Connect with us

politics

എം സി ജോസഫൈന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം രേഖപ്പെടുത്തി

Published

on

സിപിഎം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എംസി ജോസഫൈൻ(74) അന്തരിച്ചു. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം.

1948 ഓഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
വിദ്യാർത്ഥി-യുവജന-മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് ജോസഫൈൻ പൊതുരംഗത്ത് സജീവമായത്. 1978ൽ സിപിഐഎം അംഗത്വം നേടി. 1984ൽ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്.

1996ൽ ജോസഫൈൻ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേയ്‌ക്കും മത്സരിച്ചു.

2017 മുതൽ 2021 വരെ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പ്രവർത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ ജോസഫൈൻ വഹിച്ചിട്ടുണ്ട്.

അന്തരിച്ച സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ കെ ശൈലജ എംഎൽഎ, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ സുഭാഷിണി അലി, ബൃന്ദ കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയ നേതാക്കളെല്ലാം അന്തിമോപചാരം അർപ്പിക്കാനെത്തി.

കരുത്തയായ നേതാവിനെയാണ് നഷ്ടമായതെന്ന് കെ കെ ശൈലജ പറഞ്ഞു. കമ്യൂണിസ്റ്റ് ആശയം മുറുകെ പിടിച്ച് കറ കളഞ്ഞ കമ്യൂണിസ്റ്റായാണ് ജോസഫൈൻ ജീവിച്ചത്. നിറഞ്ഞ സ്നേഹമായിരുന്നു എല്ലാരോടുമെങ്കിലും കർക്കശമായ നിലപാടുകൾ കാരണം പലപ്പോഴും പുറമെ പരുഷമെന്നു തോന്നിച്ചെന്നും ശൈലജ ടീച്ചർ പറഞ്ഞു.

വിട്ടുവീഴചയില്ലാത്ത കാർക്കശ്യമായ നിലപാടുകൾ എന്നുമെടുത്തിരുന്ന എം സി ജോസഫൈൻ എനിക്ക്‌ സഹോദരതുല്യമാണെന്ന് പി കെ ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിയായ ദീർഘകാലം പ്രവർത്തിച്ചിരുന്നു ജോസഫൈനുമൊത്ത്‌. തീരുമാനങ്ങൾ എടുക്കാനും അത്‌ നടപ്പാക്കാനും ജോസഫൈന്‌ മികച്ച കഴിവായിരുന്നു. എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കും. ജനാധിപത്യ മഹിള അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ അക്കാലത്ത്‌ ജോസഫൈന്റെ കൂടെയുള്ള പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ട്‌.

സംഘടാരംഗത്ത്‌ നീണ്ട ഒമ്പത്‌ വർഷക്കാലം സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. സംഘടനാരംഗത്ത്‌ നല്ല ഇടപെടൽ നടത്താൻ ഇത്‌ സഹായിച്ചു. മെമ്പർഷിപ്‌, ക്യാമ്പയിൻ എന്നിവയ്‌ക്ക്‌ കൂട്ടായ പ്രവർത്തനം നടത്തി. കേന്ദ്രകമ്മിറ്റിയിലും ദീർഘകാലം ഒന്നിച്ച്‌ പ്രവർത്തിക്കാനായി. 78 മുതൽ 23ാം പാർടികോൺഗ്രസിൽ വരെ ഒന്നിച്ചാണ്‌ പ്രവർത്തിച്ചതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

http://theendtimeradio.com

politics

കേരളത്തില്‍ ക്രൈസ്തവ പാര്‍ട്ടി; പിന്തുണ കേന്ദ്ര ബി.ജെ.പിയുടെയെന്ന്

Published

on

തിരുവനന്തപുരം: ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെയും ആശിര്‍വാദത്തോടെയും കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒരു നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എം.എല്‍.മാരും, വിരമിച്ച ഒരു ബിഷപ്പുമാണ് എന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടുത്തിടെ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടീ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപം നല്‍കുന്ന സംഘടനയുമായി പെന്തകോസ്റ്റ് വിഭാഗത്തെ സഹകരിപ്പിക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ഇവയില്‍ ഒരു സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയേക്കും. സഭാ നേതൃത്വങ്ങളും , ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കായാണ് മന്ത്രി ഇന്നലെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പ്രഭാരി സിപി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

politics

Inquire how many students in Christian schools have converted to Christianity in 100 years: Archbishop to govt

Published

on

Bengaluru: Archbishop Peter Machado on Thursday asked the Karnataka government to inquire into the number of students, who studied at Christian schools and have converted to Christianity in the last 100 years, as he defended the institution, which allegedly insisted on carrying or studying Bible as part of the curriculum.

He said the institution conducted Bible or religious classes for Christian students before or after the school hours, and such a practice that required them to carry Bible existed in the past, but not now.

Clarence High School, which has been served a notice by the Department of Primary and Secondary Education said it has sought the opinion of legal advisors to respond to it.

