ്ക്കാതെ പാക് പ്രധാനമന്ത്രിമാര്‍; ചരിത്രം ആവര്‍ത്തിച്ച് ഇമ്രാനും

Published

on

1947ൽ രൂപീകൃതമായതുമുതൽ ഇതുവരെ പാക്കിസ്ഥാനിലെ ഒരു പ്രധാനമന്ത്രിയും കാലാവധി (5 വർഷം) പൂർത്തിയാക്കിയിട്ടില്ല. ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ 1947 ഓഗസ്റ്റ് 15ന് അധികാരമേറ്റു. 1951 ഒക്ടോബർ ആറിന് റാവൽപിണ്ടിയിലെ കമ്പനി ബാഗിൽ റാലിയിൽ പങ്കെടുക്കുമ്പോൾ വെടിയേറ്റുമരിച്ചു. പിന്നീട് ലിയാഖത്ത് ബാഗ് ആയി മാറിയ ഇതേ സ്ഥലത്താണ് അരനൂറ്റാണ്ടിനുശേഷം ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്.

ഗവർണർ ജനറൽ ഖ്വാജ നസിമുദീൻ പദവി രാജിവച്ച് ലിയാഖത്തിൻെറ പിൻഗാമിയായി. ഒരുവർഷവും 182 ദിവസവും ആയപ്പോൾ ഗവർണർ ജനറൽ ഗുലാം മുഹമ്മദ് ഖ്വാജ നസിമുദീനെ പുറത്താക്കി. ലഹോറിലെയും കിഴക്കൻ പാക്കിസ്ഥാനിലെയും (ബംഗ്ലാദേശ്) കലാപങ്ങൾ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. നയതന്ത്രവിദഗ്ധൻ മുഹമ്മദ് അലി ബോഗ്ര പ്രധാനമന്ത്രിയായി. അമേരിക്കയുമായി സഖ്യമുണ്ടാക്കിയതിന് പിന്നിലെ പ്രധാനിയായിരുന്നു. ഗവർണർ ജനറലിൻെറ അധികാരങ്ങൾ കുറയ്ക്കാനുള്ള ബോഗ്രയുടെ നീക്കം ഭരണഘടനാ അസംബ്ലിയുടെ പിരിച്ചുവിടലിൽ കലാശിച്ചു.

1955ലെ പൊതുതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷം നഷ്ടമായെങ്കിലും മുന്നണി രൂപീകരിച്ച് ബോഗ്ര ഭരണത്തിലെത്തി. എന്നാൽ ഇസ്ക്കന്ദർ മിർസ ഗവർണർ ജനറൽ ആയതോടെ ബോഗ്രയുടെ നാളുകൾ എണ്ണപ്പെട്ടു. 1955 ഓഗസ്റ്റ് 12ന് രാജിവച്ചു. ചൌധരി മുഹമ്മദ് അലി പ്രധാനമന്ത്രിയായി. ഈ കാലത്താണ് 1956ൽ പാക്കിസ്ഥാൻെറ ഭരണഘടന നിലവിൽ വന്നത്. കിഴക്കൻ പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ പേരിൽ മുസ്ലിം ലീഗ് മന്ത്രിമാർ കൂട്ടത്തോടെ രാജിവച്ചതോടെ പ്രസിഡൻറ് ഇസ്ക്കന്ദർ മിർസ ചൌധരി മുഹമ്മദ് അലിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

