Connect with us

world news

യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ?: സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ തന്നെ അനുവദിക്കുന്നുണ്ടോയെന്നു സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിൻറെ പുനരുത്ഥാനത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? പാപത്തിന്റെയും ഭയത്തിന്റെയും മരണത്തിന്റെയും മേലുള്ള അവന്റെ വിജയത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? കർത്താവായ യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? എന്റെ സഹോദരീ സഹോദരന്മാരെ സ്നേഹിക്കാനും അനുദിനം പ്രത്യാശ പുലർത്താനുമുള്ള പ്രചോദനം അവനിൽ നിന്നു സ്വീകരിക്കാൻ ഞാൻ എന്നെ അനുവദിക്കുമോ? എല്ലാവരും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു.

പലതും ആസ്വദിക്കാനും കൈവശപ്പെടുത്താനുമുള്ള ഭ്രാന്തമായ ഓട്ടത്തിലേക്ക് അസ്തിത്വത്തെ ചുരുക്കുന്നവരുണ്ട്: തിന്നുകയും കുടിക്കുകയും ചെയ്യുക, ആസ്വദിക്കുക, പണവും വസ്തുക്കളും സമ്പാദിക്കുക, ശക്തവും നൂതനവുമായ വികാരങ്ങൾ അനുഭവിക്കുക തുടങ്ങിയവ. ആദ്യനോട്ടത്തിൽ ആസ്വാദ്യകരമെന്നു തോന്നാമെങ്കിലും ഹൃദയത്തെ തൃപ്തിപ്പെടുത്താത്ത ഒരു പാതയാണിത്. ഇങ്ങനെയല്ല ഒരുവന് “ജീവൻ” ഉണ്ടാകുക, കാരണം ആനന്ദത്തിൻറെയും അധികാരത്തിൻറെയും പാതയിലൂടെ ഒരുവൻ സന്തോഷം കണ്ടെത്തില്ല. വാസ്‌തവത്തിൽ, അസ്‌തിത്വത്തിൻറെ പല മാനങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു. ഉദാഹരണത്തിന്, സ്‌നേഹം, വേദനയുടെയും പരിമിതികളുടെയും മരണത്തിൻറെയുമായ അനിവാര്യ അനുഭവങ്ങൾ.

ഇനി നമുക്കെല്ലാവർക്കും പൊതുവായ സ്വപ്നം സഫലമാകാതെ കിടക്കുന്നു: എന്നേക്കും ജീവിക്കാമെന്നും അനന്തമായി സ്നേഹിക്കപ്പെടാമെന്നുമുള്ള പ്രതീക്ഷ. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിൻറെ ഈ പൂർണ്ണത യേശുവിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് സുവിശേഷം പറയുന്നു: അവിടന്നാണ് നമുക്ക് ജീവൻറെ പൂർണ്ണത നൽകുന്നത്. എന്നാൽ അതിലേക്ക് എങ്ങനെ പ്രവേശിക്കാനാകും, എങ്ങനെ അത് അനുഭവിച്ചറിയാം? സുവിശേഷത്തിൽ ശിഷ്യന്മാർക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം.

ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷത്തിലൂടെയാണ് അവർ കടന്നുപോകുന്നത്: പീഢാനുഭവത്തിൻറെ നാളുകൾക്ക് ശേഷം അവർ പേടിച്ച് നിരാശരായി സെഹിയോൻശാലയിൽ അടച്ചിരിക്കുന്നു. ഉത്ഥിതൻ അവരുമായി കൂടിക്കാഴ്ചനടത്താൽ എത്തുന്നു, ആദ്യംതന്നെ അവിടന്ന് തൻറെ മുറിവുകൾ കാണിക്കുന്നു (യോഹന്നാൻ 20,20). അവ കഷ്ടപ്പാടുകളുടെയും വേദനയുടെയും അടയാളങ്ങളായിരുന്നു, കുറ്റബോധം ഉണർത്താൻ പോന്നവയായിരുന്നു അവ. എന്നിരുന്നാലും യേശുവിൽ അവ കരുണയുടെയും ക്ഷമയുടെയും ചാലുകളായി മാറുന്നു.

