Travel
ഇനി കേരളത്തിൽ നിന്ന് നേരിട്ട് വിയറ്റ്നാമിലേക്ക് പറക്കാം; കൊച്ചിയിൽ നിന്നും അദ്യസർവീസ് തുടങ്ങി

കൊച്ചി: കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള സർവീസുകൾ തുടങ്ങിയിട്ടുണ്ട്. പുതിയ സർവീസുകൾ വരുന്നതോടെ 45 പ്രതിവാര വിമാന സർവീസുകളായിരിക്കുകയാണ്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് (VIETJET) ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക.
സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും ഉള്ളത്. ആഴ്ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസ് ഉണ്ടായിരിക്കും. ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകൾ എന്നിങ്ങനെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോഴുള്ള സർവീസ്.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ വിയറ്റ്നാമിലേക്കുള്ള പുതിയ സർവീസിന് സാധിക്കും. കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാൻ പുതിയ സർവീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.
2022-23 സാമ്പത്തിക വർഷത്തിൽ 89.82 ലക്ഷം യാത്രക്കാർ സിയാലിന്റെ സേവനങ്ങൾ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാർ എത്തുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം ആണ് കൊച്ചി വിമാനത്താവളത്തിനുള്ളത്.
Sources:azchavattomonline
Travel
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരം ഇത്തരമൊരു മേഖല നിർമിക്കാനായിരിക്കും. ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരത്തിന്റെ ആശയം പ്രഖ്യാപിച്ചത്.
ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന ലോകത്തെ ആദ്യ മാതൃകാ നഗരം ഒരുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന ഡെലിവറി റോബോട്ടുകൾ മുതൽ ഡ്രൈവറിലാത്ത വിവിധ തരം ലൈറ്റ് വാഹനങ്ങൾ വരെയുള്ളവ മാത്രമായിരിക്കും ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോണി’ ലെ നിരത്തിലിറങ്ങുക.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ രണ്ടുദിവസം നീണ്ട ഈവർഷത്തെ സമ്മേളനം സമാപിക്കുന്നതിന് മുന്നോടിയായി ആർ ടി എ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദുബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത യാത്രാബസുകൾ ഓടിക്കാനാണ് രണ്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. ഡ്രൈവറില്ലാ ബസുകൾക്കായി നടത്തിയ മത്സരത്തിൽ ഒന്നമാതെത്തിയ ചൈനയുടെ കിങ് ലോങ്, രണ്ടാമതെത്തിയ ഈജിപ്തിലെ ബ്രൈറ്റ് ഡ്രൈവ് എന്നിവയുമായാണ് കരാർ. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത വികസനത്തിന് എസ് എ ഇ ഇന്റർനാഷണൽ എന്ന കമ്പനിയുമായാണ് മൂന്നാമത്തെ ധാരണാപത്രം. പബ്ലിക് ട്രാൻസ്‌പോർട്ട് എജൻസി സി.ഇ.ഒ അഹമ്മദ് ബഹറൂസിയാനാണ് ആർ.ടി.എക്ക് വേണ്ടി കരാറിൽ ഒപ്പിട്ടത്.
Sources:globalindiannews
Travel
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഡിസംബറിൽ കപ്പൽ സർവീസ് ആരംഭിക്കാൻ സാധ്യത

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്.
സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഇടപെടലാണ് കപ്പൽ സർവീസ്. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തി മടങ്ങാൻ സൗകര്യപ്രദമായ കപ്പൽ സർവീസ് എന്ന ആശയം യാഥാർഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്പ്മെന്‍റ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളധീരനെയും സംസ്ഥാന സർക്കാറിനെയും സമീപിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം പറഞ്ഞു. കേരളമുഖ്യമന്ത്രി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലേ സർവീസ് ആരംഭിക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല പ്രതികരണം വൈകില്ലെന്നാണ് സൂചന.
ഓരോയാത്രക്കാരനും 10,000രൂപ മാത്രം ചിലവിൽ നാട്ടിലേക്കും തിരിച്ചും പോയിവരാൻ കപ്പൽ സർവീസ് യാഥാർഥ്യമായാൽ സാധിക്കുമെന്നാണ് വിലയിരുത്തൽ. 200കിലോ ഗ്രാം ലഗേജ് കൊണ്ടുപോകാൻ സൗകര്യമുണ്ടായിരിക്കും.
Sources:globalindiannews
Travel
ദാ ചില്ലുപാലം റെഡിയാണ്; സഞ്ചാരികളെ ഇനി വാഗമണിലേക്ക് വരാം

വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്.
ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ അനുവദിക്കും. പ്രായഭേദമന്യേ 500 രൂപയാണ് ഫീസ്. തിരക്കു നിയന്ത്രിക്കുന്നതിനു നിയന്ത്രണമുണ്ടാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ, ജൈൻറ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാർക്കിൽ ഉണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണിൽ അവസരം ഒരുക്കുന്നത്. ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേർന്നാണ് ചില്ലുപാലം നിർമിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജർമനിയിൽ നിന്നാണ് നിർമാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത്.
Sources:azchavattomonline
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി