Connect with us

Travel

2024ൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ

Published

on

വേനൽ അവധി അടുക്കാറായി, പലരും അവധിക്കാലം എവിടെ ചിലവഴിക്കണമെന്ന പ്ലാനിങ്ങ് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് യാത്രപോകാൻ പദ്ധതിയിടുന്നവരിൽ പ്രധാനമായും തടസമാകുന്നത്, യൂറോപ് പോലുള്ള രാജ്യങ്ങളിലേക്കുള്ള കഠിനമായ വിസ പ്രക്രിയകളാണ്. എന്നാൽ യാത്രയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ട. ഇന്ത്യയിൽ നിന്ന് നിങ്ങൾക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന നിരവധി മനോഹരമായ രാജ്യങ്ങളുണ്ട്, പ്രത്യേകിച്ചും 2024ൽ.

ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ ഇതാ:

തായ്‌ലൻഡ്

അതിമനോഹര കടൽത്തീരങ്ങൾ, ഊർജ്ജസ്വലമായ നഗരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ലാൻഡ് ഓഫ് സ്മൈൽസ് ആണ് തായ്‌ലൻഡ്. ടർക്കോയിസ് വാട്ടർ ഓഫ് ഫുക്കറ്റ് മുതൽ ബാങ്കോക്കിലെ തിരക്കേറിയ തെരുവുകൾ ഉൾപ്പെടെയുള്ള തായ്‌ലൻഡിന്റെ സൗന്ദര്യം വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യക്കാർക്ക് 2024 മെയ് 30വരെ വിസിയില്ലാതെ 30 ദിവസം തായ്‌ലൻഡിലേക്ക് യാത്രചെയ്യാം.

ഇൻഡോനേഷ്യ

വിശാലമായ ഈ ദ്വീപ് സമൂഹം, അഗ്നിപർവ്വത ഭൂപ്രകൃതികളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും വാഗ്ദാനം ചെയ്യുന്നു. ബാലിയിലെ സമൃദ്ധമായ മഴക്കാടുകളിലൂടെയുള്ള ട്രെക്കിങ്ങ്, ലോംബോക്കിലെ പവിഴപ്പുറ്റുകൾ, യോഗ്യകാർത്തയിലെ പുരാതന ക്ഷേത്രങ്ങൾ എന്നിവയാണ് ഇൻഡോനേഷ്യയുടെ പ്രദാന ആകാർഷണങ്ങൾ.

മലേഷ്യ

വിവിധ സംസ്‌കാരങ്ങളുടെയും വ്യത്യസ്ത പാചകരീതികളുടേയും കലവറയാണ് മലേഷ്യ. മലാക്കയിലെ ചരിത്രപരമായ തെരുവുകൾ, ക്വാലാലംപൂരിലെ പെട്രോനാസ് ടവറുകൾ, ഗുനുങ് മുലു നാഷണൽ പാർക്കിലെ ട്രെക്കിങ്ങ് തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മലേഷ്യയിൽ കാത്തിരിക്കുന്നത്. കൂടാതെ ചിലവ് ചുരുക്കി യാത്രചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്കുള്ള ഒരു മികച്ച ലക്ഷ്യം കൂടിയായിരിക്കും മലേഷ്യ.

കെനിയ

ഇന്ത്യക്കാർ പൊതുവേ കണ്ടിട്ടില്ലാത്ത ഭൂപ്രകൃതി, സംസ്കാരം എന്നിവയാൽ വ്യത്യസ്ഥാമായ ഒരു രാജ്യമാണ് കെനിയ. അപൂർവ്വങ്ങളായ വന്യജീവികൾ, അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വിസരഹിതമായി യാത്രചെയ്യാവുന്ന രാജ്യമാണ് കെനിയ.

ഇറാൻ

പേർഷ്യയുടെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യമാർന്ന സംസ്കാരത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇറാൻ യാത്ര. പുരാതന അവശിഷ്ടങ്ങൾ, തിരക്കേറിയ ചന്തകൾ, മനോഹരമായ പള്ളികൾ എന്നിവ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ഇറാൻ. 15 ദിവസമാണ് ഇറാൻ വിസയില്ലാതെ ഇന്ത്യക്കാരെ അനുവധിക്കുന്നത്.

ശ്രീ ലങ്ക

30 ദിവത്തോളം വിസയില്ലാതെ (മാർച്ച് 31 വരെ) യാത്രചെയ്യാൻ സാധിക്കുന്ന രാജ്യമാണ് ശ്രീലങ്ക. പുരാതന ക്ഷേത്രങ്ങൾ, പ്രകൃതി വിസ്മയങ്ങൾ, വൈവിധ്യമാർന്ന സംസ്കാരം ഉൾപ്പെടെ വ്യത്യസ്തമായ കാഴ്ചയാണ് ശ്രീലങ്ക ഒരുക്കുന്നത്.

മൗറീഷ്യസ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്തിതിചെയ്യുന്ന പറുദീസ തന്നെയാണ് ഈ ദ്വീപ് രാഷ്ട്രം. ആഡംബര റിസോർട്ടുകൾക്കും പ്രാകൃത ബീച്ചുകൾക്കും വൈവിധ്യമാർന്ന സമുദ്രജീവികൾക്കും പേരുകേട്ട സ്ഥലമാണ് മൗറീഷ്യസ്. സ്ഫടികംത്തിളക്കമുള്ള​ ജലത്തിലെ സ്നോർക്കലിങ്ങ്, മഴക്കാടുകളിലൂടെ ട്രെക്കിങ്ങ്, കോക്ടെയിലിനൊപ്പം ബീച്ചിലെ സായാഹ്നം തുടങ്ങി നിരവധി അവസരങ്ങളാണ് മൗറീഷ്യസ് ഒരുക്കിവച്ചിരിക്കുന്നത്. 90 ദിവസം വരെ വിസയില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലമാണ് മൗറീഷ്യസ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ രാജ്യങ്ങളും വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റംവരുത്തുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപായി കൃത്യമായി വിസാ മാർഗനിർദേശങ്ങൾ പരിശോധിക്കുക. കൂടാതെ, യാത്രാ ഇൻഷുറൻസും ഓൺവേഡ്/റിട്ടേൺ ടിക്കറ്റുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക.
Sources:azchavattomonline

http://theendtimeradio.com

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കാടിനുള്ളിലെ സ്വർഗം കാണാൻ പോകാം; കൊല്ലത്തെ അരിപ്പയിലേക്ക്

Published

on

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൊല്ലം അരിപ്പ വന മേഖല. കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ അരിപ്പയിലെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് ഈ ഇക്കോ ടൂറിസം ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമതല നിത്യഹരിത വനമാണ് ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ് ഈ സ്ഥലം.

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് വന ചതുപ്പുകളിൽ ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന ജാതിവന ചതുപ്പുകളുടെ (മിരിസ്റ്റിക്ക) കേന്ദ്രം കൂടിയാണ് അരിപ്പ. ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്. മിരിസ്റ്റിക്ക ചതുപ്പുകളിലേക്കും സങ്കിലി വനത്തിലെ വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പയുടെ പ്രധാന സവിശേഷത.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വീട്ടിലെത്തില്ല; ലൈസന്‍സും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം

Published

on

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തപാലിനത്തിൽ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

Chinese Government Cracks Down on Leading Christian Prayer App, Bans It From Download

In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app...

Tech6 hours ago

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു...

world news7 hours ago

ഇന്ത്യക്കാരേ ഇങ്ങുപോരേ… സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ...

Business7 hours ago

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

world news1 day ago

യു.പി. എഫ്. കെ പുതിയ നേതൃത്വം’ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 15 മുതൽ 18 വരെ

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ...

Articles1 day ago

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം....

Trending