അവാമി ലീഗിലെ ഹുസൈൻ ഷഹീദ് സുഹ്രാവർദി സഖ്യസർക്കാരിന് നേതൃത്വം നൽകി. 13 മാസത്തിനുശേഷം സഖ്യം തകർന്നതോടെ സുഹ്രാവർദി രാജിവച്ചു. മുസ്ലിം ലീഗിലിലെ ഇബ്രാഹിം ഇസ്മായിൽ ചുന്ദ്രിഗർ 1957 ഒക്ടോബർ 18ന് പ്രധാനമന്ത്രിയായി. രണ്ടുമാസത്തിനുശേഷം ഇലക്ടറൽ കോളജ് ഭേദഗതിയുടെ പേരിൽ പാർട്ടിയിലും മുന്നണിയിലും പിന്തുണ നഷ്ടമായതോടെ ചുന്ദ്രിഗർ രാജിവച്ചു. തുടർന്നുവന്ന ഫിറോസ് ഖാൻ നൂനിന് 10 മാസം മാത്രമേ ഭരിക്കാനായുള്ളു. 1958 ഒക്ടോബർ ഏഴിന് പ്രസിഡൻറ് ഇസ്ക്കന്ദർ മിശ്ര ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ടോബർ 27ന് പ്രസിഡൻറിനെ അട്ടിമറിച്ച് സൈനികമേധാവി ജനറൽ അയൂബ് ഖാൻ അധികാരം പിടിച്ചു. 1969 വരെ അയൂബ് ഖാൻ തുടർന്നു.

ബംഗ്ലാദേശ് യുദ്ധത്തിൻെറ അന്തിമഘട്ടമെത്തിയ 1971 ഡിസംബർ ആറിന് ജനറൽ യഹ്യ ഖാൻ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള നൂറുൽ അമീനെ പ്രധാനമന്ത്രിയാക്കി. 13 ദിവസം മാത്രമാണ് അമീൻ അധികാരത്തിൽ തുടർന്നത്. യുദ്ധം തോറ്റ ജനറൽ യഹ്യ ഖാൻ രാജിവച്ചു. സുൾഫിക്കർ അലി ഭൂട്ടോ പ്രസിഡൻറായി. നൂറുൽ അമീൻ പാക്കിസ്ഥാൻെറ ആദ്യത്തെ വൈസ് പ്രസിഡൻറായി. മറ്റാരും പിന്നീട് വൈസ് പ്രസിഡൻറ് പദവി വഹിച്ചിട്ടില്ല. 1973ൽ പുതിയ ഭരണഘടനയോടെ സുൾഫിക്കർ അലി ഭൂട്ടോ പ്രസിഡൻറ് പദവി ഒഴിഞ്ഞ് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ച് പ്രധാനമന്ത്രിയായി. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഭൂട്ടോ അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അതേവർഷം ജൂലൈ അഞ്ചിന് ജനറൽ മുഹമ്മദ് സിയാ-ഉൾ-ഹഖ് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചു. രണ്ട് വട്ടമായി നാലുവർഷത്തിൽ താഴെ മാത്രമേ ഭൂട്ടോയ്ക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ കഴിഞ്ഞുള്ളു. 1979 ഏപ്രിലിൽ അദ്ദേഹത്തെ റാവൽപിണ്ടി സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

1985ൽ രാഷ്ട്രീയപാർട്ടികളെ മാറ്റിനിർത്താൻ നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്ന പേരിൽ ജനറൽ സിയ-ഉൾ-ഹഖ് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദ് ഖാൻ ജുനേജോയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. മൂന്നുവർഷവും രണ്ടുമാസവും പ്രധാനമന്ത്രി പദവിയിലിരുന്ന ജുനേജോയെ ക്രമസമാധാനതകർച്ചയുടെ പേരിൽ സിയ പുറത്താക്കി. പാർലമെൻററി ജനാധിപത്യത്തിൽ നിന്ന് അർധപ്രസിഡൻഷ്യൽ രീതിയിലേക്ക് പാക്കിസ്ഥാൻ ഭരണസംവിധാനത്തെ മാറ്റിയ വിവാദ എട്ടാം ഭരണഘടനാഭേദഗതി ഉപയോഗിച്ച് പുറത്താക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയാണ് ജുനേജോ.

സിയ-ഉൾ-ഹഖിൻെറ മരണത്തിനുശേഷ 1988ൽ നടത്തിയ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തിരിച്ചെത്തി. ഡിസംബർ രണ്ടിന് ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി. 1989ൽ ബേനസീർ ഇംപീച്ച്മെൻറ് നീക്കം അതിജീവിച്ചെങ്കിലും 1990 ഓഗസ്റ്റ് ആറിന് അഴിമതി ആരോപിച്ച് പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാൻ ബേനസീർ സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച നവാസ് ഷെരീഫ് പാക്കിസ്ഥാൻെറ് പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി. എട്ടാം ഭരണഘടനാഭേദഗതിയിലൂടെ ലഭിച്ച അധികാരം ഉപയോഗിച്ച് പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഇടക്കാലപ്രധാനമന്ത്രിയെ നിയമിച്ചു. ഇതിനെതിരായ നവാസ് ഷെരീഫിൻെറ ഹർജി സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ സൈന്യത്തിൻെറെ സമ്മർദം മൂലം പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാനൊപ്പം നവാസ് ഷെരീഫിനും രാജിവയ്ക്കേണ്ടിവന്നു.

1993 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബേനസീർ ഭൂട്ടോ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1996 നവംബറിൽ നടത്തിയ പാതിരാ അട്ടിമറിയിലൂടെ പ്രസിഡൻറ് ഫറൂഖ് ലെഗാരി ബേനസീറിനെ പുറത്താക്കി. ഭരണഘടനാവ്യവസ്ഥകൾ പാലിക്കുന്നില്ലെന്നായിരുന്നു ആരോപണം. 1997 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ നവാസ് ഷെരീഫ് അധികാരം തിരിച്ചുപിടിച്ചു. എന്നാൽ മൂന്നുവർഷം മാത്രമേ തുടരാനായുള്ളു. 1999ൽ ജനറൽ പർവേസ് മുഷാറഫ് നവാസ് ഷെരീഫിനെ അട്ടിമറിച്ച് ഭരണം പിടിച്ചു.

ജനറ പർവേസ് മുഷാറഫ് ചീഫ് എക്സിക്യൂട്ടിവ് പദവി ഒഴിഞ്ഞതിന് പിന്നാലെ 2002ൽ മിർ സഫറുള്ള ഖാൻ ജമാലി പ്രധാനമന്ത്രിയായി. ഒന്നരവർഷത്തിനുശേഷം അപ്രതീക്ഷിതമായി ജമാലി രാജി പ്രഖ്യാപിച്ചു. ചൌധരി ഷൂജ ഹുസൈനാണ് ജമാലിയുടെ ഒഴിവിൽ പ്രധാനമന്ത്രി പദവിയിലെത്തിയത്. ഇടക്കാല പ്രധാനമന്ത്രിയായിരുന്നതിനാൽ രണ്ടുമാസം പോലും അദ്ദേഹം തുടർന്നില്ല. ജമാലിക്കുശേഷം ധനമന്ത്രി ഷൌക്കത്ത് അസീസ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. മൂന്നുവർഷവും മൂന്നുമാസവും അദ്ദേഹം പാക്കിസ്ഥാൻ ഭരിച്ചു. 2007 നവംബറിൽ പാർലമെൻറിലെ കാലാവധി പൂർത്തിയാക്കിയപ്പോഴാണ് ഷൌക്കത്ത് അസീസ് ഒഴിഞ്ഞത്. ഇത്തരത്തിൽ രാജിവച്ച ആദ്യപ്രധാനമന്ത്രിയായിരുന്നു അസീസ്.

2008ലെ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചു. യൂസുഫ് റാസ ഗീലാനി പ്രധാനമന്ത്രിയായി. ഗീലാനിയുടെ കാലഘട്ടത്തിലാണ് പ്രധാനമന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം പ്രസിഡൻറിൽ നിന്ന് നീക്കുന്ന ഭരണഘടനാഭേദഗതി പാക്കിസ്ഥാൻ പാർലമെൻറ് പാസാക്കിയത്. ജുഡീഷ്യറിയിലേക്കാണ് ഈ അധികാരം കൈമാറിയത്. 9 മാസം കഴിഞ്ഞപ്പോൾ അതേ അധികാരം ഉപയോഗിച്ച് പാക്കിസ്ഥാൻ സുപ്രീംകോടതി ഗീലാനിയെ അയോഗ്യനാക്കി. പ്രസിഡൻറ് ആസിഫ് അലി സർദാരിക്കെതിരായ അഴിമതിക്കേസ് പുനരുജ്ജീവിപ്പിക്കാൻ സ്വിറ്റ്സർലൻറ് സർക്കാരിന് കത്തെഴുതണമെന്ന ഉത്തരവ് പാലിക്കാതിരുന്നതിൻെറ പേരിലായിരുന്നു അയോഗ്യതാവിധി. പിപിപിയുടെ രാജ പർവേസ് അഷറഫ് ഗീലാനിക്കുപകരം പ്രധാനമന്ത്രിയായി ശേഷിച്ച കാലാവധി പൂർത്തിയാക്കി.