അങ്ങനെ യേശുവിനോടുകൂടെയാകുമ്പോൾ ജീവൻ എപ്പോഴും ജയിക്കുമെന്നും മരണവും പാപവും തോൽപ്പിക്കപ്പെടുമെന്നും ശിഷ്യന്മാർ കാണുകയും കൈകൊണ്ട് തൊട്ടറിയുകയും ചെയ്യുന്നു. ഒരു പുതിയ ജീവൻ പ്രദാനം ചെയ്യുന്ന അവിടത്തെ ആത്മാവിൻറെ ദാനം അവർ, സന്തോഷവും സ്നേഹവും പ്രത്യാശയും നിറഞ്ഞ വത്സലമക്കളെന്ന നിലയിൽ, സ്വീകരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു: നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? എല്ലാവരും സ്വയം ചോദിക്കുക: എന്റെ പ്രതീക്ഷ എങ്ങനെ പോകുന്നു?

ക്രൂശിതനും ഉത്ഥിതനുമായ യേശുവിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക, കൂദാശകളിലും പ്രാർത്ഥനയിലും അവനുമായി കൂടിക്കാഴ്ച നടത്തുക, അവൻറെ സാന്നിധ്യം തിരിച്ചറിയുക, അവനിൽ വിശ്വസിക്കുക, അവൻറെ കൃപയാൽ സ്പർശിക്കപ്പെടാനും അവൻറെ മാതൃകയാൽ നയിക്കപ്പെടാനും സ്വയം അനുവദിക്കുക, അവനെപ്പോലെ സ്നേഹിക്കുന്നതിലുള്ള സന്തോഷം അനുഭവിക്കുക. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും, അവനുമായുള്ള ഒരോ സജീവകൂടിക്കാഴ്ചയും കൂടുതൽ ജീവനുണ്ടാകാൻ നമ്മെ അനുവദിക്കുന്നു. യേശുവിനെ തേടുക, നമ്മെ കാണാൻ അവനെ അനുവദിക്കുക – കാരണം അവൻ നമ്മെ അന്വേഷിക്കുന്നു, യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി നമ്മുടെ ഹൃദയം തുറക്കണമെന്നും പാപ്പ പറഞ്ഞു. യുക്രൈനും പലസ്തീനും ഇസ്രായേലിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും ആഹ്വാനം നല്‍കിക്കൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Sources:azchavattomonline.com

http://theendtimeradio.com

world news

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

Published

on

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അയാളെയും സുഹൃത്തുക്കളെയും തടവിലാക്കിയത്. സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഹംസ ഹാറൂൺ അഹമ്മദ് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തിന് ഇരയായവർ ദക്ഷിണ സുഡാനിലെ യുദ്ധ പശ്ചാത്തലത്തിൽ അവിടെനിന്നും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. “ഇത് ആരുടെ ബൈബിൾ ആണ്?” എന്ന് ചെക്ക് പോയിൻ്റിലെ പരിശോധനയ്ക്കു ഇടയിൽ ഒരു മുസ്ലീം സൈനികൻ അവരോട് ചോദിച്ചു. അറബി ഭാഷയിലുള്ള ബൈബിൾ തന്റെ ബാഗിൽ ഉണ്ടായിരുന്നതിനാൽ തന്റെ ബൈബിൾ ആണെന്ന് അഹമ്മദ് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും, അടുത്തിടെ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവരും, അദ്ദേഹത്തെ തനിയെ ജയിലിൽ അയക്കാൻ സമ്മതിക്കാതെ ജയിലിലേക്ക് പോകുകയായിരുന്നു.

തുടർന്ന് ഈ മൂന്ന് ക്രിസ്ത്യാനികളെയും സൈന്യം ജയിലിൽ അടയ്ക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ മുസ്ലീം സൈനികരിലൊരാൾ മരത്തടികൾ കൊണ്ട് തല്ലി അഹമ്മദിന്റെ വലതുകൈ ഒടിഞ്ഞു. “നിങ്ങളുടെ ഈ പുസ്തകം കാരണം നിങ്ങൾ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇപ്പോൾ നിങ്ങൾ കൂടുതൽ നാശമുണ്ടാക്കാൻ പോകുന്നു” സൈനികരിൽ ഒരാൾ പറഞ്ഞു.

