Connect with us

National

പ്രശസ്ത എഴുത്തുകാരി പി. വത്സല അന്തരിച്ചു

Published

on

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടർന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡൻസ് കോളേജിൽ. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടൻ അധ്യാപികയായി കൊടുവള്ളി സർക്കാർ ഹൈസ്‌കൂളിൽ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽനിന്ന് ബി.എഡ്. പഠനം പൂർത്തിയാക്കി. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 32 വർഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവർഷം നടക്കാവ് ടി.ടി.ഐ.യിൽ പ്രധാനാധ്യാപികയായിരുന്നു. 1993 മാർച്ചിൽ വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ്, സി.വി കുഞ്ഞിരാമൻ സാഹിത്യ അവാർഡ് തുടങ്ങ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നിഴലുറങ്ങുന്ന വഴികൾ, നെല്ല്, കൂമൻകൊല്ലി, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നെല്ല് ആണ് പി. വത്സലയുടെ ആദ്യ നോവൽ. ഇത് പിന്നീട് എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി.

നടക്കാവ് ഗവൺമെന്റ് സ്‌കൂൾ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുൺ (ബാങ്ക് ഉദ്യോഗസ്ഥൻ, ന്യൂയോർക്ക്). മരുമക്കൾ: ഡോ. കെ. നിനകുമാർ, ഗായത്രി.
Sources:globalindiannews

http://theendtimeradio.com

National

ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

Published

on

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക്കിന്റെയും ഐപിസി മങ്ങാരം ഹെബ്രോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്റ്റിക് കൺവെൻഷൻ പന്തളം അറത്തിമുക്ക് ബഥേൽ ഗ്രൗണ്ടിൽ ജനു.2 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ. വൈകിട്ട് 6 മുതൽ 9 വരെയും വെള്ളി,ശനി ദിവസങ്ങളിൽ പകൽ യോഗങ്ങൾ 10 മുതൽ 1 വരെയും ഞായറാഴ്ച സംയുക്ത ആരാധന 8.30 മുതൽ 12 വരെയും നടക്കും.

ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. എ ജി മലയാളം ഡിസ്റ്റിക് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവൽ, പാസ്റ്റർ രമേശ് പോൾ പഞ്ചാബ്, ഡിസ്റ്റിക് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ സാം ലൂവി മാർത്താണ്ഡം, സിസ്റ്റർ സൂസൻ തോമസ് ബഹറിൻ എന്നിവർ പ്രസംഗിക്കും. ഡിസ്റ്റിക് കൊയർ നോടൊപ്പം അനുഗ്രഹീതരായ ഗായകർ എബ്രഹാം ക്രിസ്റ്റഫർ, ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മയ്യനാട് ഏദൻ ഗാർഡനിൽ പിസ്തോസ് 25

Published

on

അസംബ്ളിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് കൊല്ലം സെക്ഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 2 രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ മയ്യനാട് കാക്കോട്ടുമൂല ഏദൻ ഗാർഡനിൽ പിസ്തോസ് 25 -Pistos 25 ( അ. പ്ര. 19.2) നടക്കും. കൊല്ലം സെക്ഷൻ പ്രസ് ബിറ്റർ റവ. അജി കെ ജോൺ അദ്ധ്യക്ഷത വഹിക്കും. മലയാളം ഡിസ്ട്രിക്ക് പ്രയർ ഡിപ്പാർട്ടുമെൻ്റ് ഡയറക്ടറർ പാസ്റ്റർ . ജോമോൻ കുരുവിള പ്രസംഗിക്കും.

