Connect with us

National

ക്രൈസ്റ്റ് അംബാസ്സിഡർസ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി

Published

on

അസ്സെംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ക്യാമ്പിന് അനുഗ്രഹീത സമാപ്തി . ഓഗസ്റ്റ് 29 വൈകിട്ട് 6 മണിക്ക് ആരംഭിച്ച ക്യാമ്പ് അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ . ടി ജെ സാമുവേൽ ഉത്‌ഘാടനം ചെയ്തു. ഈ വർഷത്തെ ക്യാമ്പിൽ 1000 അധികം കുട്ടികൾ പങ്കെടുത്തു .

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ദൈവ ദാസന്മാർ ക്ലാസുകൾ നയിച്ചു . സുജിത് എം സുനിൽ , ജോബിൻ എലീഷാ , ജെറമി ഐസക്ക് , റോബിൻ ലാലിച്ചൻ , ഡോ .ഫ്രെഡി ജോസഫ് , ബിനീഷ , പാസ്റ്റർ സാബു ചാരുമൂട് എന്നിവർ വിവിധ സെക്ഷൻനുകളിലായി ആത്മീയ ആരാധനക്ക് നേതൃത്വം നൽകി . അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ .ഡോ ഐസക്ക് വി മാത്യു , ഉത്തര മേഖല ഡയറക്ടർ റവ .ബാബു വര്ഗീസ് , മധ്യമേഖലാ ഡയറക്ടർ റവ .ജെ സജി , ദക്ഷിണ മേഖല ഡയറക്ടർ റവ . പി കെ യേശുദാസ് , ഡോ . സന്തോഷ് ജോൺ , പാസ്റ്റർ നിറ്റ്സൺ കെ വര്ഗീസ് എന്നിവർ ദൈവ വചനത്തിൽ നിന്നും ശ്രിശ്രുഷിച്ചു .

പാസ്റ്റർ ബോവസ് മാത്യു ഈ ക്യാമ്പിൽ മുഖ്യ പ്രഭാഷകനായിരുന്നു . 1 ശാമുവേൽ 7.3 അടിസ്ഥാനമാക്കി ക്രിസ്തുവിലേക്കു തിരിയുവാൻ ജനത്തെ പ്രബോധിപ്പിച്ചു . നാം എങ്ങനെ ആയിരിക്കണം എന്നും , മറ്റുള്ളവരുടെ മുൻപിൽ മാതൃക ആയിരിക്കണം എന്ന് ജനത്തെ ഓർമിപ്പിച്ചു . നിരവധി പേർ കർത്താവിന്റെ വേലക്കായി തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു . 150 അധികം കുട്ടികൾ അഭിഷേകം പ്രാപിക്കുവാൻ ഈ ക്യാമ്പ് കാരണമായി .

അവസാനമായി അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ . തോമസ് ഫിലിപ്പ് സമാപന സന്ദേശത്തെ കൈമാറി . നാം ക്രിസ്തുവിലേക്കു തിരിയേണം എന്നും മറ്റുള്ളവരെ ക്രിസ്തുവിലേക്കു തിരിക്കുവാനും സന്ദേശം നൽകി . ഒരു പുതിയ സൃഷ്ടിയായി വേണം നാം സമൂഹത്തിലേക്ക് ഇറങ്ങുവാൻ എന്നും , എല്ലായിടത്തും നാം മുഖാന്തരം ക്രിസ്തു ഉയർത്തപ്പെടേണം എന്നും പാസ്റ്റർ തോമസ് ഫിലിപ്പ് തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു .
Sources:christiansworldnews

http://theendtimeradio.com

National

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

Published

on

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ.

ഞായറാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന കാൽവരിയിലെ ആദ്യത്തെ സഭായോഗത്തിൽ പങ്കെടുക്കാൻ പുലർച്ചെ 4 മണി മുതൽ പള്ളിയിൽ എത്താൻ എല്ലാവരും ശ്രമിക്കുന്നു. ഞായറാഴ്ച, ഹൈദരാബാദിലെ കാൽവരി ടെംപ്ളേ ടെംപിൾ ചർച്ചിലേക്ക് പോകുന്ന മിക്ക റോഡുകളും, പുലർച്ചെ 4 മണി മുതൽ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു, പള്ളിക്ക് ചുറ്റുമുള്ള തെരുവുകൾ മുഴുവനും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങൾക്കായി , ഷട്ടിൽ ബസുകൾ, ഓട്ടോ റിക്ഷകൾ, മോട്ടോർസൈക്കിളുകൾ എന്നിവ സഭയുടെ വോളൻ്റിയർമാർ ഏകോപിപ്പിക്കുന്നു. സൂര്യോദയത്തോടെ, വിശ്വാസികൾ മിക്കവാറും എല്ലാ സീറ്റുകളും നിറഞ്ഞിരിക്കും.

