Connect with us

Tech

ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം, ഇക്കാര്യങ്ങൾ അറിയൂ

Published

on

ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന രീതിയിൽ മെറ്റ, ത്രെഡ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്.ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട് മാത്രമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം തലവൻ ആദം മെസേരി ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ത്രെഡ്സിലും ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം വേണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിൽ ആപ്പ് തുറന്ന് താഴെ വലതുവശത്തുള്ള പ്രൊഫൈൽ ബട്ടണിൽ ടാപ്പ് ചെയ്ത ശേഷം, സ്ക്രീനിന്റെ വലതുവശത്ത് ദൃശ്യമാക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ സെറ്റിംഗ്സ് തുറക്കുക. തുടർന്ന് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നതാണ്. ഇതിലൂടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് മാത്രമായി ഡിലീറ്റ് ചെയ്യാൻ കഴിയുന്നതാണ്. അതേസമയം, ത്രെഡ്സിലെ പോസ്റ്റുകൾ ഫേസ്ബുക്കുമായി ഷെയർ ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. ‘സജസ്റ്റിംഗ് പോസ്റ്റ് ഓൺ അതേർസ് ആപ്പ്’ എന്ന ഫീച്ചറാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്.

ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന രീതിയിൽ മെറ്റ, ത്രെഡ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാൽ, ത്രെഡ്സിൽ അക്കൗണ്ട് എടുത്ത ഉപഭോക്താക്കൾ നേരിട്ട വലിയ പ്രശ്നം ഇവ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും നഷ്ടപ്പെടുമെന്നതായിരുന്നു. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മെറ്റ നേരിട്ടത്. ട്വിറ്ററിലെ പല ഫീച്ചറുകളും ത്രെഡ്സിൽ ഇല്ലാത്തതിനാൽ ഉപഭോക്താക്കളുടെ എണ്ണവും താരതമ്യേന കുറയുകയായിരുന്നു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

Published

on

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു.

2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴിൽ, ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് ഇല്ലാതാക്കും.

ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്നും ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിപി റൂത്ത് ക്രിചെലി പറയുന്നു.

ഘട്ടങ്ങളായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിൾ സ്വീകരിക്കുന്നത്. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസെജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാർഗം. ഗൂഗിളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലോ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Tech

വാട്‌സ്ആപ്പിലും എഐ; ‘എന്തും ചോദിക്കാം, ഉടന്‍ ഉത്തരം

Published

on

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. ചാറ്റ് ടാബിന്റെ സ്ഥാനമാണ് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും.

ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും. കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും സംശയ നിവാരണം, ഉപദേശങ്ങള്‍ തേടല്‍ എന്നിവയ്ക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.

വാട്‌സ്ആപ്പ് അടുത്തിടെയായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ക്ലബ് ഹൗസിലെ പോലെ വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്‌ഡേഷന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്പെടുന്നത്. ക്ലബ് ഹൗസിലേതിന് സമാനമാണ് ഈ ഫീച്ചറെന്നത് തന്നെ കാര്യം. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം എന്തെങ്കിലും പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ ഫീച്ചറനുസരിച്ച് അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാല്‍ ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാം. വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകും. പക്ഷേ കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഇൻസ്റ്റഗ്രാം

Published

on

ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത്
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയർ ചെയ്യാവുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ ഫീച്ചറിന് ഉപഭോക്താക്കൾക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള കയ്യടി നേടാൻ സാധിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത്. അതേസമയം, വരും ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഉപകാരമായേക്കുന്നാണ് സൂചന. എന്നാൽ, ഇത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇൻസ്റ്റാഗ്രാം ഇതുവരെ പങ്കുവെച്ചിട്ടില്ല. വാട്സ്ആപ്പിന് സമാനമായ രീതിയിൽ പ്രൈവസി ഉറപ്പുവരുത്തുന്ന നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിലും എത്തിയിട്ടുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles21 hours ago

വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്...

world news21 hours ago

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍...

National21 hours ago

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍....

National22 hours ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി...

Tech22 hours ago

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം...

Articles2 days ago

ഒരോ പ്രവർത്തിയും ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള...

Trending