Connect with us

National

കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

Published

on

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നിയമം പ്രാബല്യത്തില്‍ വരുത്തിയത്.ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 3ന് 7കൗണ്‍സില്‍ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൗണ്‍സിലില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷമുറപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
നിയമം ഒരു മതത്തെയും ലക്ഷ്യമാക്കിയല്ല തയ്യാറാക്കിയിരിക്കന്നതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും എതിരല്ല. നിര്‍ബന്ധപൂര്‍വമോ,പ്രലോഭിപ്പിച്ചോ നടത്തുന്ന മതപരിവര്‍ത്തനത്തെ മാത്രമാണ് തടയുന്നതെന്നും പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും 1 ലക്ഷം രൂപ വരെ പിഴയും ഉള്‍പ്പെടെ കര്‍സന വ്യസ്ഥകളിലുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണവകാശ ബില്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 ഡിസംബറിലാണ് നിയമസഭ പാസാക്കിയത്. ബില്ലിനെതിരേ ക്രൈസ്തവവിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. കോണ്‍ഗ്രസും ജെ ഡി എസ്സും ബില്ലിനെ എതിര്‍ത്തിരുന്നു.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍:
* മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ 2 മാസം മുമ്പ് കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
* ആരെയെങ്കിലും നിര്‍ബന്ധിച്ച് മതം മാറ്റുന്നത് ജാമ്യമില്ലാക്കുറ്റം.
* പ്രായപൂര്‍ത്തിയാകാത്തവരെയോ,സ്ത്രീകളെയോ,പട്ടിക വിഭാഗത്തില്‍പ്പെടുന്നവരെയോ മതം മാറ്റിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും.
* മറ്റുള്ളവരെ മതം മാറ്റുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും.
* ഒട്ടേറെപ്പേരെ ഒരുമിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും.
* മതംമാറ്റത്തിനിരയാകുന്നവര്‍ക്ക് 5 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
* സ്‌കൂളുകളില്‍ സൗജന്യവിദ്യാഭ്യാസം നല്‍കാമെന്നോ തൊഴില്‍ നല്‍കാമെന്നോ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കാമെന്നോ വാഗ്ദാനം ചെയ്ത് മതത്തിലേക്ക് ആകര്‍ഷിക്കുന്നത് കുറ്റകരം.
* വിവാഹവാഗ്ദാനം നല്‍കിയുള്ള മതംമാറ്റവും കുറ്റകരം.
ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. സമാന ബില്‍ നടപ്പാക്കുന്ന 9മത്തെ സംസ്ഥാനമാണ് കര്‍ണാടക.

http://theendtimeradio.com

National

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ പ്രഥമ വിദേശ മിഷണറിയും ബിലീവേഴ്സ് കൗൺസിലിന്റെ പ്രഥമ പ്രസിഡന്റുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ

Published

on

 

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ഐപിസി യുടെ പ്രഥമ മിഷനറിയായി 1954 ൽ പാസ്റ്റർ കെ ഇ എബ്രഹാം സിംഗപ്പൂരിലേക്ക് അയച്ച പാസ്റ്റർ എം വി വർഗീസ് അവിടെ 10 വർഷം പ്രവർത്തിച്ച് സിംഗപ്പൂർ, മലേഷ്യ, കോലാലമ്പൂർ തുടങ്ങി 10 സ്ഥലങ്ങളിൽ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ പ്രവർത്തനം ആരംഭിച്ചു. ഐപിസി ബിലീവേഴ്സ് കൗൺസിൽ രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ആലപ്പുഴ (ഈസ്റ്റ്) സെൻറർ ശുശ്രൂഷകൻ തുടങ്ങി വിവിധ നിലകളിൽ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയ്ക്ക് അനുഗ്രഹീതമായ നേതൃത്വം നൽകിയിരുന്നു.

50 വർഷത്തിലധികം ഹെബ്രോൺ ബൈബിൾ കോളേജ്, ഇന്ത്യ ബൈബിൾ കോളേജ് തുടങ്ങി നിരവധി വേദപാഠശാലകളിൽ അധ്യാപകനായിരുന്നു. സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെ ദൈവവചനത്തിന്റെ മർമ്മം ജനഹൃദയങ്ങളിൽ എത്തിക്കുവാൻ പ്രത്യേകം കഴിവുള്ള ആളായിരുന്നു പാസ്റ്റർ എം വി വർഗീസ്. ആയിരക്കണക്കിന് ശുശ്രൂഷകൻമാരെ, ദൈവവചനം പഠിപ്പിച്ചു ശുശ്രൂഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നടന്ന നൂറാമത് കുമ്പനാട് കൺവെൻഷനിൽ ഞായറാഴ്ച സഭായോഗത്തിലും സംബന്ധിച്ച് ദൈവവചനം സംസാരിച്ചു.

ഭാര്യ: മാരാമൺ പൊൻവേലിമണ്ണിൽ പരേതയായ കുഞ്ഞമ്മ വർഗീസ്, മക്കൾ: പാസ്റ്റർ ജോർജ് വർഗീസ് (രാജൻ)- ഐപിസി യുപി സ്റ്റേറ്റ് മുൻ പ്രസിഡൻ്റ്; ബ്രദർ എം വി ഫിലിപ്പ് (സണ്ണി)- ഐപിസി ജനറൽ കൗൺസിൽ മെമ്പർ; എലിസബത്ത് വർഗീസ് (ആനി)- കാലിഫോണിയ; സൂസൻ വർഗീസ് (ജെസ്സി)- വാഴൂർ മരുമക്കൾ: പൊന്നമ്മ; ശോഭ; വെട്ടിയാർ നെടുംകണ്ടത്തിൽ ജോൺസൺ വർഗീസ്- കാലിഫോണിയ; വാഴൂർ വേലിക്കാട്ട് രാജു.
http://theendtimeradio.com

Continue Reading

National

Christians Imprisoned under Indian Anti-Conversion Law Languish Behind Bars

Published

on

India — Nearly 70 Christians arrested under the Uttar Pradesh Prohibition of Unlawful Religious Conversion Ordinance of 2020 are languishing in jails in the North Indian state of Uttar Pradesh (UP) as authorities delay or deny their bail applications on flimsy grounds.

According to Pastor Bishnoi, who has helped free detained Christians, the most common reason to deny a believer’s bail is to complete the formalities for bail under various pretexts.

“Since the time the national elections for the Lower House of Indian Parliament have been announced, we have seen that the process for bail applications to move forward and bail hearings have all become slow. I can say that around 70 pastors are still in jail,” said Pastor Bishnoi, who lives and works in UP’s Varanasi city, considered the main pilgrimage center for Hindus.

In December 2023, more than 50 pastors and believers were detained simultaneously in two adjacent UP districts. Most were released in a day or two, but authorities sent nine pastors to prison.

At that time, Bishnoi and high-ranking Christian lawyers helped secure the release of eight of the nine pastors in a tough legal battle that lasted more than a month.

“I am directly involved with lawyers trying to obtain bail for 46 people who are in various jails,” Bishnoi said. “There are many more. My guess is at least 70.”

Bishnoi added that UP is a large state in terms of both area and population, so collating exact numbers is difficult.

The state remains the most notorious for intimidating Christians under its anti-conversion law.

Police have since brazenly stormed peaceful gatherings of Christians in their churches and even houses, accusing pastors of forcefully converting Hindus to Christianity and subsequently detaining them on multiple false charges.

Any gathering of Christians in UP, even a ubiquitous birthday celebration, carries risk as those who attended such events have been falsely implicated and detained.

Right-wing fanatic organizations often alert police about Christian gatherings. Pastors and other believers are sometimes kept at police stations for several days without any charges filed.

Once behind bars, the long, arduous process of securing their release becomes another form of punishment.
Sources:persecution

http://theendtimeradio.com

Continue Reading

National

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി “മന്ന” പൊതിച്ചോർ വിതരണം ചെയ്തു

Published

on

തിരുവല്ല:ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സി ഇ എം)ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരം
(“മന്ന” പൊതിച്ചോർ) വിതരണം നടത്തി.
25-05-2024 ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ നിർധനരും അശരണരുമായ 500 ല്‍ അധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്തു. C.E.M ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി മുഖത്തല പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജോയിൻ്റ് സെക്രട്ടറി ബ്രദർ സന്തോഷ് കൊറ്റാമം, ജോയിൻ്റ് ട്രഷറർ ബ്രദർ ബോബി മാത്യു,പാസ്റ്റർ വിൻസൻറ് മാത്യു ,ഇവാ. എബി ബേബി എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി,വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ കോശി, തിരുവനന്തപുരം റീജിയൻ കോർഡിനേറ്റർ പാസ്റ്റർ വിമൽ പ്രദീപ് എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി. ഈ ഉദ്യമത്തിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.തുടർന്നും കരുണയിൻ കരം പദ്ധതിയിലൂടെ വിശക്കുന്നവർക്ക് ആഹാരം ( മന്ന ) വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival...

us news3 hours ago

Teen Denied Diploma Because He Mentioned Jesus in Graduation Speech

A high school senior in Campbell, Kentucky was denied his diploma because he went off-script during a commencement address and...

Life4 hours ago

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള...

world news5 hours ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news5 hours ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news1 day ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

Trending