Connect with us

world news

അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

Published

on

ഇസ്താംബൂള്‍: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ്‌ കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍. അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍മേനിയ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ബ്രൌണ്‍ബാക്ക് ഈ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. തുര്‍ക്കിയുടെ പിന്തുണയോടെ അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരാബാഖ് മേഖലയുടെ കഴുത്ത് ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ബ്രൌണ്‍ബാക്ക്, ഈ മേഖല ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടെത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്തുന്ന ‘നാഗോര്‍ണോ-കാരാബാഖ് മനുഷ്യാവകാശ നിയമം’ പാസാക്കുവാനും, അസര്‍ബൈജാന്റെ മേല്‍ അമേരിക്ക മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു. അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, നാറ്റോ അംഗമായ തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്കിരയാക്കുന്നതെന്നും ബ്രൌണ്‍ബാക്ക് ചൂണ്ടിക്കാട്ടി.

അര്‍മേനിയയിലെ 28 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം 1990-കളിലാണ് നാഗോര്‍ണോ-കാരാബാഖ് മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1994-ലെ യുദ്ധത്തിന് ശേഷം മേഖലയുടെ നിയന്ത്രണത്തില്‍ അര്‍മേനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സൈനീക നടപടികള്‍ ആരംഭിച്ചതോടെ 2020 മുതലാണ്‌ മേഖല വീണ്ടും സംഘര്‍ഷഭരിതമായത്. 2020 നവംബറില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരിന്നു. 3822 അര്‍മേനിയക്കാരും, 2906 അസര്‍ബൈജാനികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പഠനഫലത്തില്‍ പറയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

Published

on

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു.

മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.

“ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി അവളെ വീട്ടിൽ നിന്ന് കാണാതായതു മുതൽ ഞാൻ എൻ്റെ മകൾ മുസ്കാൻ വേണ്ടി തീവ്രമായി തിരയുകയാണ്.അവളെ വീണ്ടെടുക്കാൻ ഞാൻ പോലീസിനോട് നിരന്തരമായ അഭ്യർത്ഥന നടത്തിയിട്ടും, എന്റെ കുട്ടി ഇപ്പോഴും തട്ടിക്കൊണ്ടുപോയ അർസലൻ അലിയുടെ കസ്റ്റഡിയിലാണ്. പിതാവ് മാസിഹ് വെളിപ്പെടുത്തുന്നു.

മുസ്കാനെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട്
ചെയ്യുകയും അടിയന്തര നടപടിക്കായി അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപണമുണ്ട്.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

Published

on

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.

സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

Published

on

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി. എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്-ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം.

നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവ കണക്കിലെടുക്കുന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) പരിഗണിച്ചാണ് റാങ്കിങ് .ഒന്നിലധികം ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ ഉണ്ടെങ്കിൽ, അവർ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ച തീയതിയും സമയവും അനുസരിച്ചാണ് കട്ട് ഓഫ് നിർണ്ണയിക്കുന്നത്. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് സ്‌കോർ 2024 ഏപ്രിൽ 10-ന് സമർപ്പിക്കുന്ന തീയതിയും സമയവും അടിസ്ഥാനമാക്കി 549-ൽ നിന്ന് 529-ലേക്ക് ആയി കുറച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National17 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news17 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news18 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business18 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news2 days ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending