National
ഐ.പി.സി ഹെബ്രോൺ പുലമൺ; വി.ബി.എസ് 2024 ഏപ്രിൽ ഒന്നു തിങ്കൾ മുതൽ 5 വെള്ളി വരെ
കൊട്ടാരക്കര : -ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ ( മണ്ണൂർ സെന്റർ ) നടത്തുന്ന 2024 വെക്കേഷൻ ബൈബിൾ ക്ലാസ് (VBS) 2024 ഏപ്രിൽ മാസം ഒന്നാം തീയതി തിങ്കളാഴ്ച മുതൽ അഞ്ചാം തീയതി വെള്ളിയാഴ്ച വരെ ഐപിസി ഹെബ്രോൺ സഭാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രഥമ ദിവസം തിങ്കളാഴ്ച രാവിലെ 09 മണിക്ക് സഭാ വൈസ് പ്രസിഡന്റും സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുമായ പാസ്റ്റർ K.G. ജോൺ കുട്ടിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, സ്റ്റേറ്റ് പിവൈപിയെ പ്രസിഡന്റ് Evng. ഷിബിൻ ജി സാമൂവേൽ ഉദ്ഘാടനം നിർവഹിക്കുന്നതാണ് . 150ൽ പരം കൂട്ടുകാർ വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ചുദിവസം നടക്കുന്ന വൈവിധ്യമാർന്ന വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിക്കുന്നു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ക്രമീകരിച്ചിരിക്കുന്ന പവർ വിബിഎസ് ആയിരിക്കും ഇപ്രാവശ്യത്തെ ആധി ഥേയർ. വിവിധതരം പ്രോഗ്രാമുകൾ, സർപ്രൈസ് ഗിഫ്റ്റുകൾ, എന്നിവ ഈ വർഷത്തെ ഹെബ്രോൺ VBS ആകർഷകമാക്കും. അഞ്ചാം തീയതി വെള്ളിയാഴ്ച നടക്കുന്ന സമാപന യോഗത്തിൽ ബൈബിൾ സ്കൂൾ അധ്യാപകനും, ഐപിസി അമ്പലപ്പുറം സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കെ വി ജോൺ സമാപന സന്ദേശം നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് വളരെ അനുഗ്രഹപ്രദമായി നടത്തപ്പെടുന്ന VBS ൽ കുട്ടികളെ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ ഉത്സാഹിക്കണമെന്ന് സംഘാടകർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ. കെ. ജി.ജോൺകുട്ടി. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ( 99682875)
സിസ്റ്റർ. സിനി ബിജു- സൺഡേ സ്കൂൾ സെക്രട്ടറി ( 9746902975).
ബ്രദർ റോയി അലക്സ് – സഭാ സെക്രട്ടറി ( 9746902975)
Sources:gospelmirror
National
പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു
സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror
National
ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്
തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ തോമസുകുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു.
പകൽ യോഗങ്ങളിൽ പാസ്റ്റർന്മാരായ വി എ മാത്യൂ, ജോൺസൺ ജോർജ്, റെന്നി ഇടപ്പറമ്പിൽ, ഡോ ബോബി മാത്യൂ, ബിജു ജോയ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ ചെറിയാൻ ഫിലിപ്പ്, ഫിന്നി ജോസഫ്, രാജു വെള്ളാപള്ളി എന്നിവർ പ്രാർഥന നയിച്ചു.
തുടർന്ന് പാസ്റ്റർന്മാരായ ടി എം മാമച്ചൻ, അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.
* ബുധൻ രാവിലെ മുതൽ കൺവൻഷൻ പന്തലിൽ..
പകൽ യോഗങ്ങളിൽ പ്രസംഗം:
പാസ്റ്റർന്മാരായ ഡോ സി ടി ലൂയിസ്‌കുട്ടി, ഡാനി ജോസഫ്, ജെൻസൻ ജോയി, സാം ചന്ദർശേഖർ
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ വൈ ജോസ്
വചന സന്ദേശം – പാസ്റ്റർ എബ്രഹാം തോമസ്( യുഎസ്എ),
പാസ്റ്റർ ജെയ്സ് പാണ്ടനാട്,
പാസ്റ്റർ ബെന്നിസൺ മത്തായി
http://theendtimeradio.com
National
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിരണ്ടാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 26 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ഷാജി ഡാനിയേൽ ഹുസ്റ്റൺ പ്രസംഗിക്കും.
‘ ക്രിസ്തുവിൽ പൂർണ ജയാളികൾ ‘ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്.
ജനുവരി 21 ചൊവ്വ, 22 ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും,
23 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷ നറി സമ്മേളനവും ഉണ്ടായിരിക്കും.
24 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും.
25 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും.
26-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ ജെയ്‌സ് പണ്ടനാട് ,മ മിഡിയ സെക്രട്ടറി ബ്ലസിൻ മലയിൽ, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
http://theendtimeradio.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden