Connect with us

world news

ഇസ്രായേലില്‍ കത്തോലിക്ക ദേവാലയത്തില്‍ ഇരച്ചുകയറാൻ തീവ്ര യഹൂദവാദികളുടെ ശ്രമം

Published

on

ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ സ്ഥിതി ചെയ്യുന്ന മെൽക്കൈറ്റ് കത്തോലിക്ക ദേവാലയത്തിലും സെന്റ് ഏലിയാസ് ആശ്രമത്തിലും തീവ്ര യഹൂദ നിലപാടുള്ളവര്‍ ഇരച്ചുകയറാൻ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച സന്യാസ ആശ്രമത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച തീവ്ര യഹൂദവാദികൾ അവിടെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനയും മുടക്കി. ഇരുസംഭവങ്ങളും ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഭാവിയിൽ വീണ്ടും അക്രമം ഉണ്ടാകാതിരിക്കുന്നതിന് സന്യാസ ആശ്രമത്തിന്റെ പുറത്ത് ഇരുമ്പ് കൊണ്ടുള്ള മതിലിന്റെ നിർമ്മാണം ഇന്നലെ തിങ്കളാഴ്ച ആരംഭിച്ചു. കാർമൽ മലയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഏലിയാ പ്രവാചകനെ അനുകരിച്ച് സന്യാസ ജീവിതം നയിക്കുന്ന കർമ്മലീത്ത സന്യാസ സമൂഹാംഗങ്ങളാണ് ഈ സന്യാസ ആശ്രമം സ്ഥാപിക്കുന്നത്. ദേവാലയത്തിന്റെ അൾത്താരയുടെ അടി ഭാഗത്താണ് ഏലിയാ പ്രവാചകന്റെ ഗുഹ സ്ഥിതിചെയ്യുന്നതെന്ന് പാരമ്പര്യം പറയുന്നു.

സന്യാസ ആശ്രമത്തെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും, മതിലുകളും, കവാടവും ചാടിക്കടന്ന് എത്തുന്നവർക്കെതിരെ പരാതി നൽകാനും പുതിയ മതിലിന്റെ നിർമാണം ഉപകാരപ്രദമാകുമെന്ന് വിശുദ്ധ നാട്ടിലെ നിരവധി ദേവാലയങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന അബു നാസർ പറഞ്ഞു. ഇവിടെ ഏലിയായുടെ ശവകുടീരമുണ്ടെന്നു പറഞ്ഞാണ് തുടർച്ചയായി തീവ്ര യഹൂദവാദികൾ അക്രമണം അഴിച്ചുവിടാൻ മുതിരുന്നത്. എന്നാൽ സന്യാസ ആശ്രമത്തിന്റെ ശവകുടീരത്തിൽ വൈദികരെയും, സന്യാസികളെ മാത്രമേ അടക്കം ചെയ്തിട്ടുള്ളൂവെന്ന് വിശദീകരിച്ച് സഭ രംഗത്തെത്തിയിരുന്നു.

ജെറുസലേമിലെ ക്രൈസ്തവ സഭകളുടെ തലവന്മാരുടെ കൗൺസിലിന്റെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മറ്റി വൈദികർക്കും, ക്രൈസ്തവ കേന്ദ്രങ്ങൾക്കും എതിരെ നടക്കുന്ന അക്രമത്തെ അപലപിച്ചു. അടുത്തിടെ സമാനമായ നടന്ന അക്രമങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് കമ്മറ്റി പ്രതികരണം നടത്തിയത്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ അക്രമികള്‍ക്ക് സംരക്ഷണവും, പിന്തുണയും നൽകുന്നുവെന്ന തോന്നലാണ് അടുത്തിടെയായി ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കാൻ കാരണമായിരിക്കുന്നതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് പിയർ ബറ്റിസ്റ്റ പിസബെല്ല പറഞ്ഞിരുന്നു. അക്രമികൾ വൈദികരെയും, ക്രൈസ്തവരുടെ ആത്മീയ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

Published

on

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

മംഗു കൗണ്ടിയിലെ തിലേംഗ്പാൻ പുഷിത്തിലെ കർഷക സമൂഹത്തിൽ, ഫുലാനികൾ ഒരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിച്ചതായി റസിഡൻ്റ് ഇസ്രായേൽ ബംഷക് പറഞ്ഞു. “ഇരകളിൽ ഭൂരിഭാഗവും ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീകളും കുട്ടികളുമാണ്”- ബംഷാക്ക് വെളിപ്പെടുത്തി. ഫുലാനി ഇടയന്മാരാണ് ആക്രമണം നടത്തിയതെന്ന് മാംഗു ലോക്കൽ ഗവൺമെന്റ കൗൺസിൽ ചെയർമാൻ മർകസ് ആർതു പറഞ്ഞു.

പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ തടയാൻ തന്റെ സർക്കാർ ശ്രമിച്ചിട്ടും, അക്രമികൾ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിൽ ഗവർണർ കാലേബ് മുത്ഫ്വാങ് ദുഃഖം രേഖപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണങ്ങൾ ആയതിനാൽ ക്രിസ്ത്യാനികളോട് ഉറച്ചുനിൽക്കാൻ മുത്ഫ്വാങ് അഭ്യർഥിച്ചു. സുരക്ഷ കൊണ്ടുവരാൻ തന്റെ സർക്കാർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

Published

on

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന വ്യവസ്ഥയില്‍ ഇതുവരെ ഇളവ് അനുവദിച്ചിരുന്നത് കൊവിഡ് സാഹചര്യത്തെ തുടർന്നുള്ള താൽക്കാലിക നടപടി ആയിരുന്നുവെന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തെ മുൻനിർത്തിയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ ഇളവ് നല്‍കി കൂടുതല്‍ സമയം അനുവദിച്ചിരുന്നത്. ഇന്നു മുതൽ ഈ വ്യവസ്ഥ തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജോലി സമയം ആഴ്ചയിൽ 24 മണിക്കൂറായി പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എങ്കിലും വിദ്യാർത്ഥികൾക്ക് നേരത്തെ ഷെഡ്യൂൾ ചെയ്ത ജോലികൾ തുടരാം എന്നും മില്ലർ പറഞ്ഞു. കൂടാതെ ഈ പരിഷ്കാരം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നും ദീർഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ പഠനത്തിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അടുത്തിടെ യുഎസിലും കാനഡയിലും നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. 24 മണിക്കൂറിൽ അധികം ജോലി ചെയ്യാൻ അവസരം നൽകുന്നത് അവരുടെ പ്രോഗ്രാമിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമാകും എന്നും കാനഡ ഗവൺമെന്റ് അവകാശപ്പെടുന്നു.

ഇതേതുടർന്ന് വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന പല രാജ്യങ്ങളും ജോലി സമയത്തിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച 48 മണിക്കൂർ ജോലി ചെയ്യാനുള്ള നയം ഇതിനോടകം ഓസ്‌ട്രേലിയയും പരിഷ്‌കരിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

Published

on

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അയാളെയും സുഹൃത്തുക്കളെയും തടവിലാക്കിയത്. സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഹംസ ഹാറൂൺ അഹമ്മദ് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തിന് ഇരയായവർ ദക്ഷിണ സുഡാനിലെ യുദ്ധ പശ്ചാത്തലത്തിൽ അവിടെനിന്നും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. “ഇത് ആരുടെ ബൈബിൾ ആണ്?” എന്ന് ചെക്ക് പോയിൻ്റിലെ പരിശോധനയ്ക്കു ഇടയിൽ ഒരു മുസ്ലീം സൈനികൻ അവരോട് ചോദിച്ചു. അറബി ഭാഷയിലുള്ള ബൈബിൾ തന്റെ ബാഗിൽ ഉണ്ടായിരുന്നതിനാൽ തന്റെ ബൈബിൾ ആണെന്ന് അഹമ്മദ് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും, അടുത്തിടെ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവരും, അദ്ദേഹത്തെ തനിയെ ജയിലിൽ അയക്കാൻ സമ്മതിക്കാതെ ജയിലിലേക്ക് പോകുകയായിരുന്നു.

തുടർന്ന് ഈ മൂന്ന് ക്രിസ്ത്യാനികളെയും സൈന്യം ജയിലിൽ അടയ്ക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ മുസ്ലീം സൈനികരിലൊരാൾ മരത്തടികൾ കൊണ്ട് തല്ലി അഹമ്മദിന്റെ വലതുകൈ ഒടിഞ്ഞു. “നിങ്ങളുടെ ഈ പുസ്തകം കാരണം നിങ്ങൾ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇപ്പോൾ നിങ്ങൾ കൂടുതൽ നാശമുണ്ടാക്കാൻ പോകുന്നു” സൈനികരിൽ ഒരാൾ പറഞ്ഞു.

2023 ഏപ്രിലിൽ ആണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) സുഡാൻ ആംഡ് ഫോഴ്‌സും (SAF) തമ്മിൽ സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിലെ അട്ടിമറിയെത്തുടർന്ന് സുഡാനിൽ സൈനിക ഭരണം പങ്കിട്ട ആർ.എസ്.എഫും എസ്.എ.എഫും തമ്മിലുള്ള സംഘർഷം കാർട്ടൂമിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരെ വളരെയധികം ബാധിച്ചു. സംഘർഷത്തിൽ 14,600-ലധികം ആളുകൾ മരിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എട്ടു ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ടി വന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National5 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National5 hours ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life6 hours ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news6 hours ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

us news6 hours ago

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന...

Trending