National
പിതാവിനോട് നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു
പ്രാർഥനകൾ മനഃപാഠമാക്കി ആവർത്തിച്ചു ചൊല്ലുന്നത് ദൈവത്തെ പ്രസാദിപ്പിക്കില്ല. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത് എന്ന് യേശു പറഞ്ഞു. (മത്തായി 6:7) നമ്മുടെ സ്വർഗീയ പിതാവിനോട് നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ. മതപരമായ ആചാരങ്ങൾ കണിശമായി പിൻപറ്റുന്ന ഒരു അഹങ്കാരിയുടെ പ്രാർഥനയെക്കാൾ ദൈവത്തിനു സ്വീകാര്യം തെറ്റുതിരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പാപിയുടേതാണെന്ന് ഒരിക്കൽ യേശു തന്റെ അനുഗാമികളോടു വചനത്തിലൂടെ വ്യക്തമാക്കി. (ലൂക്കാ 18:10-14) അതുകൊണ്ട് ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അവൻ പറയുന്നത് നാം താഴ്‌മയോടെ അനുസരിക്കണം.
പ്രാർഥിക്കാനായി യേശു സമയം മാറ്റിവെക്കുകയും ശിഷ്യന്മാരോട്, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നു പറയുകയും ചെയ്‌തു. (ലൂക്കാ 18:1) നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടെക്കൂടെ പ്രാർഥനയാൽ “ചോദിച്ചു കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും” എന്ന് യേശു പറഞ്ഞു. പ്രാർഥനയ്‌ക്ക് പെട്ടെന്ന് ഉത്തരം നൽകാൻ കർത്താവിന് മടിയാണെന്ന് ഇതിന് അർഥമില്ല. തന്നെ ഒരു പിതാവായി കണ്ട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ അപേക്ഷകൾ നിവർത്തിക്കാൻ അവൻ ഉത്സുകനാണ് എന്ന് തിരുവചനം പറയുന്നു. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തട്ടെ..
Sources:marianvibes
National
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠന കമ്മീഷനും ലഭിച്ചിട്ടില്ലാത്ത വിധം അഞ്ചു ലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. സീറോമലബാർസഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു.
ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ട് നിലവിൽ ന്യൂനപക്ഷക്ഷേമവകുപ്പിന് കൈമാറിയിരിക്കുകയാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് 2019 കാലയളവിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് തമസ്കരിക്കപ്പെട്ട മുൻ അനുഭവവുമുണ്ട്. ഈ സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
Sources:marianvibes
National
സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്.
സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി നേതൃത്യം നൽകുന്ന ടീം മിനാണ് വിജയ സാദ്ധ്യത, എന്നാണ് വിശ്വാസ സമൂഹത്തിനിടയിൽ സംസാരം. തിരുവനന്തപുരം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ സോദരി സമാജം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറെ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണ് സൂസൻ ജോൺ പാസ്റ്റർ ജോൺ തോമസിന്റെ സഹ ധർമ്മിണിയും. കഴിഞ്ഞ 36 വർഷമായി കർത്തൃ ശുശ്രുഷയിൽ . ഐ.പി.സിയുടെ വിവിധ സെന്റുറുകളിലും, മേഖലകളിലും,മേഖല എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വെസ്റ്റ് സെന്റർ സോദരി സമാജം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം സോദരി സമാജം മേഖല സെക്രട്ടറിയും മാണ്. നല്ല പ്രവർത്തനപാടവം, നല്ല സംഘാടക, പ്രാസംഗിക എന്നി നിലകളിൽ ശോഭിക്കുന്ന സൂസൻ ജോൺ വിജയിച്ചാൽ ഐ.പി.സി. സോദരി സമാജത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സൂസൻ ജോണും കൂടെ ള്ളവരുടെയും വിജയത്തിനായി പ്രാർത്ഥിക്കുക.
Sources:gospelmirror
National
ഐ. പി. സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29

തിരുവനന്തപുരം : ഐ പി സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29 ഞായറാഴ്‌ച വരെ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ നടക്കുന്നത്. പാസ്റ്റർ കെ സി തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റൈറ്റസ് തോമസ്, ജോയി കണിയാപുരം, ഷാജി വർഗീസ് കലയപുരം, ജോയി ചെങ്കൽ, കെ തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, സൈമൻ ചാക്കോ, സാബു ആര്യപള്ളിൽ, ബൈജു ഉപ്പുതുറ, ഡേവിഡ് കാവാലം, ഷിജു കെ വർഗീസ്, ഷിബിൻ ശാമുവേൽ, ബി വർഗ്ഗീസ്, സജികുമാർ കെ പി, വി പി ഫിലിപ്പ്, സി ജി ആന്റണി, ജോൺസൺ കുണ്ടറ, റെജി ശാസ്താംകോട്ട, കെ സി ശാമുവേൽ, മോനിഷ് മാത്യു എന്നിവർ വചന ശുശ്രൂഷകൾ നിർവ്വഹിക്കും. ഫെയ്ത്ത് സെന്റർ സിംഗേഴ്‌സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോബിൻ കെ ജോൺ 7012636389
Sources:gospelmirror
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി