Connect with us

world news

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

Published

on

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43).

ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്.

ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: “അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല”. “അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു.

‘അനേകരുടെ’ എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ “ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല” (Council of Quiercy).

വിചിന്തനം
ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം?

“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്’ വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
“കര്‍ത്താവിന്‍റെ കല്‍പ്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി. എന്നോട് ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും” (സങ്കീര്‍ത്തനങ്ങള്‍ 2:7-8)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന

Published

on

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം, 2024 വർഷത്തിൻ്റെ ആദ്യ പകുതിയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിദ്വേഷവും വര്‍ദ്ധിക്കുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഡിഗ്നിറ്റി ഫസ്റ്റ് ‘പെർസിക്യൂഷൻ വാച്ച്’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ, ഭൂമി തട്ടിയെടുക്കൽ, കുടിയൊഴിപ്പിക്കൽ തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ വിവിധങ്ങളായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് സംഘടന പറയുന്നു.

ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ആക്രമണങ്ങള്‍ ഭയാനകമാണെന്നും, സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം അടിയന്തര പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഡിഗ്നിറ്റി ഫസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ബെഞ്ചമിൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ ക്രൈസ്തവര്‍ക്ക് നേരെ എഴുപതിലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് നൂറ്റിനാല്‍പ്പതിലധികം ക്രിസ്ത്യൻ കുടുംബങ്ങളെ ബാധിച്ചതായും ബെഞ്ചമിൻ വെളിപ്പെടുത്തി.

പഞ്ചാബ് പ്രവിശ്യയിൽ മാത്രം അഞ്ച് അക്രമ ആക്രമണങ്ങളാണ് ഉണ്ടായത്. ഇവയില്‍ 3 എണ്ണം ക്രിസ്ത്യൻ കുടുംബങ്ങളെയും 2 ആക്രമണം പള്ളികളെ ലക്ഷ്യമാക്കിയായിരിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ജോലി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പിന്തള്ളപ്പെടുന്നുണ്ട്. ക്ലീനിംഗ് ജോലികൾക്ക് ‘ക്രിസ്ത്യാനികൾക്ക് മാത്രമേ’ അപേക്ഷിക്കാനാകൂ എന്ന വിവേചനപരമായ തൊഴിൽ പരസ്യം ഖൈബർ പഖ്തൂൺഖ്വയിലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും സംഘടന ചൂണ്ടിക്കാട്ടുന്നു.

8 ക്രിസ്ത്യൻ ആരോഗ്യ പ്രവർത്തകർക്കു ജോലിസ്ഥലത്ത് വിവേചനം നേരിടുകയും സുരക്ഷാ കിറ്റുകളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എട്ടോളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയതായി ഡിഗ്നിറ്റി ഫസ്റ്റ് ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഇവരുടെ പ്രായം 11നും 16നും ഇടയിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പെണ്‍കുട്ടികളില്‍ 7 പേർ പഞ്ചാബിൽ നിന്നും 1 പേർ സിന്ധിൽ നിന്നുമാണ്. ലാഹോറിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 13 വയസ്സുള്ള ക്രിസ്ത്യൻ ബാലനെ വിഷ പദാർത്ഥം കഴിക്കാൻ നിർബന്ധിച്ചുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

Published

on

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ജൂലൈ 16-ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴ് വീടുകൾ കത്തിനശിച്ചു. പ്രദേശവാസികളോടും ചുറ്റുമുള്ള സമൂഹങ്ങളോടും ജാഗ്രത പാലിക്കാൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ബെനിയുടെ ബിഷപ്പ് ആഹ്വാനം ചെയ്തു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

Published

on

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസിനും അപേക്ഷ നൽകാൻ ICP യുടെ വെബ്‌സൈറ്റിലും, മൊബൈൽ ആപ്ലിക്കേഷനിലും സൗകര്യമുണ്ടാകും. ഇൻഷൂറൻസ് തുക, മറ്റ് സേവന മാനദണ്ഡങ്ങൾ എന്നിവ രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനികളുമായി ചേർന്നാണ് നടപ്പാക്കുകയെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. യു.എ.ഇയിൽ വിനോദസഞ്ചാരികളായി എത്തുന്ന സന്ദർശകർക്ക് അടിയന്തരഘട്ടങ്ങളിൽ രാജ്യത്തെ ആശുപത്രികളെ ചികിൽസക്കായി ആശ്രയിക്കുന്നതിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതിയെ വിവിധ ഇൻഷൂറൻസ്, ആരോഗ്യ സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news38 mins ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel47 mins ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news1 hour ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel1 hour ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

National1 day ago

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന്...

Trending