കൊല്ലം സെക്ഷൻ സി.എ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാബു ചാരുംമ്മൂട് (പ്രസിഡൻ്റ്) ബ്രദർ. ഷിബിൻ സ്റ്റാൻലി (സെക്രട്ടറി) ബ്രദർ. റ്റോമി സ്റ്റാലിൻ (ട്രഷറാർ) എന്നിവർ നേതൃത്വം വഹിക്കും. കൊട്ടിയം, മയ്യനാട് ഭാഗത്ത് ബസിൽ എത്തുന്നവർക്ക് ഏദൻ ഗാർഡനിൽ എത്തിച്ചേരുവാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്: 9895087870, 8089121322 ,8921141730
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

Published

on

സൂ​ചി കു​ത്ത​ലി​ന്റെ വേ​ദ​ന​യി​ല്ലാ​തെ മ​രു​ന്ന് ശ​രീ​ര​ത്തി​ലെ​ത്തി​ക്കു​ന്ന സി​റി​ഞ്ച് ക​ണ്ടു​പി​ടി​ച്ച് ബോം​ബെ ഐ.​ഐ.​ടി. എ​യ്റോ​സ്‌​പേ​സ് എ​ൻ​ജി​നീ​യ​റി​ങ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ‘ഷോ​ക്ക് സി​റി​ഞ്ച്’ തൊ​ലി​ക്ക് നാ​ശം വ​രു​ത്തു​ക​യോ അ​ണു​ബാ​ധ​യു​ണ്ടാ​ക്കു​ക​യോ ഇ​ല്ല. ശ​രീ​ര​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ന്ന​തി​ന് പ​ക​രം

ശ​ബ്ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഊ​ർ​ജ സ​മ്മ​ർ​ദ ത​രം​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് (ഷോ​ക്ക് വേ​വ്‌​സ്) സി​റി​ഞ്ചി​ലെ മ​രു​ന്ന് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ത​ല​മു​ടി​യു​ടെ വീ​തി​യു​ള്ള ചെ​റി​യ മു​റി​വ് ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ലും അ​ത് വേ​ദ​ന​യു​ണ്ടാ​ക്കു​ന്നി​ല്ല. ബാ​ൾ പോ​യ​ന്റ് പേ​ന​യേ​ക്കാ​ൾ അ​ൽ​പം​കൂ​ടി നീ​ളം​കൂ​ടി​യ​താ​ണ് പു​തി​യ സി​റി​ഞ്ച്. ഇ​തി​ന്റെ ഒ​രു​ഭാ​ഗ​ത്ത് സ​മ്മ​ർ​ദ​മേ​റി​യ നൈ​ട്ര​ജ​ൻ വാ​ത​ക​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ​മ്മ​ർ​ദ​ത്തി​ലൂ​ടെ മ​രു​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റു​മ്പോ​ൾ കു​ത്തി​വെ​ച്ച​താ​യി അ​റി​യു​ക​പോ​ലു​മി​ല്ല. അ​തേ​സ​മ​യം, ‘ഷോ​ക്ക് സി​റി​ഞ്ച്’ ഉ​ട​ൻ വി​പ​ണി​യി​​ൽ എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. എ​ലി​ക​ളി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചെ​ങ്കി​ലും മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ച്ച് വേ​ണ്ട മാ​റ്റം വ​രു​ത്തു​ക​യും നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​ക​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും വേ​ണം. താ​ങ്ങാ​ൻ ക​ഴി​യു​ന്ന വി​ല​യി​ൽ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യ​ണം.

 

Say goodbye to the fear of needles, the syringe just got a painless upgrade. Holding out much promise is a prototype of a needle-free syringe developed by a team of researchers at the Indian Institute of Technology (IIT) Bombay. Believe it or not, this potentially ground-breaking syringe was inspired not by medicine but by the world of aerospace engineering.

Called a ‘shock syringe’, it was developed by a team led by Prof Viren Menezes of the Department of Aerospace Engineering, IIT-Bombay. The breakthrough offers an alternative for patients who fear needle pricks, often leading to missed vaccinations and delayed treatments.

A research paper published in September 2024 in the Journal of Biomedical Materials & Devices, compared the efficacy of the shock syringe’s drug delivery to traditional needles in laboratory rats and, it said, the results are promising. It showed not only comparable efficacy but also reduced skin trauma and quicker healing.

