Connect with us

National

നിറവ് 2K 23; തിരുവനന്തപുരത്ത് ആത്മനിറവിന്റെ 9 മണിക്കൂറുകൾ

Published

on

പി വൈ പി എ കേരള സ്റ്റേറ്റും , തിരുവനന്തപുരം മേഖലാ പി വൈ പി എ യും സംയുക്തമായി ഒരുക്കുന്ന നിറവ് 2K 23 ആത്മനിറമ്പിന്റെ ഒമ്പതു മണിക്കൂറുകൾ 2023 ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻററിൽ വച്ച് നടക്കും ആഴമേറിയ ദൈവവചന ചിന്തകളും അഭിഷേകത്തിന്റെ നിറവിൽ ഉള്ള ആരാധനകളും നടക്കും.പാസ്റ്റർമാരായ ഐപിസി സ്റ്റേറ്റ് പ്രസിഡൻറ് കെ സി തോമസ് സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ താബോർ സഭാ ശുശ്രുഷകൻ വി.പി. ഫിലിപ്പ്, അനീഷ തോമസ്, സുവി. ഷാൻ എബ്രഹാം . തുടങ്ങിയവരുടെ വചന ധ്യാനവും, പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ കോട്ടയം ബോണർ ജസ് മ്യൂസിക് ടീം ഗാനശുശ്രൂഷ നിർവഹിക്കും.
Sources:gospelmirror

http://theendtimeradio.com

National

അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര വിതരണവും ഗാനസന്ധ്യയും നടന്നു

Published

on

പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ. മിഷൻ ജനറൽ സെക്രട്ടറി ജോസഫ് ഇടക്കാട്ടിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, പാസ്റ്റർ : അനൂപ് രെത്ന സുവിശേഷസന്ദേശം കൈമാറി. AMOS മ്യൂസിക് ടീം ആണ് ഗാനസന്ധ്യക്ക്‌ നേതൃത്വം നൽകിയത്. 200ലധികം പേർക്ക് വസ്ത്രവിതരണം നടത്താൻ സാധിച്ചു. കേവലം സുവിശേഷയോഗങ്ങൾ, ആത്മീക പരിപാടികൾ മാത്രമല്ല,സാമുഹിക പ്രതിബദ്ധതയോട് കൂടി സേവനങ്ങൾ ചെയ്യുക എന്ന ഉദ്ദേശ’ ലക്ഷ്യത്തോടെ ശ്രീ യേശുദേവന്റെ പാദപിൻപറ്റി AMOS ടീമിന് നല്ലൊരു കാര്യം ചെയ്യുവാൻ കഴിഞ്ഞു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഛത്തീസ്ഗഡില്‍ ബി‌ജെ‌പി എം‌എല്‍‌എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

Published

on

റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്. സെപ്തംബർ ഒന്നിന് ധേക്‌നി ഗ്രാമത്തിൽ നടന്ന പരിപാടിക്കിടെ ഭഗത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധമെന്ന് ക്രിസ്ത്യൻ ആദിവാസി മഹാസഭയുടെ പ്രസിഡൻ്റ് അനിൽ കുമാർ കിസ്‌പോട്ട പറഞ്ഞു.

ജഷ്പൂരിൽ ക്രിസ്ത്യൻ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവർത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റേമുനി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കൂടാതെ യേശുക്രിസ്തുവിനെയും വിശ്വാസ പരിവര്‍ത്തനത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇവരുടെ പ്രസംഗ ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിന്നു. നടപടി ആവശ്യപ്പെട്ട് നിരവധി വ്യക്തികൾ പോലീസിനെ സമീപിച്ചു.

എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 10ന് ക്രിസ്ത്യൻ സമുദായാംഗങ്ങൾ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകി. സെപ്തംബർ 25 വരെ സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഗോത്രമഹാസഭ ഇന്നലെ ഒക്ടോബർ മൂന്നിന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഭഗത്തിൻ്റെ പരാമർശത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ കടുത്ത നീരസമുണ്ടെന്നും ഇത്രയൊക്കെയായിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലായെന്നും ക്രൈസ്തവര്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധം നടത്തിയിട്ടും നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം നടത്തി പ്രതിഷേധം ശക്തമാക്കുമെന്നും ക്രിസ്ത്യൻ ആദിവാസി മഹാസഭ വ്യക്തമാക്കി.
കടപ്പാട് :പ്രവാചക ശബ്ദം http://theendtimeradio.com

Continue Reading

National

മതസ്വാതന്ത്ര്യം: യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന്‌ ഇന്ത്യ

Published

on

ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്നും ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം’ ആയി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നതാണ് യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തെ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയാണിത്. ഇത് വസ്തുതകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു,” രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇത്തരം ‘അജണ്ട അടിസ്ഥാനമാക്കിയുള്ള’ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുകയും യുഎസിനുള്ളിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎസ്സിഐആര്‍എഫിന് പ്രയോജനപ്പെടുമെന്നും ഉപദേശിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

National14 hours ago

അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര വിതരണവും ഗാനസന്ധ്യയും നടന്നു

പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ....

National14 hours ago

ഛത്തീസ്ഗഡില്‍ ബി‌ജെ‌പി എം‌എല്‍‌എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി...

Business14 hours ago

ഇടയ്ക്കിടെ സിബിൽ സ്കോർ നോക്കും, ഇത് ഇന്ത്യക്കാരുടെ പുതിയ വിനോദം; സൗജന്യമായി പരിശോധിക്കാം ഗൂഗിൾ പേയിൽ

സിബിൽ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോൺ, കാർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ലോൺ എടുക്കാൻ പ്ലാനുണ്ടെങ്കിൽ നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടത്...

National14 hours ago

മതസ്വാതന്ത്ര്യം: യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന്‌ ഇന്ത്യ

ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ...

National15 hours ago

ഗുജറാത്തിലെ ചന്ദങ്കിയെന്നാല്‍ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഇന്ത്യന്‍ ഗ്രാമം

ഗാന്ധിനഗര്‍: ഒരാള്‍പോലും സ്വന്തം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഒരു ഗ്രാമമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. അതാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബെച്ചറാജി...

Trending