Connect with us

Tech

ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ വാട്സ്ആപ്പ്, കീബോർഡിൽ എത്തുന്ന പുതിയ ഫീച്ചറുകൾ അറിയൂ

Published

on

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കീബോർഡിലാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റീഡിസൈൻഡ് ഇമോജി കീബോർഡ് എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നതിനായി കീബോർഡ് മുകളിലേക്ക് സ്ക്രോൾ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കൂടാതെ, ഇമോജികൾ വലിപ്പത്തിൽ കാണാനും സാധിക്കും. സ്ക്രോളിംഗ് സംവിധാനം കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതിനു പുറമേ, ജിഫ്, സ്റ്റിക്കർ, അവതാർ എന്നിവയും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഇതിനായി ടാബുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഈ ടാബുകൾ മുകളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുന്നതാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്; ഏറ്റവും പുതിയ വേര്‍ഷൻ അപ്ഡേറ്റ് ചെയ്യണം, നിര്‍ദ്ദേശം

Published

on

അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദശവുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്.

ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് കൗണ്‍സിലിന്‍റെ നിർദേശം.ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.

നിലവിൽ ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറ‌‌ഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം.ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

അതേസമയം ഒരാള്‍ക്ക്‌ പേര് മറച്ച്‌ വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്ബോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Tech

ഇനി മത്സരം ഗൂഗിളിനോട്; ‘ജിമെയിലി’ന് ബദൽ ആപ്പുമായി ഇലോൺ മസ്ക്

Published

on

ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിനിട്ട് പണി കൊടുക്കാനൊരുങ്ങുകയാണ് ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ഉടൻ ആരംഭിക്കാൻ പോകുന്നതായി ഇലോൺ മസ്ക് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എക്‌സിന്റെ (ട്വിറ്റർ) സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്‌ഗ്രാഡി എക്സ്മെയിൽ സേവനം എന്ന് വരുമെന്ന ? ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടാണ് മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചാകും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കും.

അതേസമയം ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്താൻ പോവുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, അത് നിഷേധിച്ച് ഗൂഗിൾ തന്നെ പിന്നീട് രംഗത്തുവന്നു. അതിനിടയിലാണ് മസ്കിന്റെ ‘എക്സ്മെയിൽ’ പ്രഖ്യാപനം വരുന്നത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളാണ് ലോകമെമ്പാടുമായി ജിമെയിലിനുള്ളത്. എന്നാൽ, ‘2024 ആഗസ്റ്റ് ഒന്ന് മുതൽ ജിമെയിൽ ഔദ്യോഗികമായി അസ്തമിക്കും’-എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചാരണം വന്നതോടെ മസ്ക് എക്സ്മെയിൽ പ്രഖ്യാപനം നടത്തുകയായിരുന്നു..
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news8 hours ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

us news8 hours ago

Franklin Graham Brings Gospel to the Border, Locals Report God Moving ‘Supernaturally’

Texas:Franklin Graham is preaching in Eagle Pass Wednesday night, his 4th stop in a 10-city evangelistic tour along the southern...

us news9 hours ago

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താം; ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിങ് ഇവന്‍റ് ജൂൺ ഒന്നിന്

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) : ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ...

world news1 day ago

Italian music conductor praises missionaries in Vietnam

An Italian music conductor, currently leading an international music project in Vietnam for underprivileged children, has lauded the support extended...

National1 day ago

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച്...

Trending