Connect with us

world news

സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

Published

on

ജിദ്ദ: ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രാഥമിക വിവരം.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയ 19 പ്രഫഷനുകൾ.

വീസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ സന്ദർശിക്കാം.
Sources:globalindiannews

http://theendtimeradio.com

world news

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി

Published

on

പാക്കിസ്ഥാൻ : പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് എന്ന വ്യക്തിയെയാണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്.

അയൽവാസികളായ മുഹമ്മദ് ഷാനി, അസം അലി എന്നിവരുടെ നേതൃത്വത്തിൽ നാല് പേര് ജൂലൈ പത്തിന് പുലർച്ചെ ഇരുമ്പ് ഗ്രിൽ മുറിച്ച് മേൽക്കൂര വഴി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യാക്കൂബ് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പറഞ്ഞു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

Published

on

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

Sunita’s Faith-Fueled Ministry in India

India– Sunita serves passionately in northern India, spreading the gospel through her evangelism ministry. After receiving Bible training, she started...

National10 hours ago

വൈപിഇ നേതൃ സമ്മേളനം.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് വൈപിഇ സംഘടിപ്പിച്ച നേതൃസമ്മേളനം മുളക്കുഴയിൽ നടന്നു. വൈപിഇ സെൻ്റർ സെക്രട്ടറിമാർ, സോണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത നേതൃ സമ്മേളനം ചർച്ച്...

us news10 hours ago

ലൗ അഡ്വെഞ്ചർ വി.ബി.എസിൻ്റെ തീയതി ആൻഡ് തീം പ്രകാശനം ചെയ്തു

ക്യുബെക് : ഹൗസ് ഓഫ് സാൽവേഷൻ സൗണ്ട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്യുബെക്കിൽ നടക്കുന്ന വി.ബി.എസിൻ്റെ തീയതി ആൻഡ് തീം എന്നിവ പ്രകാശനം ചെയ്തു. പാ പോളാണ് പ്രകാശനം...

world news10 hours ago

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി

പാക്കിസ്ഥാൻ : പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് എന്ന വ്യക്തിയെയാണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്. അയൽവാസികളായ മുഹമ്മദ്...

us news11 hours ago

സിസ്റ്റര്‍ ജീനാ വില്‍സണ്‍ അടുത്ത പിസിനാക് നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍

ഷിക്കാഗോ : ഷിക്കാഗോയില്‍ 2026ല്‍ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷനല്‍ ലേഡീസ് കോഡിനേറ്ററായി സിസ്റ്റര്‍ ജീനാ വില്‍സനെ തിരഞ്ഞെടുത്തതായി നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ....

world news1 day ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

Trending