So, how does the syringe work? Unlike conventional syringes, which rely on needles to penetrate the skin, the shock syringe uses high-energy shock waves, which travel faster than the speed of sound, to deliver drugs. In an effect similar to what happens during a sonic boom, where an aircraft travels faster than the speed of sound, shock waves compress the surrounding medium, pushing it at high speed. In the syringe, the shock wave creates a microjet of liquid drug that penetrates the skin without causing significant discomfort.

Priyanka Hankare, research scholar and lead author of the study, said the team started working on the device in 2021 and took two and a half years to develop it. Slightly longer than a ballpoint pen, the shock syringe features a micro-shock tube with three components: driver, driven and drug holder. It releases pressurised nitrogen gas, which generates a microjet that travels at speeds twice as fast as a commercial airplane during takeoff, said Hankare.

“As an aerospace engineer, I have always viewed shock waves as a powerful and often destructive phenomenon—capable of breaking barriers and creating immense forces. However, this project reimagines the potential of shock waves, transforming them into something constructive and beneficial. By applying the principles of shock-wave dynamics, we can design needle-free drug delivery systems that not only overcome the trauma associated with traditional injections but also pave the way for a more comfortable and accessible healthcare experience for all,” said Hankare, who has an MTech degree in aerospace engineering from IIT-Kanpur and is now pursuing a PhD degree from IIT-Bombay.

In the research paper, Professor Menezes said, “The researchers conducted tests using three types of drugs, including an anaesthetic (Ketamine-Xylazine), an antifungal (Terbinafine), and insulin. The shock syringe matched the anaesthetic effect of traditional needles and performed better with viscous formulations like terbinafine, depositing the drug deeper into the skin layers. For diabetic rats, insulin delivered via the shock syringe maintained lower blood sugar levels for a longer duration compared to needle injections.”

He also claimed that the shock syringe causes less skin damage and inflammation than a traditional syringe, allowing for quicker healing at the injection site.

The shock syringe holds immense promise for making immunisation drives quicker and more efficient, particularly for children and adults with a needle phobia. Its design reduces the risk of needle-stick injuries, which can spread blood-borne diseases, and offers cost-effective reliability with over 1,000 uses per nozzle replacement.

Hankare said the team is in the process of filing for a patent and will then apply for regulatory approval.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news22 hours ago

Newly Deciphered Ancient Babylonian Map Supports Bible, Points to Noah’s Ark Spot, Archeologists Say

Scientists have finally deciphered an ancient Babylonian artifact and say its inscription points to the location of Noah’s Ark. It...

us news23 hours ago

Bible App Engagement Spikes, and the Most Read Verse of 2024 Says a Lot About Our World

Popular Bible app YouVersion says it has seen more people engage with the Bible this year than ever before, drawing...

National23 hours ago

ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക്കിന്റെയും ഐപിസി മങ്ങാരം ഹെബ്രോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്റ്റിക് കൺവെൻഷൻ പന്തളം അറത്തിമുക്ക് ബഥേൽ ഗ്രൗണ്ടിൽ ജനു.2 മുതൽ 5 വരെ സുവിശേഷ...

National23 hours ago

മയ്യനാട് ഏദൻ ഗാർഡനിൽ പിസ്തോസ് 25

അസംബ്ളിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് കൊല്ലം സെക്ഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 2 രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ മയ്യനാട് കാക്കോട്ടുമൂല...

world news23 hours ago

നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു

നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. നൈജീരിയയിലെ നെവി കത്തോലിക്കാ രൂപതാ വൈദികനായ ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 26 വ്യാഴാഴ്ച, രാത്രി ഏഴുമണിയോടെ...

world news2 days ago

14 Irigwe Christians Killed Days Before Christmas

Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly...

Trending

Copyright © 2019 The End Time News