Connect with us

National

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, തുടങ്ങിയവര്‍ ഇന്ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
Sources:globalindiannews

http://theendtimeradio.com

National

നോര്‍ത്തിന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് പോലീസ് തടഞ്ഞു; സമീപ പ്രദേശത്ത് 144 പ്രഖ്യാപിച്ചു

Published

on

നോര്‍ത്ത് ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് 15 മത് കോണ്‍ഫ്രന്‍സ് പോലീസ് തടഞ്ഞു. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഷാജി വര്‍ഗീസിനെ ചോദ്യം ചെയ്യുന്നു. ലക്‌നൗ പട്ടണത്തിന് പുറത്ത് ചിന്നഹട്ടില്‍ സ്ഥിതി ചെയ്യുന്ന നവീന്താ ഡയോസിയേഷന്‍ പാസ്റ്ററല്‍ സെന്ററില്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ നടക്കുന്ന കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്യുവാനിരിക്കുമ്പോഴായിരുന്നു സംഭവം.
വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് വിവിധ സ്റ്റേഷനുകളിലെ അധികാരികളടക്കം പോലീസ് സന്നാഹം എത്തി ക്യാമ്പ് സെന്റര്‍ വളഞ്ഞത്. സൂപ്രണ്ടിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിവിധ കള്ളക്കേസുകളില്‍ കുടുക്കി 14 പേരെ അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍മാര്‍ ഇപ്പോള്‍ ജയിലില്‍ ആണ്. കോണ്‍ഫ്രന്‍സ് നടത്തിപ്പ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നു.പ്രാര്‍ത്ഥിക്കുക.ഇപ്പോള്‍ ലഭ്യമായ സൂചനയുടെ അടിസ്ഥാനത്തില്‍ പരിസര പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നു.

Continue Reading

National

പണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

Published

on

ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിരസിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ചൂതാട്ടം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് കണക്കിലെടുത്താണ് സമിതി ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഓൺലൈൻ നൈപുണ്യ ഗെയിമുകളുടെ നിയന്ത്രണത്തിനും വർഗ്ഗീകരണത്തിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ താൽപര്യങ്ങൾ പരിഗണിച്ച് നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഗെയിമുകൾ നിരോധിക്കാനുള്ള അധികാരവും ലംഘനങ്ങൾക്കുള്ള ശിക്ഷയും വ്യക്തമാക്കാനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്.

ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന്‍റെ ഭാവി ഈ നിയമത്തിലൂടെ തീരുമാനിക്കും. രാജ്യത്തെ 1.5 ബില്യൺ ഡോളർ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങൾ ഈ മേഖലയിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തുമെങ്കിലും, ഇത് ചിലപ്പോൾ ഗെയിമിംഗ് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് ഐടി മന്ത്രാലയം അംഗീകരിക്കും. അതിന് ശേഷം റിപ്പോർട്ട് മന്ത്രിസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരത്തിനായി അയയ്ക്കും. എന്നാൽ ഐടി മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Sources:Metro Journal

http://theendtimeradio.com

Continue Reading

National

ഇരട്ട സഹോദരികൾ ഒരു യുവാവിനെ വിവാഹം ചെയ്ത സംഭവം; ബഹുഭാര്യത്വത്തിന് കേസെടുത്തു

Published

on

മുംബൈയിൽ ഇരട്ട സഹോദരികൾ ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. എന്നാൽ രാഹുൽ ഫൂലെ എന്നയാൾ വിവാഹത്തിനെതിരെ നൽകിയ പരാതിയിൽ ബഹുഭാര്യത്വ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുംബൈയിലെ ഐടി എൻജിനീയർമാരായ റിങ്കിയും പിങ്കിയുമാണ് ബാലകാല്യ സുഹൃത്തായ അതുൽ ഉത്തം അവ്താഡെയെ വിവാഹം ചെയ്തത്. ടൂറിസം മേഖലയിലാണ് അതുൽ ജോലി ചെയ്യുന്നത്. സോലാപൂർ സ്വദേശികളാണ് മൂന്ന് പേരും.

റിങ്കിക്കും പിങ്കിക്കും ചെറുപ്പം മുതലെ അതുലിനോട് പ്രണയമുണ്ടായിരുന്നു. ഇരുവരുടെയും അച്ഛൻ മരിച്ചതിന് ശേഷം ഇവരുടെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നത് അതുലായിരുന്നു. തുടർന്നാണ് മൂന്ന് പേർക്കും പിരിയാൻ വയ്യെന്ന അവസ്ഥയിലെത്തിയത്. പിന്നാലെ വിവാഹകാര്യം വീട്ടിൽ അറിയിക്കുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending