Connect with us

National

നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി

Published

on

മല്ലപ്പള്ളി : ചർച് ഓഫ് ഗോഡ് നെയ് തേലിപ്പടി സഭയും ഗ്രേയ്സ് ടി.വി.യും സംയുക്തമായി ഒരുക്കിയ 2-ാം മ ത് നെയ് തേലിപ്പടി ക്രൂസേഡ് സമാപിച്ചു.
26-ാം തീയതി മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു .ബി. മാത്യു ഉദ്ഘാടനം നിർവഹിച്ച മീറ്റിംഗിൽ പാസ്റ്റർമാരായ റവ.ഡോ.ഷിബു കെ.മാത്യു , വൈ. റെജി, റെജി ശാസ്താം കോട്ട തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ജോൺസൻ തോമസ്, തോമസ്കുട്ടി ഏബ്രഹാം, വൈ. ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. പത്തനംതിട്ട റൈറ്റ് വേ മ്യുസിക്സ് ഗാനങ്ങൾ ആലപിച്ചു. ഗ്രേയ്സ് ടി.വി മാനേജരും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
http://theendtimeradio.com

National

മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published

on

സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
Sources:marianvibes

http://theendtimeradio.com

Continue Reading

National

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം വരെ; ശിക്ഷ കടുക്കും

Published

on

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ.

ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച്‌ ചർച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്.ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ല്‍ നിർദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

ദുരുപയോഗം തടയല്‍ നിയമം

ദേശീയപതാക, സർക്കാർ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങല്‍, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.
 http://theendtimeradio.com

Continue Reading

National

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 8 മുതൽ

Published

on

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 49-ാമത് ജനറൽ കൺവെൻഷൻ 2025 ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റേഴ്‌സ് ബിജു തമ്പി, എൻ. പീറ്റർ (പാറശ്ശാല), ജെസ്റ്റിൻ മോസസ്സ് (കന്യാകുമാരി), കുരുവിള റ്റി. എം, ബോബൻ തോമസ്, നുറുദ്ദീൻ മുള്ള, പ്രിൻസ് തോമസ്, അനീഷ് തോമസ്, ബിനു തമ്പി, സിസ്റ്റർ ജെസ്സി ജെയ്‌സൺ, ഡോ. ജിബി റാഫേൽ, ബ്രദർ ബിബിൻ മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

ലോർഡ്‌സൺ ആന്റണി, ഇമ്മാനുവൽ കെ. ബി, ജോയൽ പടവത്ത് തുടങ്ങിയവർ നേതൃത്വം നൽകുന്ന “ക്രൈസ്റ്റ് ഫോർ ഇന്ത്യാ” സിംഗേഴ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പവ്വർ കോൺഫറൻസ്, യൂത്ത് റിവൈവൽ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, വൈ പി സി എ & സൺഡേസ്‌കൂൾ മീറ്റിംഗ്, മിഷൻ മീറ്റിംഗ്, സംയുക്ത ആരാധന എന്നിവ നടക്കും
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie31 minutes ago

‘Prophecy Fulfilled’: Candace Cameron Bure Explains How Nativity Fulfills Biblical Promises

The Christmas season is always busy for Candace Cameron Bure, an actress who regularly churns out holiday films among other...

National54 minutes ago

മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന...

National1 hour ago

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം വരെ; ശിക്ഷ കടുക്കും

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍...

world news1 hour ago

3 Christians shot, one severely wounded, in Christmas attack on pastor’s home

Three Christians were shot and wounded in a Christmas Day gun attack on the home of a pastor and televangelist...

National2 hours ago

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 8 മുതൽ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 49-ാമത് ജനറൽ കൺവെൻഷൻ 2025 ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ്...

Articles1 day ago

God’s peace and the world’s peace are not the same

Peace is not just a feeling, it is also a condition, a mindset, a state of being. It is a...

Trending

Copyright © 2019 The End Time News