Connect with us

world news

പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കണം:ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നേടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് പാപ്പ അനുസ്മരിച്ചു.

“ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്” (മത്താ 16:15) എന്ന അപ്പസ്തോലന്മാരോടുള്ള ക്രിസ്തുവിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തു നമുക്ക് ആരാണെന്ന ചോദ്യത്തിന് നാം അനുദിനം ഉത്തരം നൽകേണ്ടതുണ്ട്. വിശുദ്ധ പത്രോസ് ഈ ചോദ്യത്തിന് നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന പത്രോസിന്റെ ഉത്തരം, ഒരു വലിയ ആധ്യാത്മിക ജീവിത പ്രയാണത്തിന്റെ ഫലമാണ്. ക്രിസ്തുവിനൊപ്പവും അവനു പിന്നാലെയും ഏറെ നാൾ യാത്ര ചെയ്തതിന് ശേഷമാണ്, ഇത്തരമൊരു ആധ്യാത്മികവളർച്ചയിലേക്കും പക്വതയിലേക്കും ദൈവകൃപയാൽ പത്രോസ് കടന്നുവരുന്നത്. കൃത്യവും വ്യക്തവുമായ ഒരു വിശ്വാസ പ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുന്നു.

പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്. ദൈവകൃപയാലും ദൈവത്താലുമാണ് പൗലോസിന്റെയും വിശ്വാസജീവിതം ആരംഭിക്കുന്നതും വളർന്നുവരുന്നതും. ക്രൈസ്തവ പീഡകനിൽനിന്ന് ക്രിസ്തുവിന്റെ പ്രഘോഷകനിലേക്ക് പൗലോസ് എത്തുന്നത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. അന്നുവരെ ഉണ്ടായിരുന്ന മാനുഷിക, ബോധ്യങ്ങൾ മാറ്റിവച്ച്, ക്രിസ്തുവിനായി കടലുകളും കരയും താണ്ടി, സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമർപ്പിക്കാൻ പൗലോസിനു കഴിഞ്ഞു. ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം അവനവനോടു തന്നെയുള്ള ഒരു പ്രഘോഷണം കൂടിയാണ്. ദൈവീകരഹസ്യത്തിലേക്ക് കൂടുതലായി കടന്നുചെല്ലാൻ സുവിശേഷപ്രഘോഷണം നമ്മെ സഹായിക്കും.

“സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്ക് കഷ്ടം” (1 കോറി 9:16) എന്ന് പൗലോസ് എഴുതിയത് പാപ്പ അനുസ്മരിച്ചു. സുവിശേഷവത്കരണം നടത്തുമ്പോൾ നാം തന്നെയും സുവിശേഷവത്ക്കരിക്കപ്പെടുകയാണ്. എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി, ലൗകികവസ്തുക്കളെക്കാൾ, സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യഹൃദയങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യം വിതയ്ക്കുന്നതിന് പ്രാധാന്യം കൊടുക്കുവാൻ നമുക്ക് കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്‌തു. പരിശുദ്ധ ബർത്തലോമിയോ അയച്ച എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ പ്രതിനിധികളും വിശുദ്ധ ബലിയിൽ സന്നിഹിതരായിരുന്നു. വൈദികരും, സമർപ്പിതരും വിശ്വാസികളുമായി ഏതാണ്ട് അയ്യായിരത്തോളം ആളുകൾ ചടങ്ങുകളിൽ സംബന്ധിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 13 കത്തോലിക്കാ മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും

Published

on

2024 ൽ കത്തോലിക്കാ സഭയിൽ സേവനത്തിനിടെ 13 മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫിഡെസ് ഡിസംബർ 30 ന് പുറത്തിറക്കിയ രേഖപ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് പുരോഹിതർക്കും അഞ്ച് അൽമായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്ടപ്പെട്ടു. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ചുപേരും യൂറോപ്യൻ രാജ്യങ്ങളിൽ രണ്ട് വൈദികരും കൊല്ലപ്പെട്ടു.

സംഘർഷമേഖലകളിൽ അപകടകരമായ അവസ്ഥ

ജിഹാദി ഗ്രൂപ്പുകളിൽനിന്നുള്ള നിരന്തരമായ ആക്രമണങ്ങൾ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ബുർക്കിന ഫാസോയിൽ, രണ്ട് ഇടയ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോർ എന്ന 55 കാരനായ സന്നദ്ധപ്രവർത്തകൻ ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. അതേസമയം പ്രമുഖ കാറ്റക്കിസ്റ്റ് ആയിരുന്ന എഡ്വാർഡ് സോട്ടിയെംഗ യഗ്ബാരെ ഏപ്രിലിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ദക്ഷിണാഫ്രിക്കയിൽ ആഴ്ചകളുടെ ഇടവേളയിൽ രണ്ട് വൈദികർ വെടിയേറ്റു കൊല്ലപ്പെട്ടു. മാർച്ച് 13 ന് സാനീൻ കത്തീഡ്രലിൽ വിശുദ്ധ കുർബാന നടത്താനുള്ള തയ്യാറെടുപ്പിനിടെ ഫാദർ വില്യം ബാൻഡ (37) വെടിയേറ്റ് മരിച്ചു. ഏപ്രിൽ 27 ന് പ്രിട്ടോറിയയിൽ ഫാദർ പോൾ ടാറ്റു (45) കൊല്ലപ്പെട്ടു.

പള്ളി പ്രവർത്തകർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ

കവർച്ചകൾക്കിടയിലും പള്ളിയുടെ സ്വത്തുക്കൾ ആക്രമിക്കുമ്പോഴും നിരവധി മരണങ്ങൾ സംഭവിച്ചു. പോളണ്ടിൽ, 72 കാരനായ ഫാദർ ലെച്ച് ലച്ചോവിക്‌സ് തന്റെ റെക്‌റ്ററിയിൽ നുഴഞ്ഞുകയറിയ അക്രമിയുടെ ആക്രമണത്തെ തുടർന്ന് മരിച്ചു. സ്‌പെയിനിൽ, 76 കാരനായ ഫ്രാൻസിസ്‌ക്കൻ വൈദികൻ ഫാദർ ജുവാൻ അന്റോണിയോ ലോറെന്റെ ഗിലെറ്റിലെ ആശ്രമത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് മരിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റേഡിയോ മരിയ/ ഗോമയുടെ കോർഡിനേറ്ററായ എഡ്മണ്ട് ബഹാതി മോൻജ സായുധസംഘങ്ങളുടെ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ വീടിനുസമീപം വെടിയേറ്റു മരിച്ചു. രണ്ടു വർഷത്തിനിടെ ഗോമയിലും പരിസരത്തുമായി കുറഞ്ഞത് ഒരു ഡസൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫിഡെസ് റിപ്പോർട്ട് ചെയ്തു. ഹോണ്ടുറാസിൽ 46 കാരനായ സോഷ്യൽ പാസ്റ്ററൽ കോർഡിനേറ്ററായ ജുവാൻ അന്റോണിയോ ലോപ്പസ് കൊല്ലപ്പെട്ടു.

2000 മുതൽ 2024 വരെ ലോകമെമ്പാടും മൊത്തം 608 മിഷനറിമാരും അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു

Published

on

നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. നൈജീരിയയിലെ നെവി കത്തോലിക്കാ രൂപതാ വൈദികനായ ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 26 വ്യാഴാഴ്ച, രാത്രി ഏഴുമണിയോടെ ഒനിത്‌ഷ-ഒവേരി എക്‌സ്‌പ്രസ്‌വേയിൽ ലിയാലയിൽ വച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

“നെവി സൗത്ത് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എക്വുലുമിലി സ്വദേശിയും ഫാർമസിസ്റ്റുമായ ഫാ. തോബിയാസ്, ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി, മെഡിക്കൽ ലബോറട്ടറി എന്നിവയുടെ മാനേജരായിരുന്നു” – കൊല്ലപ്പെട്ട പുരോഹിതനെക്കുറിച്ച് രൂപതയുടെ ചാൻസലർ ഫാ. റാഫേൽ എസിയോഗു പറയുന്നു. 1984 ആഗസ്റ്റിൽ ജനിച്ച ഫാ. തോബിയാസ്, 2015 ജൂലൈയിൽ വൈദികനായി.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്താൽ വലയുകയാണ് നൈജീരിയ. ആക്രമണങ്ങളും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ഇവിടെ തുടർക്കഥയായി മാറുകയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

14 Irigwe Christians Killed Days Before Christmas

Published

on

Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly after a Christmas carol service at the Evangelical Church Winning All (ECWA).

The attack, which occurred about 22 miles from Jos, Plateau state, is the latest against the Irigwe tribe in north-central Nigeria, a region grappling with conflict and vulnerability due to attacks by Islamic Fulani extremists. The community surrounding the church is home to about 1,000 Christians. Local leader Wuna Gado expressed his heartache, stating he had alerted military personnel at a nearby checkpoint about unusual activities but felt his warnings were dismissed.

The horrific attack resulted in the loss of entire families, prompting the community to hold a mass burial to honor their deceased. Among the victims were 1-year-old Sheba Ernest and her mother, Mary Stephen.

The Irigwe people, a predominantly Christian group, have faced ongoing adversity, including violence and displacement by Fulani ethnic militias, with more than 2,000 Christians killed since 2016. This recent incident adds to a troubling history of attacks that often coincide with significant Christian celebrations.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 hours ago

‘To God Be the Glory’: Denzel Washington Gets Baptized, Receives Minister’s License

Actor Denzel Washington took a major step in his walk with the Lord over the weekend, getting baptized and receiving...

us news9 hours ago

Trump, Franklin Graham and Top US Pastors Reflect on the Legacy of Jimmy Carter

Top American political leaders and Christian ministers are reflecting on the life and legacy of former President Jimmy Carter who...

world news9 hours ago

2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 13 കത്തോലിക്കാ മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും

2024 ൽ കത്തോലിക്കാ സഭയിൽ സേവനത്തിനിടെ 13 മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫിഡെസ് ഡിസംബർ...

National9 hours ago

‘ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണം’: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്

ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച്...

Business9 hours ago

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന്...

us news1 day ago

Newly Deciphered Ancient Babylonian Map Supports Bible, Points to Noah’s Ark Spot, Archeologists Say

Scientists have finally deciphered an ancient Babylonian artifact and say its inscription points to the location of Noah’s Ark. It...

Trending

Copyright © 2019 The End Time News