പ്രധാന ഹാളിൽ 18,000 പേർക്കും , അതിനോട് ചേർന്നുള്ള ബെത്‌ലഹേം ഹാൾ 15,000 പേർക്കും 3,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന മൂന്നാമത്തെ ഹാളിലുമായി ആണ് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരിക്കിയിരിക്കുന്നത് .

വിശാലമായ കാൽവരി കാമ്പസിന് ചുറ്റും ചിതറിക്കിടക്കുന്ന ടെലിവിഷൻ സ്ക്രീനുകളിൽ നൂറുകണക്കിന് കൂടുതൽ ആളുകൾക്ക് സഭായോഗം വീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . . രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യസഭായോഗം മുതൽ അവസാനത്തേത് രാത്രി 8 മണിക്ക് അവസാനിക്കുന്ന അഞ്ച് ആരാധകളിലും പാസ്റ്റർ സതീഷ് കുമാർ പ്രസംഗിക്കുന്നു

2005-ൽ ഏകദേശം രണ്ട് ഡസനോളം ആളുകളുമായി ആരംഭിച്ച കാൽവരി ടെംപിൾ ചർച്ചിൽ ഇന്ന്, 300,000-ത്തിലധികം അംഗങ്ങളുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ സഭകളിലൊന്നായി മാറുയിരിക്കുന്നു .

കർത്താവ് രാജ്യത്തുടനീളം ശക്തമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ സൂചനയായി ഓരോ മാസവും 3,000 പുതിയ വിശ്വാസികളെ സഭയിലേക്ക് കടന്നു വരുന്നുവെന്ന് പാസ്റ്റർ സതീഷ് കുമാർ പറയുന്നു.

“ദൈവത്തിൻ്റെ കൈ ഇന്ത്യയുടെ മേൽ ഉണ്ട്, രാജ്യത്തിനകത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള നഷ്ടപ്പെട്ടവരിലേക്ക് ഇന്ത്യ എത്തിച്ചേരേണ്ട സമയമാണിത്,” പാസ്റ്റർ സതീഷ് കുമാർ പറഞ്ഞു.

കൂടാതെ, ദേശീയ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നതിനായി 17 പ്രധാന ഇന്ത്യൻ ഭാഷകളിലായി ഓരോ മാസവും 650-ലധികം ടിവി പ്രോഗ്രാമുകൾ സഭ നിർമ്മിക്കുന്നു.

ഇത് രാജ്യത്തിനകത്ത് മാത്രമല്ല, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങളിലും സംപ്രക്ഷേപണം ഉണ്ടെന്ന് കുമാർ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളാണ് സഭയുടെ സോഷ്യൽ മീഡിയ പേജ് പിന്തുടരുന്നത്.

“ഞങ്ങൾ ദൈവത്തിൻറെ വചനം പ്രസംഗിക്കുന്നതാണ് ആളുകളെ ആകർഷിക്കുന്നത്, ദൈവവചനം അനുഷ്ഠിക്കുന്നതാണ് ആളുകളെ സഭയ്ക്കുള്ളിൽ നിലനിർത്തുന്നത്,” പാസ്റ്റർ സതീഷ് കുമാർ പറഞ്ഞു. ആ പ്രായോഗിക പ്രകടനം എല്ലാ ഞായറാഴ്ചയും ഇവിടെ പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു.

50,000 പേർക്ക് സൗജന്യ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ തയ്യാറാക്കാൻ മണിക്കൂറുകളോളമാണ്, സിവിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന നാരായണ പൊദിലിയുടെ നേതൃത്വത്തിലുളള 150 വോളൻ്റിയർ അടുക്കളയിൽ പണിയെടുക്കുന്നത്.

“എല്ലാ ഞായറാഴ്ചയും പുലർച്ചെ 3:30-4 മണിക്ക് ഇവിടെ വരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങൾ വൈകുന്നേരം വരെ ഭക്ഷണം തയ്യാറാക്കാൻ അദ്ധ്വാനിക്കുന്നു” നാരായണ പൊദിലി പറഞ്ഞു.

തൻ്റെ കാൻസർ ട്യൂമർ സുഖപ്പെടുത്തിയാൽ, ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ സഭയെ ശുശ്രൂഷിക്കുമെന്ന് ദൈവത്തോട് വാഗ്ദത്തം ചെയ്തതിന് ശേഷം നാഗവല്ലി മെൻഡം ഏഴ് വർഷമായി കാൽവരി സഭയിലെ അടുക്കളയിൽ സേവനമനുഷ്ഠിക്കുന്നു . “ഞാൻ ആ വാഗ്ദാനം നൽകിയതിനാൽ, ശസ്ത്രക്രിയ കൂടാതെ ദൈവം എന്നെ പൂർണ്ണമായും സുഖപ്പെടുത്തി,” നാഗവല്ലി മെൻഡം പറഞ്ഞു. “ദൈവം എൻ്റെ നെഞ്ചിലെ ട്യൂമർ മായ്‌ക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്‌തു. ദൈവത്തോടുള്ള സ്‌തോത്രമായി ഞാൻ ഇവിടെ കർത്താവിൻ്റെ ഭവനത്തിൽ സേവനം ചെയുന്നു .”

കാമ്പസിൽ അംഗങ്ങൾക്ക് ഞായറാഴ്ചകളിൽ സൗജന്യ ചികിത്സയും കുറഞ്ഞ നിരക്കിൽ മരുന്നുകളും ലഭിക്കുന്ന ഒരു ആശുപത്രിയും കാൽവരിയിലുണ്ട്. ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും ദരിദ്രരാണെന്നും ചികിത്സ താങ്ങാൻ കഴിയാത്തവരാണെന്നും കാൽവരി ആശുപത്രിയിലെ ഡോ.വിനോദ് കുമാർ പറഞ്ഞു.

വിവാഹങ്ങൾ നടത്താൻ അംഗങ്ങൾക്ക് സഭാ സൗകര്യങ്ങളും ലഭ്യമാണ്. ഒരു സഭാംഗം മരണപ്പെടുമ്പോൾ, ശവസംസ്‌കാരവും ഭക്ഷണ ക്രമീകരണങ്ങളും എല്ലാം സൗജന്യമായി സഭ കൈകാര്യം ചെയ്യുന്നു.

2007-ൽ കാൽവരി ടെമ്പിൾ, അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ആദ്യത്തെ ആക്സസ് കാർഡ് സംവിധാനം ആരംഭിച്ചു. ആരാധനയ്ക് വരുന്ന ഓരോരുത്തരും സഭയുടെ പരിസരത്തു സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ സ്വൈപ്പ് ചെയുന്നു . അതിലൂടെ , ആരാധനയ്ക്ക് വരൻ കഴിയാത്ത ആളുകളെ പാറ്റി അറിയാനും, അവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാനും സഭയിലെ വോളന്റീയർമാരെ ആക്കിയിരിക്കുന്നു.

“സഭയിൽ ആയിരക്കണക്കിന് ആളുകളുണ്ട്. ഒരു ഞായറാഴ്ച ഒരാൾ വന്നിട്ടില്ലെന്ന് എനിക്ക് എങ്ങനെ അറിയാം പറ്റും എന്നതിനെ കുറിച്ചു ദൈവത്തോട് പ്രാർത്ഥിക്കുന്നതിനിടയിൽ ദൈവം ആക്സസ് കാർഡിനെ കുറിച്ചു ഒഴിപ്പിക്കുകയും ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു” പാസ്റ്റർ സതീഷ് കുമാർ പറയുന്നു.

അഞ്ച് ഞായറാഴ്ച ശുശ്രൂഷകളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കുമ്പോൾ ഓരോ അംഗവും അവരുടെ കാർഡ് സ്വൈപ്പ് ചെയ്യണം.
“മുടക്കാതെ, ഞങ്ങൾ പള്ളിയിൽ വന്നില്ലെങ്കിൽ, ഞങ്ങൾക്ക് ഒരു കോൾ ലഭിക്കും,” കാൽവരി ടെംപിൾ അംഗം ചന്ദ്രയ്യ പറഞ്ഞു. “എന്തുകൊണ്ടാണ് ഞാൻ പള്ളിയിൽ വരാത്തതെന്ന് അവർ എന്നോട് ചോദിക്കും, അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം അവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കും. ആ കോൾ ലഭിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. മാത്രമല്ല, അവർ ഞങ്ങളെ പരിപാലിക്കുന്നു എന്നതും പ്രത്യേകമാണ്. , അതിനാൽ ഞങ്ങൾ തീർച്ചയായും അടുത്ത ആരാധനായിലേക്ക് വരും.”

പ്രാർത്ഥന എപ്പോഴും തങ്ങളുടെ വിജയത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് പാസ്റ്റർ സതീഷ് കുമാർ പറയുന്നു. 2005 മുതൽ പള്ളിയിൽ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവും പതിവായി നടത്തി വരുന്നു.

“ഈ 40 ദിവസത്തെ ഉപവാസത്തിലും പ്രാർത്ഥനയിലും, പാസ്റ്റർ സതീഷ് കുമാർ ഉല്പത്തി മുതൽ വെളിപാട് വരെ പഠിപ്പിക്കുകയും എല്ലാ പുസ്തകങ്ങളിൽ നിന്നും വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യും.”

ഓരോ മാസവും, സഭയും അതിൻ്റെ സാറ്റലൈറ്റ് കാമ്പസുകളും, മുഴു രാത്രി പ്രാർത്ഥനകളും നടത്തപ്പെടുന്നു .
ഏകദേശം 25,000 മുതൽ 30,000 വരെ ആളുകൾ ചേരുന്നു. രാജ്യത്തെ ഏറ്റവും വലിയ, രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ യോഗങ്ങളാണ് ഇത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

Published

on

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല ഡയറക്ടർ പാസ്റ്റർ മാമച്ചൻ പ്രാർത്ഥിച്ച് ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. കൂടാതെ പാസ്റ്റർ വിജയ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പഞ്ചായത്ത് പ്രസിഡൻ്റ് വാർഡ് മെമ്പർ തുടങ്ങിയ ദേശ പ്രതിനിധികൾളും പ്രസംഗിച്ചു ‘തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സേവനം ചെയ്യുന്നത്. കർമ്മനിരതരായ ഡോക്ടറന്മാരും, നെഴ്സൻന്മാരും മാണ് ക്യാമ്പിൽ സേവനം ചെയ്യുന്നത് , രാവിലെ മുതൽ നല്ല തിരക്കായിരുന്നു. ധാരാളം പൊതുജനങ്ങൾക്ക് ഇത് വലിയ ഒരാശ്വാസം മായി അനുഭവപ്പെട്ടു
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഗാർഹിക ഉപഭോക്താക്കൾക്കായുള്ള ‘പുരപ്പുറ സോളാർ പദ്ധതി’;40 ശതമാനം വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കും

Published

on

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സൗരപദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

പദ്ധതിയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
https://ekiran.kseb.in/ എന്ന വെബ്‌സൈറ്റില്‍ ആണ് പദ്ധതിയ്ക്കായി രജിസ്ട്രേഷൻ ചെയ്യേണ്ട്. വെബ്സൈറ്റിൽ കയറി കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേഡ് മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒടിപി യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സോളാര്‍ നിലയം സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ടെന്‍ഡര്‍ നടപടികളിലൂടെ ഡെവൽപർമാരെ എംപാനൽ ചെയ്തിട്ടുണ്ട്. എംപാനല്‍ ചെയ്ത 37 ഡെവലപ്പര്‍മാരില്‍ നിന്ന് നമുക്ക് അനുയോജ്യമായ ഡെവലപ്പറെ തിരഞ്ഞെടുക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National11 hours ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news11 hours ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

us news11 hours ago

Franklin Graham Brings Gospel to the Border, Locals Report God Moving ‘Supernaturally’

Texas:Franklin Graham is preaching in Eagle Pass Wednesday night, his 4th stop in a 10-city evangelistic tour along the southern...

us news12 hours ago

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താം; ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിങ് ഇവന്‍റ് ജൂൺ ഒന്നിന്

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) : ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ...

world news2 days ago

Italian music conductor praises missionaries in Vietnam

An Italian music conductor, currently leading an international music project in Vietnam for underprivileged children, has lauded the support extended...

National2 days ago

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച്...

Trending