National
ഡല്‍ഹി അതിരൂപതയുടെ ക്രൈസ്തവ ദേവാലയങ്ങളിൽ ഹിന്ദുത്വവാദികളുടെ ഭീഷണി; വൈദികന് മര്‍ദ്ദനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയും, ഹരിയാനയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഡല്‍ഹി അതിരൂപതയിലെ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഗുരുഗ്രാം (ഗുഡ്ഗാവ്) ജില്ലയിലെ ഖേര്‍ക്കി ദൗലയിലെ സെന്റ് ജോസഫ് വാസ് കത്തോലിക്ക മിഷന്‍ ദേവാലയത്തില്‍ ജൂണ്‍ 4-നാണ് അക്രമം ഉണ്ടായതെന്നു അതിരൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശശി ധരന്‍ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. രാവിലെ 10 മണിക്ക് ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ കാവി ഷാളുകള്‍ ധരിച്ച ഇരുപത്തിയഞ്ചോളം ആളുകള്‍ അടങ്ങുന്ന സംഘം ബൈക്കുകളിലും, കാറുകളിലുമായി ദേവാലയത്തില്‍ എത്തുകയായിരിന്നു. ത്രിശൂലങ്ങളും വാളുകളുമായി സംഘം, വൈദികനെയും അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടിരുന്ന രണ്ട് വിശ്വാസികളെയും ഭീഷണിപ്പെടുത്തി.
രണ്ടാഴ്ചക്കുള്ളില്‍ ദേവാലയം അടച്ചുപൂട്ടണമെന്നാണ് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഹിന്ദു സേനയില്‍ നിന്നുള്ളവരാണെന്നു പറഞ്ഞ ഹിന്ദുത്വവാദികള്‍ ഈ ഗ്രാമത്തില്‍ തങ്ങള്‍ ക്രൈസ്തവ ദേവാലയം അനുവദിക്കില്ലെന്നു വികാരിയായ ഫാ. അമല്‍രാജിനോട് പറഞ്ഞു. സംഘത്തില്‍പെട്ട ഒരാള്‍ വൈദികനെ മര്‍ദ്ദിച്ചു. ചെകിട്ടത്ത് ലഭിച്ച മർദ്ദനത്തെ തുടർന്ന് കേള്‍വിക്കുറവ് അനുഭവപ്പെട്ട ഫാ. അമല്‍രാജ് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. വിവരങ്ങള്‍ അതിരൂപത കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‍ വികാര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഖേര്‍കി ദൌല ഗ്രാമം സന്ദര്‍ശിച്ചു.
സംഘം ദേവാലയത്തില്‍ എത്തിയപ്പോള്‍ 3 പേര്‍ വീണ്ടും അവിടെ എത്തുകയും ജില്ലാ അധികാരികളില്‍ നിന്നും ദേവാലയം തുറക്കുന്നതിനെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തി. പിന്നീട് അന്‍പതിനടുത്ത് ആളുകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം വീണ്ടും ദേവാലയത്തിലെത്തി. അപകടം സൂചന ലഭിച്ചതിനെ തുടര്‍ന്നു അന്വോഷണ ഉദ്യോഗസ്ഥന്‍ ദേവാലയത്തില്‍ ഉള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാവസായിക കേന്ദ്രമായ മാനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് 2021-ലാണ് ടിന്‍ ഷീറ്റ് ഉപയോഗിച്ച് ഈ ദേവാലയം നിര്‍മ്മിച്ചത്. ഹിന്ദി സംസാരിക്കുന്ന 40 കുടുംബങ്ങളും, ഇംഗ്ലീഷ് സംസാരിക്കുന്ന 25 കുടുംബങ്ങളുമാണ് ഇടവകയില്‍ ഉള്ളത്. സ്ഥലത്തിന്റെ ഉടമയെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ സ്ഥലം ഒഴിഞ്ഞുപോകണമെന്ന്‍ സ്ഥല ഉടമ അതിരൂപതയോട് ആവശ്യപ്പെട്ടിരിന്നു.
മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നും 55 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഫാറൂഖ് നഗറിലെ ദേവാലയം അടച്ചുപൂട്ടണമെന്ന് ഗ്രാമമുഖ്യന്‍മാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ പോലീസ് ഇക്കഴിഞ്ഞ ജൂണ്‍ 1-ന് അതിരൂപതാ സംഘത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 2020-ലാണ് ഏഴോളം കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇവിടെ ചെറുദേവാലയം നിര്‍മ്മിച്ചത്. അഞ്ച് ഗ്രാമങ്ങളിലെ മുഖ്യന്‍മാര്‍ ക്രിസ്ത്യന്‍ ദേവാലയത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരിന്നു. ഈ സമയത്ത് ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ഗോ രക്ഷക് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ഹിന്ദുത്വവാദികള്‍ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചരേഖകള്‍ അതിരൂപതാ സംഘം പോലീസിനു കൈമാറിയിട്ടുണ്ട്. എങ്കിലും അവിടെ ദേവാലയം അനുവദിക്കില്ല എന്ന നിലപാടിലാണ് തീവ്ര ഹിന്ദുത്വവാദികള്‍.
കടപ്പാട് :പ്രവാചക ശബ്ദം
National
പവ്വർ വി.ബി.എസ് ലീഡേഴ്സ് ട്രെയിനിംഗ് മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ആരംഭിച്ചു

POWER VBS എക്സിക്യൂട്ടീവ് ചെയർ മാൻ Dr. കാച്ചാണത്തു വർക്കി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു ഡയറക്ടർpr. ജോസ് തോമസ് ജേക്കബ്, SSA സെക്രട്ടറി pr തോമസ് മാത്യു ചാരുവേലി, pr സാംകുട്ടി ജോൺ ചിറ്റാർ pr TA തോമസ് വടക്കംചേരി പാസ്റ്റർ ജെയിംസ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകുന്ന പവർ VBS ലീഡേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം നോർത്ത് മലബാറിലെ കണ്ണൂർ, വയനാട്, കോഴി ക്കോട് മേഖലകളിൽ യഥാക്രമം ഐപിസി സ്റ്റേറ്റ് കൌൺസിൽ മെമ്പർ Br തോമസ് ജേക്കബ് കണ്ണൂർ, പുൽപള്ളി ഏരിയ മിനിസ്റ്റർ pr TV ജോയി, പേരാമ്പ്ര സെന്റർ മിനിസ്റ്റർ pr MM മാത്യു എന്നിവർ ഉത്ഘാടനം ചെയ്തു. നോർത്ത് മലബാർ ട്രൈനിങ്ങ് പൂർത്തീകരിച്ചു ഇന്ന് 27 ന് രാവിലെ മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ട്രെയിനിങ്ങു തുടരുന്നു
Sources:gospelmirror
National
ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.
ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
Sources:christiansworldnews
National
നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ 10 മണി മുതൽ 1 മണി വരെ തിരുവനന്തപുരം മരുതൂർ ജംഗ്ഷനിൽ ശാരോൺ ഹിൽസ് അപ്പാർട്ട്മെൻ്റിന് സമീപം ലൗ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സഭാ ഹോളിൽ വച്ച് നടക്കും. ദേശീയ, സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ ദൈവദാസന്മാരുടെ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കൃഷ്ണകുമാറിനെ വിളിക്കാം 7736086305
Sources:gospelmirror
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden