Connect with us

Movie

‘ജേര്‍ണി റ്റു ബെത്ലഹേം’ സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു

Published

on

വാഷിംഗ്ടണ്‍ ഡി‌സി: യേശുവിന്റെ മനുഷ്യാവതാരത്തെ കേന്ദ്രീകരിച്ചുള്ള ‘ജേര്‍ണി റ്റു ബെത്ലഹേം’ അമേരിക്കയില്‍ ഉടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ക്രിസ്തുമസിന്റെ അടിസ്ഥാനമായ യേശുവിന്റെ ജനനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സഹ-തിരക്കഥാകൃത്തും സംവിധായകനുമായ ആദം ആന്‍ഡേഴ്സ് ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ മാധ്യമമായ ‘സി.ഡബ്ല്യു.ആര്‍’-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജേര്‍ണി റ്റു ബെത്ലഹേം സിനിമ, സോണി പിക്ച്ചേഴ്സിന്റെ ഒപ്പം അഫേം ഫിലിംസും, മൊണാര്‍ക്ക് മീഡിയയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ദൃശ്യ വിരുന്നും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള പുനരാഖ്യാനമാണ് ഈ സിനിമയെന്നു ആദം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വേഷം മിലോ മാൻഹൈം അവതരിപ്പിച്ചപ്പോള്‍ ഫിയോണ പലോമോയാണ് കന്യകാമറിയത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ രചനയ്ക്കും സംവിധാനത്തിനും പ്രചോദനം നല്‍കിയ കാര്യം എന്തായിരുന്നു? എന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നതിന്റെ സംഭവക്കഥയാണ്‌ ‘ഈ സിനിമയെന്നു ആന്‍ഡേഴ്സിന്റെ മറുപടി. താനൊരു സംഗീത രചയിതാവാണെന്നും സംഗീതം തന്റെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ആന്‍ഡേഴ്സ്, സംഗീതാത്മകമല്ലാതെ ഈ കഥ പറയുവാന്‍ തനിക്ക് കഴിയുകയില്ലെന്നും, ഇതൊരു കുടുംബചിത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസ് അടുത്തുകൊണ്ടിരിക്കുകയും, നിരവധി ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകള്‍ പുറത്തുവരികയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകളില്‍ നിന്നും ഈ സിനിമക്ക് എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യത്തിന്, എന്നെ സംബന്ധിച്ചിടത്തോളം എന്തിന് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു എന്നതിനെ കുറിച്ച് പറയുന്ന സിനിമയാണിതെന്നും മറ്റ് സിനിമകള്‍ ഇതിനെക്കുറിച്ച് പറയുന്നില്ലെന്നുമായിരുന്നു സംവിധായകന്റെ മറുപടി. സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് ‘സന്തോഷം’ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആന്‍ഡേഴ്സ് പറഞ്ഞു. നാലു പ്രാവശ്യം ഗ്രാമ്മി അവാര്‍ഡിനും, ഒരു പ്രാവശ്യം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ആന്‍ഡേഴ്സ്.


കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Movie

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

Published

on

ഗെത്‌സെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച സചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’ ഈ ചിത്രം പ്രദർശനത്തിന് എത്തിയതിന്റെ ഇരുപതാം വാർഷികം ആയിരുന്നു കഴിഞ്ഞ ഫെബ്രുവരി 25-ന്.

അരാമിക്, ലാറ്റിൻ, ഹീബ്രു ഭാഷകളിൽ ചിത്രീകരിച്ച 2004-ൽ മെൽ ഗിബ്‌സൺ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’ കൺവെൻഷനുകളെയും പ്രതീക്ഷകളെയും വെല്ലുവിളിച്ച്, കാഴ്ചക്കാരെ അഭൂതപൂർവവും വൈകാരികവും ആത്മീയവുമായ തലത്തിൽ കൊണ്ടെത്തിച്ച ഈ ചിത്രം ഇന്നും അനേകരെ സ്പർശിക്കുന്നു.

റിലീസ് ചെയ്തതുമുതൽ, ചിത്രം തീവ്രവും സൂക്ഷ്മവുമായ വിശകലനത്തിനു വിധേയമാണ്. യേശുവിന്റെ കൊടിമരത്തിന്റെയും കുരിശുമരണത്തിന്റെയും ഗ്രാഫിക് ചിത്രീകരണങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചു. വിമർശകർ അതിനെ അമിതമായി അക്രമാസക്തമായി കണക്കാക്കുകയും മറ്റുള്ളവർ അതിന്റെ ചരിത്രപരമായ ആധികാരികതയെയും ക്രിസ്തുവിന്റെ കഷ്ടപ്പാടുകൾ യാഥാർഥ്യബോധത്തോടെ അറിയിക്കാനുള്ള കഴിവിനെയും പ്രശംസിക്കുകയും ചെയ്തു.

“സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരം. സുവിശേഷകഥയനുസരിച്ച് യേശുക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ ചരിത്രമാണെന്ന് ചിത്രം കണ്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശദീകരിച്ചതായി അന്നത്തെ പ്രസ് ഓഫീസ് ഡയറക്ടർ ജോക്വിൻ നവാരോ-വാൽസ് വെളിപ്പെടുത്തിയിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Movie

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

Published

on

മുംബൈ: ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.

മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്..

1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മൻഹർ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു.

1980-ൽ അദ്ദേഹം തൻ്റെ ആദ്യ ഗസൽ ആൽബമായ “അഹട്” പുറത്തിറക്കി.

മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങൾ അദ്ദേഹത്തെത്തേടിയെത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Movie

ഏറ്റവും മികച്ച ക്രിസ്ത‌്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ന്

Published

on

ന്യൂയോര്‍ക്ക്: 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ കരസ്ഥമാക്കി. തന്റെ 21-ാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമയാണിത്. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.

സിനിമയ്ക്ക് ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കു ക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷ ണം അടിവരയിടുക കൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഷൈസൺ പി. ഔസേഫ് പറഞ്ഞു. എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്‌തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽ നിന്നാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും അൻപതിലധികം അംഗീകാരങ്ങൾ നേടുകയും ഓസ്‌കർ നോമിനേഷനുകൾക്ക് അർഹത നേടുകയും ചെയ്തു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles11 hours ago

God is always at work for us and for our good

Psalm 18 is a psalm of David, a song celebrating “the day when the Lord rescued him from the hand...

National12 hours ago

ബീഹാറിൽ പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി.

പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ...

world news12 hours ago

7 രാജ്യക്കാരുടെ വീസ വിലക്ക് നീക്കി കുവൈത്ത്

കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്ന കുടുംബ, സന്ദർശക വീസ വിലക്ക് നീക്കി. സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, സുഡാൻ...

world news12 hours ago

നൈജീരിയയില്‍ 21.7 ദശലക്ഷം നൈറയുടെ ബൈബിളുകള്‍ വിതരണം ചെയ്തു

ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍...

world news1 day ago

Greg Laurie’s Powerful Message About Prayer, Jesus, and the ‘Last Days’: ‘Conflicts, War, Turmoil, Terrorism’

When it comes to evangelism, Pastor Greg Laurie has seen — and done — it all. From packed-out stadiums to...

world news1 day ago

Church Attendence Increases Due to New Roof on Church

A church was attacked multiple times by Fulani militants in rural Nigeria, causing attendance to suffer. For many months, the...

Trending