Connect with us

Tech

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള റീലുകളോട് ഉടൻ വിട, 10 മിനിറ്റാക്കി ഉയർത്താൻ ഇൻസ്റ്റഗ്രാം

Published

on

പുതിയ സമയദൈർഘ്യം ഇങ്ങനെ ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്.
വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ഇൻസ്റ്റഗ്രാം വാഗ്ദാനം ചെയ്യുന്നത്. ടിക്ക്ടോക്കിന് സമാനമായ രീതിയിൽ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച റീൽ എന്ന ഫീച്ചർ വലിയ സ്വീകാര്യത നേടിയിരുന്നു. എന്തിനും ഏതിനും റീൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനാണ് ഇന്നത്തെ ട്രെൻഡ്. സാധാരണയായി ഒരു മിനിറ്റ് ദൈർഘ്യമുള്ള റീലുകളാണ് പങ്കുവയ്ക്കാൻ സാധിക്കാറുള്ളത്. എന്നാൽ, റീലുകൾക്ക് ജനപ്രീതി വർദ്ധിച്ചതോടെ, റീലുകളുടെ സമയക്രമം പുതുക്കിയ നിശ്ചയിക്കാനുള്ള പണിപ്പുരയിലാണ് ഇൻസ്റ്റഗ്രാം.

ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്. പുതിയ ഫീച്ചറായാണ് ഈ മാറ്റം എത്തുക. അതേസമയം, പുതിയ ഫീച്ചർ രണ്ട് ഓപ്ഷനുകളിലാണ് അവതരിപ്പിക്കാൻ സാധ്യത. ഒന്നാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുകയാണെങ്കിൽ ഒരു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ റെക്കോർഡ് ചെയ്യാനാകും. എന്നാൽ, രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കാണ് പരമാവധി 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുക. ആഗോളതലത്തിൽ ഈ ഫീച്ചർ ഉടൻ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ, ഇൻസ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്ക്ടോക്കിൽ പരമാവധി 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

Published

on

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാമ് കേന്ദ്ര സർക്കാർ ഏജന്‍സി പറയുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും.

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകൾ ഉയർന്ന അപകടസാധ്യതയുള്ളതാണ്. ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ അക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പുതുതായി കണ്ടെത്തിയ പിഴവുകൾ. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.

ഗൂഗിള്‍ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:
ഒരു ക്രോം വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, ഹെൽപ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
“എബൗട്ട് ഗൂഗിള്‍ ക്രോം” ക്ലിക്ക് ചെയ്യുക. (ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും) അല്ലെങ്കില്‍,
അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Tech

വാട്ട്‌സ്ആപ്പിലെ ഏറ്റവും കിടിലൻ മൂന്ന് അപ്‌ഡേറ്റുകൾ!; ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം

Published

on

വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന അപ്‌ഡേറ്റ് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവയ്‌ക്ക് വളരെ വേഗത്തിൽ മറുപടി നൽകാനാവുന്ന സേവനമാണ്. വീഡിയോയും ചിത്രങ്ങളും കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ പ്രതികരണം പങ്കുവെയ്‌ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. സന്ദേശം അയക്കുന്നതിലെ തടസങ്ങൾ മറികടക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മെറ്റയുടെ പുതിയ നീക്കം.

വാട്ട്‌സ്ആപ്പിലെ വേരിഫൈഡ് അക്കൗണ്ടുകളിലും ചാനലുകളിലും ഒരു പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് നാം കണ്ടിട്ടുണ്ട്. ഇത് നീല നിറത്തിലേക്ക് മാറുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. മെറ്റയുടെ ഏകീകൃത സ്വഭാവം നില നിർത്തുന്നതിനാണ് ഈ മാറ്റം. മെറ്റയുടെ മറ്റ് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിലവിൽ നീല നിറത്തിലുള്ള ചെക്ക് മാർക്ക് ആണ്. ഇതിന് സമാനമാകാനാണ് പുതിയ നീക്കം.

മറ്റൊരു പ്രധാന റിപ്പോർട്ട് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാനാകും എന്നതാണ്. പുതിയതായി വരുന്ന അപ്‌ഡേറ്റിൽ 24 മണിക്കൂർ മുതൽ രണ്ട് ആഴ്ച വരെ സമയപരിധി ഉണ്ടാകും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാം; പുതിയ സംവിധാനം പരീക്ഷിച്ച് മെറ്റ

Published

on

പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട സൂചനകൾ മെറ്റ പങ്കുവെച്ചിരുന്നു. എന്നാൽ, ഇത്തവണ പാസ് കീ സംവിധാനം ബീറ്റ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്.

പാസ് കീ സംവിധാനം എത്തുന്നതോടെ ഉപഭോക്താക്കൾക്ക് പാസ്‌വേർഡുകൾ ഓർത്തുവയ്ക്കാനുള്ള പ്രയാസം ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്സ്ആപ്പ് തുറക്കാനും സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കുന്നതാണ്. ഗൂഗിൾ, ആപ്പിൾ തുടങ്ങിയവ ഇതിനോടകം തന്നെ തങ്ങളുടെ ബ്രൗസറുകളിൽ പാസ് കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഡിവൈസ് ഓതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീ സംവിധാനം അവതരിപ്പിച്ചത്
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

‘It had always been a dream of mine’: Bear Grylls gets baptised in the Jordan River

Explorer and TV presenter Bear Grylls has fulfilled a lifelong dream, by being baptised in the Jordan River, the same...

world news16 hours ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Travel16 hours ago

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന...

Articles16 hours ago

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ...

National16 hours ago

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ്...

Tech16 hours ago

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം...

Trending