2023 ഏപ്രിലിൽ ആണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) സുഡാൻ ആംഡ് ഫോഴ്‌സും (SAF) തമ്മിൽ സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിലെ അട്ടിമറിയെത്തുടർന്ന് സുഡാനിൽ സൈനിക ഭരണം പങ്കിട്ട ആർ.എസ്.എഫും എസ്.എ.എഫും തമ്മിലുള്ള സംഘർഷം കാർട്ടൂമിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരെ വളരെയധികം ബാധിച്ചു. സംഘർഷത്തിൽ 14,600-ലധികം ആളുകൾ മരിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എട്ടു ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ടി വന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

Published

on

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം.

പുരോഹിതന്റെ മരണം ഒരു ഒറ്റപ്പെട്ട ഒരു സംഭവമല്ല, സൗത്ത് ആഫ്രിക്കയിലെ സുരക്ഷിതത്വത്തിന്റെയും ധാർമ്മികതയുടെയും വഷളായ അവസ്ഥയുടെ അസ്വസ്ഥജനകമായ ഉദാഹരണമാണ് ഇത് എന്ന് ദക്ഷിണാഫ്രിക്കയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് സംഭവത്തോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ യുവ പുരോഹിതനായ ഫാ. വില്യം ബാൻഡയെയും കൊലപ്പെടുത്തിയിരുന്നു.

ഫാദർ ടാറ്റുവിന്റെ മൃതസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. വൈദികനെ കൊലപ്പെടുത്തിയത് ആരാണെന്നും കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്. അദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

13-year-old Christian girl abducted, forced into Islamic marriage in Pakistan

Published

on

A Christian father in Pakistan is looking for justice after his teenage daughter was recently kidnapped and forced into marriage.

On April 4, 2024, 13-year-old Sania Ameen was abducted near her home in the remote village of Anjotar Sialkot in Punjab, Pakistan. The girl’s father, Ameen Masih, said his daughter was forcibly taken by a local man and two accomplices while on her way to shop for groceries for the family.

Masih reported that on the day of the abduction, he and his wife received a distressing call from another daughter about Sania’s disappearance. They hurried back home and immediately began searching for their missing daughter. Several eyewitnesses in the area said that Sania was unwillingly abducted by a man named Saif Ali and his associates. Masih quickly filed a complaint against Ali with the authorities, but it was not registered by the police, who instead blamed Masih for being an irresponsible father who failed to protect his daughters.

Despite Masih’s desperate appeals, local law enforcement has not a First Information Report (FIR) against the alleged abductors. Authorities justified the kidnapping by stating that Sania willingly married and converted to Islam, despite her status as a minor, and closed the case within three days.

In response, Ameen submitted another written application to the police station house officer, officially requesting the registration of a complaint against Ali and the two others for multiple crimes, including kidnapping, harassment, religious conversion and the fabrication of documents to alter her age. The complaint also states Ali and his partners abducted Sania for the purpose of sexual assault and exploitation. However, the police have yet to file a report on Masih’s behalf.

“We urge the authorities to apprehend and prosecute the perpetrator with the full force of the law, setting a precedent that dissuades any would-be kidnappers and exploiters from preying on the daughters of vulnerable communities like ours,” Masih said. “His punishment may help the majority community understand the gravity of these issues and empathize with the pain of parents who are powerless as their daughters are abducted and forcibly converted before their very eyes. These are girls who are not even physically or mentally prepared for such atrocities. They are naive and underage.”

Masih also said that regardless of the religious bias that Christians face in Pakistan and the social support of the culprits, this marriage of a minor is undoubtedly a crime and a violation of Pakistani law.

“We urge the government authorities, treating us as equal citizens of this land, to assist us in retrieving our daughter,” said Masih. “She has been forcefully detained and physically abused by her abductors before our very eyes, under the watch of law enforcement.”
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 mins ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news17 mins ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel29 mins ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National36 mins ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

world news22 hours ago

13-year-old Christian girl abducted, forced into Islamic marriage in Pakistan

A Christian father in Pakistan is looking for justice after his teenage daughter was recently kidnapped and forced into marriage....

world news23 hours ago

Christian Prisoner Denied Medical Care in Iran

Iran — Mina Khajavi, a 60-year-old Christian convert serving a six-year prison sentence in Iran, is currently being deprived of...

Trending