Life
ഈ ആഴ്ച ഭൂമിയെ മറികടക്കുന്നത് ഒരു വിമാനത്തോളം വലിപ്പമുള്ളതടക്കം അഞ്ച് ഛിന്നഗ്രഹങ്ങൾ

ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്‌ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ മറികടക്കുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയത്.
JA5 എന്ന് പേരിട്ടിരിക്കുന്ന ഏകദേശം 60 അടി നീളവുമുള്ള വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 3.17 ദശലക്ഷം മൈലുകൾക്കുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്. 2021 ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.
അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, വിമാനത്തിന്റെ വലിപ്പമുള്ള QC5, ബസ് വലുപ്പമുള്ള GE എന്നിവ വെള്ളിയാഴ്ച ഭൂമിയെ മറികടക്കും. ഏകദേശം 83 അടി വലിപ്പമുള്ള QC5 ഭൂമിയുടെ 2.53 ദശലക്ഷം മൈലിനുള്ളിൽ പറക്കും. GE എന്ന ഛിന്നഗ്രഹം ഏകദേശം 26 അടിയാണ്. ഭൂമിയിൽ നിന്ന് 3.56 ദശലക്ഷം മൈൽ അകലെയാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.
അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, QE8, QF6 എന്നിവ ഞായറാഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. QE8 ന് ഏകദേശം 170 അടി നീളമുണ്ട്, ഭൂമിയോട് ഏറ്റവും അടുത്ത് 946,000 മൈൽ ആയിരിക്കും ഇത് പോകുന്നത്. QF6 ന്റെ നീളം 70 അടിയിൽ താഴെയാണ്, ഭൂമിയിൽ നിന്ന് 1.65 ദശലക്ഷം മൈലിനുള്ളിൽ ഇത് പറക്കും.
Sources:azchavattomonline
Life
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് കൃത്യമായ ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുയർന്ന ആദിത്യ എൽ 1 വിക്ഷേപണം നടത്തി 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് വേർപെട്ടത്. ഇന്ന് 4 മാസത്തെ യാത്രയാണ് ആദിത്യയ്ക്ക് മുൻപിലുള്ളത്. ഒന്നാം ലെഗ്രാഞ്ചേ ബിന്ദു ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ വിക്ഷേപിച്ചത്. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12:10ന് തുടങ്ങിയിരുന്നു. 1480.7 കിലോ ഭാരമാണ് ആദിത്യ എൽ 1നുള്ളത്. ദൗത്യത്തിന്റെ ആദ്യ 3 ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചു. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ ആദിത്യയെ സ്ഥാപിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എൽ 1 പോയിന്റിൽ നിന്ന് തടസ്സമോ മറവോ കൂടാതെ സൂര്യനെ വീക്ഷിക്കാനും പഠിക്കാനും കഴിയുമെന്നതിനാലാണ് ആദിത്യയെ ഒന്നാം ലഗ്രാഞ്ചിലേക്ക് അയയ്ക്കുന്നത്.
സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ട് പത്ത് ദിവസത്തിനുള്ളിലാണ് മറ്റൊരു സുപ്രധാന ദൗത്യം കൂടി ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നുവെന്ന് നിസംശയം പറയാം. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണിത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം. ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1 അതാണ്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം ഒപ്പം ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.
ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും എന്നാണ് പ്രതീക്ഷ. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എഞ്ചിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും. എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്‍റിന് സമീപം എത്തിക്കുന്നതാണ് ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എഞ്ചിന്റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. ഏതാണ്ട് മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കാന്തികക്ഷേത്രം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി 7 പേലോഡുകളും ആദിത്യയിലുണ്ട്. ആദിത്യ എല്‍ 1ന്റെ പ്രത്യേകത രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നുള്ളതാണ്.
Sources:azchavattomonline
Life
സൂര്യനിലേക്ക് കുതിക്കാൻ ആദിത്യ എല്‍ 1; വിക്ഷേപണം ശനിയാഴ്ച

സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ ഇത് ആവർത്തിച്ചിരുന്നു.വിക്ഷേപണം കാണാൻ സാധാരണക്കാർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു.
Sources:globalindiannews
Life
അഭിമാനമായി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ

ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റർ അടുത്തും 41,603 കിലോമീറ്റർ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.
ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റി. തുടർന്നുള്ള നാലു ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്.
തുടർന്ന് 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പേടകം വലംവെക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പേടകത്തിലെ കാമറ പകർത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി പേടകത്തിന്‍റെ ഭ്രമണപഥം താഴ്ത്തി. ഇതോടെ 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റർ അടുത്തെത്തി.
33 ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് പ്രൊപ്പൽഷൻ മൊഡ്യൂൾ ഒറ്റക്ക് ചന്ദ്രനെ വലംവെക്കുന്നത് തുടരുകയും ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമവും തുടങ്ങി. ചന്ദ്രനിൽ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡർ 25 കിലോമീറ്റർ അടുത്തും 134 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലെത്തി.
ആഗസ്റ്റ് 23ന് ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡർ മൊഡ്യൂളിനെ ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് ലംബമാക്കി മാറ്റി. തുടർന്ന് മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ എതിർ ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ച് ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി.
Sources:azchavattomonline
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി