Connect with us

world news

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. നമ്മുടെ പ്രാർത്ഥനയെ യാചനകളിലേക്ക് ഒതുക്കി, തുടർച്ചയായ “എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ…” എന്നതിലേക്ക് ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു. “അന്നന്നു വേണ്ടുന്ന ആഹാരം” ചോദിക്കുന്നതിനുമുമ്പ്, “അങ്ങയുടെ നാമം പൂജിതമാകേണമെ, അങ്ങയുടെ രാജ്യം വരേണമെ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്ന് പറയാന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ നിന്ന് നമുക്കു പഠിക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സങ്കീർത്തനങ്ങൾക്ക് പുതിയ നിയമത്തിൽ ഒരു സവിശേഷ സ്ഥാനം ഉണ്ട്. യഥാർത്ഥത്തിൽ, പുതിയ നിയമവും സങ്കീർത്തനങ്ങളും ചേർന്ന പതിപ്പുകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. എല്ലാ സങ്കീർത്തനങ്ങളും – ഓരോ സങ്കീർത്തനവും മുഴുവനായും ക്രിസ്ത്യാനികൾക്ക് ആവർത്തിക്കാനും സ്വന്തമാക്കാനും കഴിയില്ല, ആധുനിക മനുഷ്യന് ഒട്ടും പറ്റില്ല. ചിലപ്പോഴൊക്കെ അവ, നമുക്കന്യമായ ചരിത്രപരമായ സാഹചര്യത്തെയും വിശ്വാസപരമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഇതിനർത്ഥം അവ നിവേശിതങ്ങളല്ല എന്നല്ല, എന്നാൽ പുരാതന നിയമനിർമ്മാണങ്ങളുടെ നിരവധി ഭാഗങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ, ചില കാര്യങ്ങളിൽ അവ ഒരു കാലവും വെളിപാടിൻറെ ഒരു താൽക്കാലിക ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങളെ സ്വാഗതം ചെയ്യാൻ ഏറ്റവും കൂടുതൽ ആഹ്വാനം ചെയ്യുന്ന കാര്യം യേശുവിന്റെയും മറിയത്തിന്റെയും അപ്പോസ്തലന്മാരുടെയും നമുക്ക് മുമ്പുള്ള എല്ലാ ക്രൈസ്തവ തലമുറകളുടെയും പ്രാർത്ഥനയായിരുന്നു അവ എന്നതാണ്. ഹെബ്രായർക്കുള്ള കത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതനുസരിച്ച്, യേശു തൻറെ ഹൃദയത്തിൽ ഒരു സങ്കീർത്തന വാക്യവുമായി ലോകത്തിലേക്ക് പ്രവേശിക്കുന്നു: “ദൈവമേ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു” (ഹെബ്രായർ 10.7; സങ്കീ. 40.9); അവിടുന്ന് ലോകം വിടുന്നത്, ലൂക്കായുടെ സുവിശേഷമനുസരിച്ച്, അവിടത്തെ അധരങ്ങളിൽ മറ്റൊരു വാക്യവുമായിട്ടാണ്: “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എൻറെ ആത്മാവിനെ സമർപ്പിക്കുന്നു”.

പുതിയ നിയമത്തിലെ സങ്കീർത്തനങ്ങളുടെ ഉപയോഗം പിതാക്കന്മാരും ആകമാന സഭയും പിന്തുടരുന്നു, വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും അവ ഒരു സ്ഥിര ഘടകമാക്കിയിരിക്കുന്നു. വിശുദ്ധ അംബ്രോസ് എഴുതുന്നു, “തിരുലിഖിതം മുഴുവനും ദൈവത്തിൻറെ നന്മ ആവിഷ്ക്കരിക്കുന്നു, എന്നാൽ സവിശേഷമാം വിധം അതു ചെയ്യുന്നത് സങ്കീർത്തന പുസ്തകമാണ്”. മധുരമുള്ള സങ്കീർത്തന പുസ്തകം. ഞാൻ ചോദിക്കുകയാണ്: നിങ്ങൾ ചിലപ്പോഴൊക്കെ സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാറുണ്ടോ? നിങ്ങൾ സമ്പൂര്‍ണ്ണ ബൈബിളോ പുതിയ നിയമമോ എടുത്ത് ഒരു സങ്കീർത്തനം ഉപയോഗിച്ചു പ്രാർത്ഥിക്കുക.

ഉദാഹരണത്തിന്, പാപം ചെയ്‌തതിനാൽ അൽപ്പം ദുഃഖം തോന്നുമ്പോൾ, നിങ്ങൾ അന്‍പതാം സങ്കീർത്തനം എടുത്തു പ്രാർത്ഥിക്കാറുണ്ടോ? മുന്നോട്ട് പോകാൻ സഹായിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് ശീലമാക്കുക. അവസാനം നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർത്ഥനയാക്കേണ്ടത് ആവശ്യമാണ്. ഒരു പ്രത്യേക അർത്ഥത്തിൽ, നാം തന്നെ സങ്കീർത്തനങ്ങളുടെ “രചയിതാക്കൾ” ആയിത്തീരണം. അവയെ നമ്മുടെ സ്വന്തമാക്കുകയും അവയോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് എഴുതിയിരിക്കുന്നു.

നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീർത്തനങ്ങളോ സങ്കീർത്തനവാക്യങ്ങളോ ഉണ്ടെങ്കിൽ, അവ ആവർത്തിക്കുകയും ദിവസത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീർത്തനങ്ങൾ “എല്ലാ കാലത്തിനും” പറ്റിയ പ്രാർത്ഥനകളാണ്: മറ്റെല്ലാ പ്രാർത്ഥനകളിൽ നിന്നും വ്യത്യസ്തമായി, സങ്കീർത്തനങ്ങളുടെ ആവർത്തനം അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, അത് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്? കാരണം അവ ദൈവനിവേശിതങ്ങളാണ്, ഓരോ തവണയും അവ വിശ്വാസത്തോടെ വായിക്കപ്പെടുമ്പോൾ അവ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവമുളവാക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

Published

on

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ജൂലൈ 16-ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴ് വീടുകൾ കത്തിനശിച്ചു. പ്രദേശവാസികളോടും ചുറ്റുമുള്ള സമൂഹങ്ങളോടും ജാഗ്രത പാലിക്കാൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ബെനിയുടെ ബിഷപ്പ് ആഹ്വാനം ചെയ്തു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

Published

on

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസിനും അപേക്ഷ നൽകാൻ ICP യുടെ വെബ്‌സൈറ്റിലും, മൊബൈൽ ആപ്ലിക്കേഷനിലും സൗകര്യമുണ്ടാകും. ഇൻഷൂറൻസ് തുക, മറ്റ് സേവന മാനദണ്ഡങ്ങൾ എന്നിവ രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനികളുമായി ചേർന്നാണ് നടപ്പാക്കുകയെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. യു.എ.ഇയിൽ വിനോദസഞ്ചാരികളായി എത്തുന്ന സന്ദർശകർക്ക് അടിയന്തരഘട്ടങ്ങളിൽ രാജ്യത്തെ ആശുപത്രികളെ ചികിൽസക്കായി ആശ്രയിക്കുന്നതിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതിയെ വിവിധ ഇൻഷൂറൻസ്, ആരോഗ്യ സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

ചർച്ച് ഓഫ് ഗോഡ് യു എ ഇ 2024-26 പ്രവർത്തന വർഷങ്ങളിലേക്കുള്ള മീഡിയ & പബ്ലിക്കേഷൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി
2 അസോസിയേറ്റ് ഡയറക്ടർ: പാസ്റ്റർ സജിൽ ദേവ്
3 സെക്രട്ടറി: ബ്രദർ വിൽസൺ ജോർജ്
4 ജോയിന്റ് സെക്രട്ടറി: ബ്രദർ സുരേഷ് പരുത്തിക്കാട്ടിൽ
5 ട്രഷർ: ബ്രദർ സാം ജോൺ
6 ജോയിന്റ് ട്രഷർ: ബെന്നി എബ്രഹാം
7 പ്രോഗ്രാം കൺവീനറുമാർ: ബ്രദർ സോബ് ഡാനിയേൽ, അലൻ സാം
8 പബ്ലിസിറ്റി കൺവീനർ: ബ്രദർ ജിൽജു ചാണ്ടി
9 കോഡിനേറ്റർ : ബ്രദർ ബിബി രാജൻ
10 *ഗില്‍ഗാൽ വോയിസ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ*:
*പാസ്റ്റർ അനിൽ ആയൂർ*
പാസ്റ്റർ സുനീഷ് ജോൺസൺ
11 ചീഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ
ബ്രദർ ബിനോയ് ഡാനിയേൽ,
ബ്രദർ റോബിൻ ഫിലിപ്പ്,
ബ്രദർ ആൽബി ജോൺ ഫിലിപ്പ് എന്നിവരാണ് ഭാരവാഹികൾ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news4 hours ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

world news4 hours ago

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ...

National5 hours ago

ഇൻ്റർ നാഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും....

Tech5 hours ago

വാട്സ്ആപ്പിൽ ഇനി യൂസർനെയിം സെറ്റ് ചെയ്യാം

ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മിക്കപ്പോഴും അപ്‌ഡേറ്റുകൾ നൽകികൊണ്ട് വാർത്തയിൽ ഇടം നേടാറുണ്ട്. ഇപ്പോളിതാ വാട്ട്‌സ്ആപ്പ് അതിന്റെ കാതൽ മാറ്റുന്ന ഒരു പുതിയ സവിശേഷതയിൽ പ്രവർത്തിക്കുന്നു....

world news5 hours ago

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ്...

Business5 hours ago

മുദ്ര ലോണ്‍ എടക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സുപ്രധാന പ്രഖ്യാപനം എത്തി

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന്...

Trending