Connect with us

Travel

ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സി​നാ​യി സ​മ്മ​ർ​ദ​മേ​റു​ന്നു

Published

on

ബ്രി​സ്ബേ​ൻ: ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് സ​മ്മ​ർ​ദ​മേ​റു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഓ​സ്‌​ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ ഈ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും വ്യോ​മ​യാ​ന വ​കു​പ്പ് ഉ​ന്ന​ത​രും ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

വ്യോ​മ​യാ​ന – വി​ദേ​ശ​കാ​ര്യ വ​കു​പ്പു​ക​ളു​ടെ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രി​ക്കെ ഓ​സ്‌​ട്രേ​ലി​യ സ​ന്ദ​ർ​ശി​ച്ച വ​യ​ലാ​ർ ര​വി കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല .

മ​ല​യാ​ളി കു​ടി​യേ​റ്റം കു​ത്ത​നെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ക്യു​ൻ​സ്‌​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​പ്പോ​ൾ ഏ​റെ യാ​ത്രാ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. സ്റ്റു​ഡ​ന്‍റ് വി​സ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​വ​ർ അ​ട​ക്കം ആ​യി​ര​ങ്ങ​ൾ ഇ​തു​മൂ​ലം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പോ​ലും നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്.

സി​ങ്ക​പ്പു​ർ എ​യ​ർ മാ​ത്ര​മാ​ണ് ബ്രി​സ്ബേ​നി​ൽ നി​ന്നും ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളു. മ​ലി​ൻ​ഡോ, വി​യ​റ്റ് ജെ​റ്റ് എ​ന്നീ ബ​ജ​റ്റ് എ​യ​ർ ലൈ​നു​ക​ൾ ഉ​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​വ​യു​ടെ സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്ക​ണം.

കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യ മ​ലേ​ഷ്യ​ൻ എ​യ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി‌​ട്ടു​മി​ല്ല. ഗോ​ൾ​ഡ് കോ​സ്റ്റി​ൽ നി​ന്നും സിം​ഗ​പ്പു​ർ വ​ഴി​യു​ള്ള സ്ക്കൂ​ട്ടും സ​ർ​വീ​സ് നി​ർ​ത്തു​ക​യാ​ണ്.

ബ്രി​സ്ബേ​നി​ലെ ഈ ​ദു​ര​വ​സ്ഥ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്‌ യാ​ത്ര​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​യ​ർ ലൈ​നു​ക​ളു​ടെ മ​ത്സ​ര​മി​ല്ലാ​ത്ത​തി​നാ​ൽ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന ഓ​ഫ് സീ​സ​ൺ ആ​നു​കൂ​ല്യ​വും ഇ​പ്പോ​ൾ ബ്രി​സ്ബേ​നി​ൽ ഇ​ല്ല.

ബ്രി​സ്ബേ​നി​ൽ നി​ന്നും വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് കൊ​ച്ചി​യി​ലേ​ക്ക് ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ പ​ത്തും അ​തി​ല​ധി​ക​വും മ​ണി​ക്കു​റു​ക​ൾ ട്രാ​ൻ​സി​റ്റി​നാ​യി വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ കാ​ത്തി​രി​ക്ക​ണം. കു​ടും​ബ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യാ​ണ് ഇ​ത് ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

അ​തേ സ​മ​യം സി​ഡ്‌​നി, മെ​ൽ​ബ​ൺ, പെ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ, ക്വാ​ന്‍റാ​സ്, ശ്രീ​ല​ങ്ക​ൻ എ​യ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലെ ഇ​ത​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ത​ൻ​മൂ​ലം യാ​ത്രാ നി​ര​ക്ക് ഇ​വി​ടെ​ങ്ങ​ളി​ൽ നി​ന്നും​കു​റ​വാ​ണ്.

ലോ​ക വി​നോ​ദ സ​ഞ്ചാ​ര മാ​പ്പി​ൽ കേ​ര​ളം ഇ​ടം​ക​ണ്ടെ​ത്തി​യ അ​നു​കൂ​ല സാ​ഹ​ച​ര്യം ഓ​സ്‌​ട്രേ​ലി​യ​യി​ലും ച​ല​നം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ​ത്താ​ൻ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​മാ​ണ് ഇ​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത്.

ഈ ​സ​ഹ​ച​ര്യ​ങ്ങ​ൾ എ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ളും മ​റ്റും ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

ബ്രി​സ്ബേ​ൻ ഒ​ളി​മ്പി​ക്‌​സി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക്യു​ൻ​സ്‌​ല​ൻ​ഡ് മ​ല​യാ​ളി​ക​ൾ.
Sources:azchavattomonline

http://theendtimeradio.com

Travel

SwaRail ബീറ്റ; ഇനി റെയിൽവേയുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണാർത്ഥം റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഈ സൂപ്പര്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഇത് ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കും.

ആപ്പിന്റെ സവിശേഷത

സൂപ്പര്‍ ആപ്പിലും റെയില്‍വേയുടെ നിലവിലുള്ള ആപ്പുകളായ ഐആര്‍സിടിസി റെയില്‍കണക്ട്, യുടിഎസ് തുടങ്ങിയവയില്‍ ഒറ്റ സൈന്‍ ഇന്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാനാകും.

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിന്‍ റണ്ണിങ് സ്റ്റാറ്റസ് അറിയുന്നതും മറ്റു സേവനങ്ങളും വെവ്വേറെ ആപ്പുകള്‍ വഴിയാണ് നടത്തിവരുന്നത്. ഇവയെല്ലാം ഇനി സൂപ്പര്‍ ആപ്പ് എന്ന ഒറ്റ ആപ്പിലൂടെ സാധ്യമാകും.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ലോഗിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍, ഒരു m-PIN അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റികേഷനോ ഉപയോഗിച്ച് ആപ്പ് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയും.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Travel

എയർ അറേബ്യ യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ്

Published

on

ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ പത്ത് കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർവരെ നീളവും 40 സെന്റിമീറ്റർ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത് യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th വഴിയാണ് അപേക്ഷിക്കേണ്ടത്. ടൂറിസം വിസ, ഔദ്യോഗിക വിസ തുടങ്ങി എല്ലാത്തരം വിസയ്ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷകന് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവിധാനം വഴിയോ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്ന വിശദമായ വിവരങ്ങഴള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് രാജ്യം ഉത്തരവാദിയായിരിക്കില്ല. അപേക്ഷ പൂര്‍ത്തിയായാല്‍ വിസ ഫീസ് ഓണ്‍ലൈന്‍ വഴിതന്നെ അടക്കാനുള്ള സൗകര്യമുണ്ട്. ഒരു കാരണത്തിന്റെ പേരിലും വിസ ഫീസ് തിരിച്ചുതരില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

New Documentary Exposes Severe Persecution of Evangelical Christians by Russia

A new documentary is shining a light on the growing persecution of evangelical Christians here in Ukraine, a crisis that...

National3 hours ago

ആൾത്താമസമില്ലാത്ത വീടുകൾ‌ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി...

Movie3 hours ago

ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം

മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ ‘സനാതനി-കർമ ഹീ ധർമ’ യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ...

world news3 hours ago

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ...

us news3 hours ago

ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍...

us news4 hours ago

ഐ പി സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20 മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും. ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ...

Trending

Copyright © 2019 The End Time News