Tech
വാട്ട്സാപ് ഗ്രൂപ്പിൽ ഇനി 512 പേർ, സന്ദേശങ്ങൾ അഡ്മിനു നീക്കം ചെയ്യാം : പുതിയ മാറ്റങ്ങൾ ഇങ്ങനെ

കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.
ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.
ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.
2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവിൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ മാറ്റം.
വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.
വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കിൽ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതൊക്കെ എല്ലാവരിലേക്കും എത്തും.
Sources:globalindiannews
Tech
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.
എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.
റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്.
നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല.
അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക. ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
Sources:azchavattomonline
Tech
ഏപ്രിലിൽ പൂട്ടുവീണത് 74 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക്; കണക്കുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്

ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വാട്സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രിൽ വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടികൾ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളിൽ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യർത്ഥനകളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്.
Sources:Metro Journal
Tech
വീഡിയോ കോളിൽ പുതിയ ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ്

വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത ആക്‌സസ് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ട്.
വീഡിയോ കോളുകൾക്കിടയിൽ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചർ സംവിധാനം ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പുതുതായി അവതരിപ്പിച്ച ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗിന്റെ പഴയ പതിപ്പുകളിൽ പിന്തുണയ്‌ക്കില്ലായിരിക്കാം മാത്രമല്ല വലിയ ഗ്രൂപ്പ് കോളുകളും ഇത് പ്രവർത്തിച്ചില്ല.
‘അയച്ച സന്ദേശങ്ങൾ എഡിറ്റുചെയ്യുന്നതിനുള്ള’ സാങ്കേതികവിദ്യ അടുത്തിടെയാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. നിലവിൽ ആഗോളതലത്തിൽ പുറത്തിറങ്ങുന്ന അപ്‌ഡേറ്റ് ആഴ്ചയിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പ് അപ്ഡേറ്റ് ചെയ്‌ത ശേഷം, വീഡിയോ കോളിനിടെ കോൾ കൺട്രോൾ വ്യൂവിൽ ഉപയോക്താക്കൾക്ക് പുതിയ ഐക്കൺ കാണാം. ഉപയോക്താവ് അവരുടെ സ്‌ക്രീൻ പങ്കിടാൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവരുടെ ഉപകരണത്തിന്റെ ഡിസ്പ്ലേ ദൃശ്യമാകുന്ന എല്ലാ റെക്കോർഡുകളും സ്വീകർത്താവുമായി പങ്കിടുകയും ചെയ്യും. വീഡിയോ കോളിനിടെ ഏത് ഘട്ടത്തിലും സ്‌ക്രീൻ പങ്കിടൽ പ്രക്രിയ നിർത്താനും ഉപയോക്താവിന് കഴിയും. മാത്രമല്ല, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടാൻ കഴിയൂ.
Sources:Metro Journal
-
us news3 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news2 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില് ചേര്ക്കപ്പെട്ടു
-
National2 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news1 week ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road