Connect with us

National

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

Published

on

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat IB report )

ചെറുതും വലുതുമായ 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണി. റിപ്പോർട്ട് വന്നതിനെ തുടർന്ന് ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചനയുണ്ട്. വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്‌മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.
Sources:globalindiannews

http://theendtimeradio.com

National

പ്രവാസി മലയാളി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

Published

on

തിരുവനന്തപുരം: നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.

മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.

രജിസ്ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 – നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ്, നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും ലഭിക്കും.
Sources:nerkazhcha

http://theendtimeradio.com

Continue Reading

National

രാജ്യത്തെവിടെനിന്നും വീസയ്ക്ക് അപേക്ഷിക്കാം; ഇന്ത്യക്കാർക്ക് ഇളവുകളുമായി ജർമനി

Published

on

ജര്‍മന്‍ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജര്‍മന്‍ എംബസി. ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. നേരത്തെ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് നിരക്കുകൾ കുറച്ചിരുന്നു, അതിന് പുറമെയാണ് കൂടുതൽ ഇളവുകൾ.

ഇന്ത്യയിലെ ജർമൻ എംബസി നല്‍കുന്ന വിവരം അനുസരിച്ച്, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, VFS ഗ്ലോബൽ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വീസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഷെങ്കൻ വീസ അപേക്ഷകൾ സമർപ്പിക്കാനും കഴിയും. കൂടാതെ അപേക്ഷകരുടെ വീടിനടുത്തുള്ള അപേക്ഷാ കേന്ദ്രം പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾക്കായി അവർക്ക് മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ പരിശോധിക്കാവുന്നതാണ്. ഇത് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യല്‍ എളുപ്പമാക്കുന്നു.

എന്നാല്‍ തൊഴിൽ, വിദ്യാർത്ഥി അല്ലെങ്കിൽ കുടുംബ പുനരൈക്യ വീസകൾ പോലുള്ള ദേശീയ വീസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നിയമങ്ങളിലെ ഈ ഇളവ് ബാധകമല്ല. ജർമൻ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കുന്നവർ രണ്ട് സമീപകാല ഫോട്ടോകള്‍ക്കും സാധുവായ പാസ്‌പോർട്ടിനുമൊപ്പം അപേക്ഷ സമര്‍പ്പിക്കണം. പാസ്പോര്‍ട്ട് യാത്രാ കാലാവധിക്ക് ശേഷം മൂന്നു മാസം കൂടി, സാധുതയുള്ളതായിരിക്കണം. ഇന്ത്യൻ വിദ്യാർത്ഥികൾ, അവരുടെ അക്കാദമിക് രേഖകൾ അക്കാദമിക് ഇവാലുവേഷൻ സെന്‍റര്‍(എപിഎസ്) വഴി വിലയിരുത്തുകയും സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ആധികാരികത സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നതും കഴിഞ്ഞ മാസം ജർമനി നിർബന്ധമാക്കിയിരുന്നു.

കൂടാതെ, എല്ലാ അപേക്ഷകരും അവരുടെ അപേക്ഷയിൽ ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് യാത്രാ റിസർവേഷൻ, സാമ്പത്തിക മാർഗങ്ങളുടെ തെളിവ്, താമസത്തിന്‍റെ തെളിവ്, ഒരു ക്ഷണക്കത്ത് എന്നിവയും സമർപ്പിക്കണം. അപേക്ഷകരോട് തൊഴിലുമായി ബന്ധപ്പെട്ടുള്ള, അധിക രേഖകളും ആവശ്യപ്പെട്ടേക്കാം.

കഴിഞ്ഞ മാസം ആദ്യം, ദീർഘകാല ദേശീയ വിസകൾക്കും ഹ്രസ്വകാല ടൂറിസ്റ്റ് വീസകൾക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നതായി എംബസി പ്രഖ്യാപിച്ചിരുന്നു. ഒരു പ്രത്യേക ആവശ്യത്തിനായി, ജര്‍മനിയില്‍ പ്രവേശിക്കാന്‍ ഉടമയെ അനുവദിക്കുന്ന ദേശീയ വീസകള്‍ക്കുള്ള ഫീസ് നിരക്ക് കുറച്ചു. ഷെങ്കൻ വീസ ഫീസും കുറച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2023 ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Published

on

2023 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29ന് പൂർത്തിയാവും.

▪️രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.

♦️ 09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1

(മലയാളം/തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) / അറബിക് ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)

♦️ 13/03/2023 – രണ്ടാം ഭാഷ -ഇംഗ്ലീഷ്

♦️ 15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/ജനറൽ നോളഡ്ജ്

♦️ 17/03/2023 – രസതന്ത്രം

♦️ 20/03/2023 – സോഷ്യൽ സയൻസ്

♦️ 22/03/2023 – ജീവശാസ്ത്രം

♦️ 24/03/2023 – ഊർജശാസ്ത്രം

♦️ 27/03/2023 – ഗണിതശാസ്ത്രം

♦️ 29/03/2023 – ഒന്നാം ഭാഷ-പാർട്ട് 11

(മലയാളം/ തമിഴ്/കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്.
http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending