Tech
യൂട്യൂബിൽ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി! വീഡിയോ കാണുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയേക്കും
പരസ്യങ്ങൾക്ക് തടയിടുന്ന ആഡ് ബ്ലോക്കറുകൾക്ക് പൂട്ടിടാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വ്യത്യസ്ഥ വിഷയങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. യൂട്യൂബിന്റെ പ്രധാന വരുമാനമാർഗ്ഗം പരസ്യങ്ങളാണ്. യൂട്യൂബിന്റെ പ്രീമിയം വരിക്കാർ അല്ലാത്തവർക്ക് വീഡിയോകൾ കാണുമ്പോൾ നിശ്ചിത സമയം പരസ്യങ്ങൾ മാത്രം കാണാൻ ചെലവഴിക്കേണ്ടി വരാറുണ്ട്. ചില അവസരങ്ങളിൽ സ്കിപ്പ് ചെയ്യാൻ പറ്റാത്ത പരസ്യങ്ങൾ ഉപഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്നു. ഇത്തരം പരസ്യങ്ങൾ തടയാൻ പ്രധാനമായും തിരഞ്ഞെടുക്കുന്ന മാർഗമാണ് ആഡ്
ബ്ലോക്കർ. എന്നാൽ, ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നുണ്ടെന്നാണ് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നത്.
ആഡ് ബ്ലോക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ യൂട്യൂബിന്റെ വെബ്സൈറ്റിൽ നിന്ന് തന്നെ ബ്ലോക്ക് ചെയ്യുന്ന പുതിയ ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആഗോളതലത്തിലുള്ള കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് യൂട്യൂബ് സൗജന്യമായി ലഭിക്കുന്നതിന്റെ പ്രധാന കാരണം പരസ്യങ്ങളാണ്. ഇത്തരം പരസ്യങ്ങൾക്ക് തടയിടുന്ന ആഡ്
ബ്ലോക്കറുകൾക്ക് പൂട്ടിടാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി. അതേസമയം, പരസ്യങ്ങൾ കാണാൻ താൽപ്പര്യം ഇല്ലാത്തവരോട് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാനും യൂട്യൂബ് നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, വിവിധ വെബ്സൈറ്റുകൾ ആഡ് ബ്ലോക്കറെ തടയുന്ന ഫീച്ചർ ഇതിനോടകം തന്നെ അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്
Tech
സുപ്രധാന അറിയിപ്പ്.! ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക
മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്സിലെ പ്രശ്നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഫയർഫോക്സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.
മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർ കഴിയുന്നതും വേഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.
2023 നവംബറിലും സേർട്ട് – ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു.
Sources:azchavattomonline.com
Tech
യുപിഐ ഇടപാടുകൾ ഇനി അതിവേഗം! ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും
ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പിൽ നിന്ന് കൊണ്ട് തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇവ അധികം വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക. വേഗത്തിൽ ഇടപാട് നടത്തുന്നതിനായി പ്രത്യേക ഷോട്ട് കട്ട് മാതൃകയും ഉണ്ടായിരിക്കും.
കടപ്പാട് :കേരളാ ന്യൂസ്
Tech
ഇൻസ്റ്റഗ്രാമിലെ ഈ കിടിലൻ ഫീച്ചർ ഇനി മുതൽ വാട്സ്ആപ്പിലും എത്തുന്നു
ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്ആപ്പ് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ വാട്സ്ആപ്പിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ മറ്റ് ഉപഭോക്താക്കളെ ടാഗ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
സ്റ്റാറ്റസുകൾ വയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുള്ളവരെ എളുപ്പത്തിലും വേഗത്തിലും ടാഗ് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്കിടയിൽ സ്റ്റാറ്റസ് അപ്ഡേറ്റ്സുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതാണ്. ഇത്തരത്തിൽ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുമ്പോൾ സ്റ്റാറ്റസ് അപ്ഡേറ്റ്സിന് കൂടുതൽ റീച്ച് ലഭിക്കുന്നതാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിരവധി ടൂളൂകൾ കമ്പനി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ ഫീച്ചർ.
Sources:Metro Journal
-
us news9 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news7 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news10 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news10 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National7 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news8 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news10 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം