Connect with us

world news

ആസ്‌ട്രേലിയയില്‍ വി ബി എസ് ഒക്‌ടോബര്‍ 4-6 വരെ

Published

on

ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ കാന്‍ബറ പെന്തക്കോസ്ത് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 4 മുതല്‍ 6 വരെ വിബിഎസ് കാള്‍വെല്‍ ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കും. ഗെയിംസ്, ബൈബിള്‍ കഥകള്‍, ഗാന പരിശീലനം, ആര്‍ട്ട് ക്രാഫ്റ്റ് എന്നിവ ഉണ്ടായിരിക്കും. My Perfect Time എന്നതാണ് ചിന്താവിഷയം. വിശദ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും വേണ്ടി വിളിക്കുക : 0469196561

world news

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാലോ’യ്ക്കു വിലക്കിട്ട് ചൈന

Published

on

ബെയ്ജിംഗ്: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഹാലോയെ നീക്കം ചെയ്തെന്ന് ആപ്ലിക്കേഷന്‍റെ സ്ഥാപകനായ അലക്സ് ജോൺസാണ് അറിയിച്ചത്. “ചൈനയിലെ എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു” എന്ന വാക്കുകളോടെയായിരിന്നു ഹാലോ ആപ്പ് നീക്കം ചെയ്ത വിവരം അദ്ദേഹം വെളിപ്പെടുത്തിയത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ ഓഡിയോ സീരീസ് “വിറ്റ്നസ് ടു ഹോപ്പ്” എന്ന പേരില്‍ അടുത്തിടെ ആരംഭിച്ചിരിന്നു. കമ്മ്യൂണിസത്തിനെതിരായ വിശുദ്ധൻ്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരിന്നു. ഇതാകും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. 2018-ൽ ആരംഭിച്ചതിന് ശേഷം 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഹാലോ. ഫെബ്രുവരിയിൽ, ഹാലോയുടെ ഡൗൺലോഡിന്റെ എണ്ണം എല്ലാ വിഭാഗങ്ങളിലുമുള്ള ആപ്പ് സ്റ്റോറിൽ ആദ്യമായി ഒന്നാമതെത്തിയിരിന്നു.

ചൈനയിലെ സഭ – ഗവൺമെൻ്റ് അനുവദിച്ച ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ എന്ന പേരിലും റോമിനോട് വിശ്വസ്തത പുലർത്തുന്ന സഭ “ഭൂഗര്‍ഭ സഭ” എന്ന പേരിലും വിഭജിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഭരണകൂടം അസ്വസ്ഥമാണെന്നു തെളിയിക്കുന്ന നിരവധി നടപടികള്‍ ഭരണാധികാരികളില്‍ നിന്നു ഉണ്ടായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ആഗോള പ്രസിദ്ധമായ ‘ഹാലോ’ ആപ്പിന്റെ നിരോധനവും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി

Published

on

പാക്കിസ്ഥാൻ : പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് എന്ന വ്യക്തിയെയാണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്.

അയൽവാസികളായ മുഹമ്മദ് ഷാനി, അസം അലി എന്നിവരുടെ നേതൃത്വത്തിൽ നാല് പേര് ജൂലൈ പത്തിന് പുലർച്ചെ ഇരുമ്പ് ഗ്രിൽ മുറിച്ച് മേൽക്കൂര വഴി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യാക്കൂബ് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പറഞ്ഞു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Tech23 hours ago

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തി; നിങ്ങള്‍ക്ക് കിട്ടിയോ? വിശദമായറിയാം.

ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ്...

National23 hours ago

7 Indian Christians accused of violating conversion law

Seven Christians have been accused of violating the stringent anti-conversion law in two separate incidents in the State of Uttar...

National23 hours ago

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസാക്കി: ആയിരങ്ങള്‍ക്ക് ആശ്വാസം

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി...

world news24 hours ago

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാലോ’യ്ക്കു വിലക്കിട്ട് ചൈന

ബെയ്ജിംഗ്: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ...

National2 days ago

Sunita’s Faith-Fueled Ministry in India

India– Sunita serves passionately in northern India, spreading the gospel through her evangelism ministry. After receiving Bible training, she started...

Trending