Connect with us

Movie

മദർ തെരേസയുടെ ജീവിതം കേന്ദ്രമാക്കിയ ചലച്ചിത്രം ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ തിയേറ്ററുകളില്‍

Published

on

വത്തിക്കാന്‍ സിറ്റി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രം ജൂലൈ 14ാം തീയതി, അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സ്പെയിനിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രദർശനം നടത്തി വിജയം കണ്ടെത്തിയ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് മരിയ സവാളയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ് മരിയ സവാള.

മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ തെരേസയെ സംബന്ധിച്ചും, മദർ തെരേസ ദരിദ്രരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും നേരിട്ട് അറിയാവുന്ന ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവം നമുക്ക് നൽകുന്ന സമ്മാനമാണ് ചിത്രത്തിൽ എടുത്തു കാണിക്കുന്നതെന്ന് ഇന്റർനാഷ്ണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷൻ ഗാബി ജാക്കോബ ജൂലൈ 12നു എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു.

ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാനും, മാനസാന്തരങ്ങൾ സാധ്യമാക്കാനും മദർ തെരേസക്ക് കൽക്കത്തയിൽ ഉണ്ടായിരുന്ന സ്വാധീനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും, മദർ തെരേസയെയും പോലെ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിന്റെ കൈകളിൽ നാം നമ്മളെ തന്നെ സമർപ്പിക്കുമ്പോൾ എങ്ങനെ സാധ്യമാകുമെന്നുള്ള സന്ദേശം ചിത്രം നൽകുന്നുണ്ടെന്ന് ഗാബി ജാക്കോബ വിശദീകരിച്ചു. ഈ ചിത്രം ജീവനെ സംരക്ഷിക്കുന്നതിനെയും, കുടുംബ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനെയും, ദൈവത്തിന് നമ്മുടെ ഹൃദയങ്ങളിൽ എങ്ങനെ കേന്ദ്ര സ്ഥാനം നൽകണമെന്നതിനെപ്പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം നിങ്ങളുടെ ഹൃദയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരും, നിങ്ങളെ പ്രചോദിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും, മറ്റുള്ളവർക്ക് സേവനം ചെയ്യാനുമുള്ള ആഗ്രഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രരുടെ ഇടയിൽ നടത്തിയ നിസ്തുലമായ സേവനം വഴി ആഗോള ശ്രദ്ധ നേടിയ മദര്‍ തെരേസ 1997 സെപ്റ്റംബർ അഞ്ചാം തീയതിയാണ് നിത്യസമാനത്തിനായി വിളിക്കപ്പെട്ടത്. 2016, സെപ്റ്റംബർ നാലാം തീയതി മദര്‍ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Movie

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

Published

on

മുംബൈ: ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.

മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്..

1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മൻഹർ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു.

1980-ൽ അദ്ദേഹം തൻ്റെ ആദ്യ ഗസൽ ആൽബമായ “അഹട്” പുറത്തിറക്കി.

മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങൾ അദ്ദേഹത്തെത്തേടിയെത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Movie

ഏറ്റവും മികച്ച ക്രിസ്ത‌്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ന്

Published

on

ന്യൂയോര്‍ക്ക്: 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ കരസ്ഥമാക്കി. തന്റെ 21-ാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമയാണിത്. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.

സിനിമയ്ക്ക് ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കു ക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷ ണം അടിവരയിടുക കൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഷൈസൺ പി. ഔസേഫ് പറഞ്ഞു. എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്‌തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽ നിന്നാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും അൻപതിലധികം അംഗീകാരങ്ങൾ നേടുകയും ഓസ്‌കർ നോമിനേഷനുകൾക്ക് അർഹത നേടുകയും ചെയ്തു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

Comedian Issues Bold Proclamation, Challenges Atheist Bill Maher to Read ‘A Case For Christ’: ‘I Believe in Jesus’

Published

on

Famed comedian Bill Maher is well-known for his atheism, but a fellow performer recently appeared on his “Club Random” podcast and implored him to look a bit deeper than his skepticism typically allows.

Comedian Chris Distefano shared his own belief in Jesus with Maher and told the “Real Time” host he should take a straightforward and bold step: read Lee Strobel’s “The Case for Christ,” a seminal, bestselling book that has inspired millions to ponder powerful, biblical proof for Jesus.

“I believe in Jesus, by the way,” Distefano said during the Jan. 21 episode.

The comment, made during the sweepingly long conversation, led to Distefano revealing he’s been reading Strobel’s book and has found its evidence compelling.

He added, “The factual evidence that [Christ] existed is kind of overwhelming.”

Distefano said he grew up in Catholic schools and didn’t really have a deep belief until he read Strobel’s book and started to connect the dots.

Maher, unmoved by Distefano’s beliefs, said he has always found the evidence for Jesus “underwhelming.” That’s when Maher’s guest challenged the host to read Strobel’s book.

“Yeah, I will,” Maher said.

The two proceeded to go back and forth, with Maher’s signature skepticism shining through. Maher said “who cares” whether Jesus lived; the sticking point, he said, is whether Christ died and rose again, the crux of the Christian faith.

While Maher attributed the Bible to a game of telephone, Distefano countered such an assertion.

“According to ‘Case for Christ,’ independent sources who didn’t know each other who wrote about him within 20 years of his death…talked about these miracles happening as in real-time,” Distefano told Maher.
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news10 hours ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

us news11 hours ago

Franklin Graham Brings Gospel to the Border, Locals Report God Moving ‘Supernaturally’

Texas:Franklin Graham is preaching in Eagle Pass Wednesday night, his 4th stop in a 10-city evangelistic tour along the southern...

us news12 hours ago

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താം; ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിങ് ഇവന്‍റ് ജൂൺ ഒന്നിന്

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) : ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ...

world news1 day ago

Italian music conductor praises missionaries in Vietnam

An Italian music conductor, currently leading an international music project in Vietnam for underprivileged children, has lauded the support extended...

National1 day ago

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച്...

Trending