National
അനുഗ്രഹീത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലന്റെ സംസ്ക്കാരം ഇന്ന് (22/5/23)

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു.. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
സംസ്ക്കാരം ഇന്ന് (22/5/23) കൊച്ചിയിൽ നടക്കും. രാവിലെ 8 മണി മുതൽ എരണാകുളം പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സ്സോഡസ് ക്രിസ്ത്യൻ സെന്റെറിൽ പൊതു ദർശനത്തിന് വയ്ക്കും. ഒരു മണിക്ക് ശേഷം ഇടകൊച്ചി മാക് പെലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭാര്യ : ശ്രീമതി ബീന. മക്കൾ : ബിബിൻ, ബിനി, ബെഞ്ചി.
https://www.youtube.com/live/7gbArhlFEFg?feature=share
Sources:gospelmirror
National
മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡയുടെയും മദർ കാർമലിന്റെ കോൺഗ്രിഗേഷനിലെ സിസ്റ്റർ ലിജി ജോസഫിന്റെയും മുൻകൂർ ജാമ്യാപേക്ഷ യാണ് ജൂൺ 2 ന് മധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളിയത് .
ബിഷപ്പും കന്യാസ്ത്രീയും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ താമസിച്ചിരുന്ന 47 നിരാലംബരായ കുട്ടികളെ പാർപ്പിക്കുന്ന ആശാ കിരൺ (പ്രതീക്ഷയുടെ കിരണം) ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
അസാധാരണമായ സാഹചര്യത്തിൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കൂവെന്ന് കോടതി ഉത്തരവിൽ പറയുന്നു. “അസാധാരണമായ പ്രതിവിധി അവലംബിക്കാൻ അസാധാരണമായ സാഹചര്യങ്ങളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കാവൂ” എന്ന് ഉത്തരവിൽ പറയുന്നു.
ജാമ്യത്തിന് വേണ്ടി സംസ്ഥാനത്തിന്റെ പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ടവർ . ഈ ഉത്തരവിനെതിരെ ഞങ്ങൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്,” രൂപത അധ്യക്ഷൻ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു.
77 വയസുള്ള അൽമേദയ്‌ക്കെതിരെ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
മേയ് 30ന് കട്‌നി റെയിൽവേ ജംഗ്ഷനിലെ രൂപതയുടെ കീഴിലുള്ള അനാഥാലയത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിന് ശേഷമാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ബിഷപ്പിനും കന്യാസ്ത്രീക്കും എതിരെ പരാതി നൽകിയത്.
നിരാലംബരായ ഹിന്ദു കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് മെയ് 29 ന് കനൂംഗോയും സംഘവും അനാഥാലയത്തിലെത്തി, ഈ കുറ്റം പള്ളി അധികാരികൾ ശക്തമായി നിഷേധിച്ചു. കനൂംഗോയുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് മാനേജ്‌മെന്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
ഇത് തീർത്തും കള്ളക്കേസായതിനാൽ ബിഷപ്പിനും കന്യാസ്ത്രീക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫാദർ ജോസ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേയുടെ ക്ഷണത്തെത്തുടർന്ന് 2005 മുതൽ ഞങ്ങൾ നിരാലംബരായ കുട്ടികളെ പരിചരിക്കുന്നു. പക്ഷേ, ഞങ്ങൾക്കെതിരെ ഇത്തരമൊരു തെറ്റായ ആരോപണം ആരും ഉന്നയിച്ചിട്ടില്ല,” വൈദികൻ പറഞ്ഞു.
ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയുടെ ഇത്തരം വ്യാജ പരാതി രാജ്യത്തിന് ഗുണകരമാകില്ലെന്ന് വൈദികൻ ഖേദം പ്രകടിപ്പിച്ചു.
മതപരിവർത്തനത്തിന് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും അനാഥാലയങ്ങളിലും ബാലാവകാശ സമിതികൾ അപ്രതീക്ഷിത പരിശോധനകൾ നടത്തിവരികയാണ്. മതപരിവർത്തന വിരുദ്ധ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്ന രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.
“ക്രൈസ്തവരുടെ സാമൂഹികവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നതായി ഭോപ്പാൽ ആസ്ഥാനമായുള്ള കത്തോലിക്കാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.
Sources:christiansworldnews
National
എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews
National
മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദൈവാലയ വികാരി ഫാ. അമല്‍ രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ ഗുഡുഗാവ് ഖേര്‍കി ദൗള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വൈദികനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു . 2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രൈസ്തവ കുടുംബ ങ്ങള്‍ പള്ളിയുടെ കീഴിലുണ്ടന്നാണ് അതിരൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
Sources:marianvibes
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news4 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