Connect with us

Life

ഈ ആഴ്ച ഭൂമിയെ മറികടക്കുന്നത് ഒരു വിമാനത്തോളം വലിപ്പമുള്ളതടക്കം അഞ്ച് ഛിന്നഗ്രഹങ്ങൾ

Published

on

ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്‌ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ മറികടക്കുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയത്.

JA5 എന്ന് പേരിട്ടിരിക്കുന്ന ഏകദേശം 60 അടി നീളവുമുള്ള വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 3.17 ദശലക്ഷം മൈലുകൾക്കുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്. 2021 ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, വിമാനത്തിന്റെ വലിപ്പമുള്ള QC5, ബസ് വലുപ്പമുള്ള GE എന്നിവ വെള്ളിയാഴ്ച ഭൂമിയെ മറികടക്കും. ഏകദേശം 83 അടി വലിപ്പമുള്ള QC5 ഭൂമിയുടെ 2.53 ദശലക്ഷം മൈലിനുള്ളിൽ പറക്കും. GE എന്ന ഛിന്നഗ്രഹം ഏകദേശം 26 അടിയാണ്. ഭൂമിയിൽ നിന്ന് 3.56 ദശലക്ഷം മൈൽ അകലെയാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, QE8, QF6 എന്നിവ ഞായറാഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. QE8 ന് ഏകദേശം 170 അടി നീളമുണ്ട്, ഭൂമിയോട് ഏറ്റവും അടുത്ത് 946,000 മൈൽ ആയിരിക്കും ഇത് പോകുന്നത്. QF6 ന്റെ നീളം 70 അടിയിൽ താഴെയാണ്, ഭൂമിയിൽ നിന്ന് 1.65 ദശലക്ഷം മൈലിനുള്ളിൽ ഇത് പറക്കും.
Sources:azchavattomonline

http://theendtimeradio.com

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 minutes ago

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം. ഓട്ടമൊബീൽ, എം.എസ്.എം.ഇ,...

National38 minutes ago

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ...

Tech50 minutes ago

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരും

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത്...

world news1 hour ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം. “തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ...

National24 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news1 day ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Trending

Copyright © 2019 The End Time News