Connect with us

Tech

ഒരു ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാം

Published

on

ഒരു ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാമെന്ന് അറിയാമോ? ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും. പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പണം സമ്പാദിക്കാം. ഇന്ത്യയിൽ ഒരു ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ഏകദേശം 1,98,500 രൂപ മുതൽ 3,29,000 രൂപ വരെ നേടാനാകും

യൂട്യൂബ് ചാനലുകൾ തുടങ്ങുന്നവർക്ക് പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗം ഗൂഗിൾ ആഡ്‌സെൻസ് ഉപയോഗപ്പെടുത്തുക എന്നതാണ്, ഇത് അവരുടെ വീഡിയോകളിൽ ഗൂഗിൾ പരസ്യങ്ങൾ നൽകാനും അതിലൂടെ വരുമാനത്തിന്റെ ഒരു ഭാഗം ഉണ്ടാക്കാനും കഴിയും. അതേസമയം, പരസ്യം നല്കാൻ ആഗ്രഹിക്കുന്നവർ വമ്പൻ ഫണ്ടിങ്ങാണ് പരസ്യത്തിനായി ഇറക്കുന്നത്. പരസ്യം പ്രസിദ്ധീകരിക്കാനായി ലേലം നടത്താറുണ്ട്.

ഏറ്റവും കൂടുതൽ ലേലം ചെയ്യുന്നയാളുടെ പരസ്യം പ്രദർശിപ്പിക്കും. ഉത്പന്ന വില്പനയിലൂടെ വരുമാനം ഉണ്ടാക്കാനുള്ള അവസരവും യൂട്യൂബർക്ക് ഉണ്ട്. അവരുടെ ബ്രാൻഡ് അല്ലെങ്കിൽ ലോഗോ ഫീച്ചർ ചെയ്യുന്ന ടീ-ഷർട്ടുകൾ, മഗ്ഗുകൾ, ഫോൺ കേസുകൾ എന്നിവ പോലുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടാം.

എങ്ങനെയാണു വരുമാനം നിശ്ചയിക്കപ്പെടുന്നത്?

ഒരു ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിന് യൂട്യൂബ് എത്ര പണം നൽകുന്നു എന്നത് എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് പലർക്കും ഉണ്ടാകുന്ന സംശയമാണ്. ഒരു യൂട്യൂബർ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ അതിലെ കാഴ്ചകളുടെ എണ്ണം ആണ് വരുമാനത്തെ തീരുമാനിക്കുന്നത്. ഇന്ത്യയിൽ, 100,000 വരിക്കാരുടെ യൂട്യൂബ് വരുമാനം 1,98,400 രൂപ മുതൽ 330,770 രൂപ വരെയാണ്. ഇത് ഓരോ യൂട്യൂബറിനും വ്യത്യമായിരിക്കാം. ഉയർന്ന നിലവാരമുള്ള വിഡിയോ ഉപയോഗിച്ച് ജനപ്രിയ യൂട്യൂബർമാരെപ്പോലെ, പണം സമ്പാദിക്കാൻ ഏതൊരാൾക്കും സാധിക്കും.
Sources:azchavattomonline

http://theendtimeradio.com

Tech

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്; ഏറ്റവും പുതിയ വേര്‍ഷൻ അപ്ഡേറ്റ് ചെയ്യണം, നിര്‍ദ്ദേശം

Published

on

അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദശവുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്.

ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് കൗണ്‍സിലിന്‍റെ നിർദേശം.ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.

നിലവിൽ ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറ‌‌ഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം.ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

അതേസമയം ഒരാള്‍ക്ക്‌ പേര് മറച്ച്‌ വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്ബോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Tech

ഇനി മത്സരം ഗൂഗിളിനോട്; ‘ജിമെയിലി’ന് ബദൽ ആപ്പുമായി ഇലോൺ മസ്ക്

Published

on

ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിനിട്ട് പണി കൊടുക്കാനൊരുങ്ങുകയാണ് ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ഉടൻ ആരംഭിക്കാൻ പോകുന്നതായി ഇലോൺ മസ്ക് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എക്‌സിന്റെ (ട്വിറ്റർ) സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്‌ഗ്രാഡി എക്സ്മെയിൽ സേവനം എന്ന് വരുമെന്ന ? ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടാണ് മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചാകും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കും.

അതേസമയം ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്താൻ പോവുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, അത് നിഷേധിച്ച് ഗൂഗിൾ തന്നെ പിന്നീട് രംഗത്തുവന്നു. അതിനിടയിലാണ് മസ്കിന്റെ ‘എക്സ്മെയിൽ’ പ്രഖ്യാപനം വരുന്നത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളാണ് ലോകമെമ്പാടുമായി ജിമെയിലിനുള്ളത്. എന്നാൽ, ‘2024 ആഗസ്റ്റ് ഒന്ന് മുതൽ ജിമെയിൽ ഔദ്യോഗികമായി അസ്തമിക്കും’-എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചാരണം വന്നതോടെ മസ്ക് എക്സ്മെയിൽ പ്രഖ്യാപനം നടത്തുകയായിരുന്നു..
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

300,000-Member Indian Church to Plant 40 More Megachurches

Calvary Temple in Hyderabad is the India’s largest church with more than 300,000 members. Now, they are on a mission...

world news8 hours ago

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

റിയാദ്: സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌സ്...

Movie8 hours ago

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

ഗെത്‌സെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച സചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’...

National9 hours ago

നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി

മല്ലപ്പള്ളി : ചർച് ഓഫ് ഗോഡ് നെയ് തേലിപ്പടി സഭയും ഗ്രേയ്സ് ടി.വി.യും സംയുക്തമായി ഒരുക്കിയ 2-ാം മ ത് നെയ് തേലിപ്പടി ക്രൂസേഡ് സമാപിച്ചു. 26-ാം...

National1 day ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news1 day ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

Trending