Connect with us

National

പത്മോസ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ 23 മത് കണ്‍വന്‍ഷന്‍ ഡിസംബര്‍ 8 മുതല്‍

Published

on

തിരുവനന്തപുരം:പത്മോസ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ 23 മത് കേരള സംസ്ഥാന ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 8 മുതല്‍ 10 വരെ തിരുവനന്തപുരം വിതുരയില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ.ഷിബു ജോസഫ് ഉദ്ഘാടനം ചെയ്യും.പത്മോസ് മിനിസ്ട്രീസ് കേരളാ സംസ്ഥാന പ്രസിഡന്റ്പാസ്റ്റര്‍ സോളമന്‍ പേനിയേല്‍ അധ്യക്ഷത വഹിക്കും.
സുരേഷ് ബാബു,പാസ്റ്റര്‍ സി പി മോനായി,രാജേഷ് ഏലപ്പാറ എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും.സാംസ്‌കാരിക സമ്മേളനം അരുവിക്കര എംഎല്‍എ അഡ്വ.ജി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും.അനില്‍ അടൂര്‍,ലോഡ്‌സണ്‍ ആന്റണി എന്നിവര്‍ ഗാനശുശ്രൂഷ നയിക്കും.പാസ്റ്റര്‍മാരായ ശോഭാരാജ്, ബിനു എന്നിവര്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു.

http://theendtimeradio.com

National

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

Published

on

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം. ചർച്ചിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’ വിളിക്കുകയും അതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു. ആൾത്താരയിൽ സ്ഥാപിച്ച മൈക്കിനുള്ളിലൂടെ ആണ് ഇയാൾ ഹിന്ദുമത മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാൻ ബോധപൂർവമാണ് പള്ളിയിൽവച്ച് ജയ്ശ്രീറാം വിളിച്ചതെന്നും അവർ മൂന്നുപേരാണ് പള്ളിയിലേക്ക് അതിക്രമിച്ച് കടന്നത്. ഇതിൽ ഒരാൾ മൈക്ക് ഉപയോഗിച്ച് ക്രൈസ്‌തവമതത്തെ അവഹേളിക്കുകയും ചെയ്തു.
Sources:fb

http://theendtimeradio.com

Continue Reading

National

മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published

on

സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
Sources:marianvibes

http://theendtimeradio.com

Continue Reading

National

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം വരെ; ശിക്ഷ കടുക്കും

Published

on

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ.

ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച്‌ ചർച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്.ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ല്‍ നിർദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

ദുരുപയോഗം തടയല്‍ നിയമം

ദേശീയപതാക, സർക്കാർ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങല്‍, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം....

Articles6 hours ago

7 ways we rebuild through Christ

When a person comes to Christ, it’s not just about being forgiven and waiting for heaven. Salvation is an ongoing...

us news6 hours ago

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്

ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍...

world news6 hours ago

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രൈസ്തവ ഭവനങ്ങള്‍ക്ക് തീവെച്ചു

ധാക്ക:ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു.ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം.ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍...

Travel6 hours ago

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കാബിന്‍ ബാഗേജിന് നിയന്ത്രണം; പുതിയ നിയമങ്ങൾ വിശദമായി അറിയാം

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് പുതിയ ബാഗേജ് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ‘ഒരു കാബിൻ ബാഗ്’ നിയമം യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും...

Movie1 day ago

‘Prophecy Fulfilled’: Candace Cameron Bure Explains How Nativity Fulfills Biblical Promises

The Christmas season is always busy for Candace Cameron Bure, an actress who regularly churns out holiday films among other...

Trending

Copyright © 2019 The End Time News