“…there is nothing like the Bible or religious education. We impart the same education to everyone. We cannot differentiate between spirituality and morality ,” Machado told reporters here.

Noting that 75 per cent students studying in the Clarence school are Christians, he said, “it was prescribed that Bible be brought because, in our Christian institutions we have religion class for Christian students either before or after the class…” “However, from last year onwards the management has seen to it that no mention is made about the Bible at all and so the Children if they want they can bring,” he added.

Referring to the education department order to conduct an inquiry to ascertain whether the Bible was used and religion was taught in schools, the Bishop said, “it is not concerning only this school, but all Christian schools in Karnataka. To take it from one school and paint all schools in the same colour is not right.” “If the government wants to probe, surely conduct an inquiry in this school, and one of the questions they should put forth is how many students have converted in the last hundred years, how many of them have become Christians,” he added.

There are also allegations that the school asked parents to give an undertaking that they have no objection to the study of the Bible by their children.

Some parents have objected to it, following which the Hindu Janajagruti Samiti complained to Minister for Primary and Secondary Education, B C Nagesh, seeking an investigation.

Principal of the School, Jerry George Mathew said the allegations made of a conduct other than subscribing to the discipline and culture of the school voluntarily, is only an “unfortunate misinterpretation”.

The school is conscious of its responsibility, and declaration that is sought at the time of admission is only as per law, he said, adding that “we have also sought the considered opinion of our legal advisors in order to respond to the legitimately issued show cause notice by the Block Education Officer.”

http://theendtimeradio.com

Continue Reading

politics

പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ് ഇനി ​ഇന്ത്യയ്ക്ക് സ്വന്തം, അമിത് ഷായ്‌ക്കൊപ്പം ഒരേസമയം ദേശീയ പതാക വീശിയത് 78,000 ത്തിലധികം പേര്‍

Published

on

ഇന്ത്യയ്ക്ക് റെക്കോഡ് നേടിക്കൊടുത്ത ചടങ്ങാണ് ബിഹാറിലെ ഭോജ്പൂരില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രദ്ധാകേന്ദ്രമായ ചടങ്ങില്‍ 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.

2004 – ല്‍ ലാഹോറില്‍ നടന്ന ചടങ്ങില്‍ 56,000 പാക്കിസ്ഥാനികള്‍ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്ബ് പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ്.

ഒരേ സമയം ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി എന്ന റെക്കോഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 78,000 ത്തിലധികം ഇന്ത്യക്കാര്‍ ഒരേസമയം ദേശീയ പതാക വീശി. ഈ സമയമൊക്കെയും പിന്നണിയില്‍ ‘വന്ദേമാതരം’ മുഴങ്ങിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ 75000 ത്രിവര്‍ണ പതാകകള്‍ ഒരേസമയം ഉയര്‍ത്തുമെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ 1857 ലെ കലാപത്തിലെ നായകന്മാരില്‍ ഒരാളായ വീര്‍ കുന്‍വര്‍ സിങ്ങിന്റെ 164-ാം ചരമവാര്‍ഷികത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇന്ത്യ റെക്കോഡ് നേടിയത്.കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണുദേവി, സുശീല്‍ കുമാര്‍ മോദി എന്നിവരുള്‍പ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അഞ്ച് മിനിറ്റ് മുഴുവന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ബീഹാറിലെ ജംഗിള്‍ രാജ് ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബി ജെ പി വഹിച്ച പങ്കിനെയും അമിത് ഷാ അനുസ്മരിച്ചു.

അതേസമയം പരിപാടിയില്‍ സംസാരിക്കവെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരെ അമിത് ഷാ ആഞ്ഞടിച്ച്‌ രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ ഇല്ലാതെ തേജസ്വി യാദവ് ബിഹാറിലുടനീളം കറങ്ങിയത് കൊണ്ട് ജംഗിള്‍ രാജ് ഓര്‍മ്മകള്‍ ഇല്ലാതാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

2020 ജനുവരിയില്‍ വൈശാലി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ബിഹാര്‍ സന്ദര്‍ശനം. രണ്ട് വര്‍ഷത്തിന് ശേഷം അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

Disease1 hour ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news2 hours ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health2 hours ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news3 hours ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news3 hours ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National1 day ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Life1 day ago

NASA Says ‘Something Weird’ Is Going on in the Universe

During a recent study on the universe’s expansion rate, the National Aeronautics and Space Administration has discovered “something weird” is...

Crime1 day ago

ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു. മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ്...

Crime1 day ago

ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്‌സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍...

world news1 day ago

Little Justice in Violent Incidents Against Egypt’s Christians

Egypt – Egypt’s Christians faced increased levels of persecution during the religious seasons of Easter and Ramadan. The man who...

National1 day ago

പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ആത്മനിറവിൽ

തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്നലെ (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി...

world news1 day ago

നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍

അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ...

Trending