2013 ൽ നവാസ് ഷെരീഫ് മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തി. എന്നാൽ ഇത്തവണയും അദ്ദേഹത്തിന് കാലാവധി തികയ്ക്കാനായില്ല. പനാമ കുംഭകോണത്തിലെ പങ്ക് പുറത്തായതോടെ സുപ്രീംകോടതി 2018ൽ നവാസ് ഷെരീഫിനെ അയോഗ്യനാക്കി. ഷാഹിദ് ഖഗാൻ അബ്ബാസിയാണ് 2018 മേയ് വരെയുള്ള സർക്കാരിൻെറ കാലാവധി പൂർത്തിയാക്കിയത്. 2018 ലെ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ച് മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. മുൻഗാമികളിൽ പലരെയും പോലെ സൈന്യത്തിൻെറ അതൃപ്തി ഇമ്രാൻെറയും ചുവട് തെറ്റിച്ചു.
Sources:globalindiannews

http://theendtimeradio.com

politics

ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി ബിജെപി

Published

on

കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സാന്നിധ്യമുള്ള പത്ത് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി. ഇടുക്കി കോട്ടയം, പത്തനം തിട്ട, എറണാകുളം ചാലക്കുടി , മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍കോട് , വയനാട് എന്നീ നിയോജകമണ്ഡലങ്ങളില്‍ പ്രത്യേക കാര്യപരിപാടികള്‍ മുന്നോട്ട് വയ്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്.

ഇതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുളള അഞ്ച് ലോക്‌സഭാ നിയോജകമണ്ഡലങ്ങളില്‍ ബി ജെ പി വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിട്ടുളളതാണ്. അവിടെ വിവിധ ക്രൈസ്തവ സഭകളുമായി ആലോചിച്ച് രാഷ്ട്രീയ അജണ്ടകള്‍ തിരുമാനിക്കാനാണ് കേന്ദ്ര ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

politics

വിസ-ഫ്രീ ട്രാവല്‍ കരാര്‍ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും

Published

on

ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക് കടക്കുന്നു. വിസ- ഫ്രീ ട്രാവല്‍ കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഷാംഹായ് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.

അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.
Sources:globalindiannews

http://theendtimeradio.com

Continue Reading

politics

ഇസ്രയേലില്‍ ജയമുറപ്പിച്ച് നെതന്യാഹു; 65 സീറ്റുകളില്‍ വിജയം

Published

on

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകെയുള്ള 120 സീറ്റുകളില്‍ 65 സീറ്റുകള്‍ നെതന്യാഹുവിന്റെ സഖ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി യെയര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്നും ബാക്കിയുള്ള അഞ്ച് പാര്‍ലമെന്റ് സീറ്റുകള്‍ അറബ് ഹദാഷ്താല്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് ജറുസലേമിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ 40,81,243 വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അതില്‍ 24,201 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ സ്ഥിതിയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും നെത്യാനഹു വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയന്‍സ് സയണിസം പാര്‍ട്ടിയുടെ പിന്തുണയോടെയാകും നെതന്യാഹു വീണ്ടും അധികാരത്തിലേറുക. ഇടതുപക്ഷമായ മെറെറ്റ്‌സ് പാര്‍ട്ടിയാണ് നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷിച്ച വിധത്തില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വരികയായിരുന്നു.
Sources:twentyfournews

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News4 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News5 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending