Connect with us

Business

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും; ഏതെല്ലാം രാജ്യങ്ങളില്‍ ലഭിക്കുമെന്ന് അറിയാം

Published

on

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രത്യേകിച്ചും സൗജന്യ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള നാടുകളില്‍. അങ്ങനെയെങ്കില്‍ ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം എത്താന്‍ സാധ്യതയേറെയാണ്.

എന്തായാലും യുഎസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് വിപണിയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി ഉപഭോക്താക്കളെ നെറ്റ്ഫ്‌ളിക്‌സിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകൂട്ടല്‍. സൗജന്യ സേവനങ്ങളില്‍ പരസ്യങ്ങളായിരിക്കും കമ്പനിയുടെ വരുമാനമാര്‍ഗ്ഗം. പരസ്യ വിതരണ രംഗത്തും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ഇതുവഴി ഒരുങ്ങിയേക്കും.

നിലവില്‍ യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ പരസ്യ വിതരണത്തിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ബഹുദൂരം പിന്നിലാണ്. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം. സമീപകാലത്തായി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിട്ടിരുന്നു. എന്തായാലും സൗജന്യ പ്ലാനുകള്‍ അവതരിപ്പിക്കുന്ന വിവരം നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Business

ഇനി വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്കിലും എ.ഐ സേവനം ലഭ്യമാകുമെന്ന് മെറ്റ

Published

on

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും.

ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ‘ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്’ എന്നാണ് സേവനത്തെ കുറിച്ച് മെറ്റ അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്.

വരുന്ന ഏപ്രില്‍ മുതല്‍, ഉപയോക്താക്കള്‍ക്ക് ലാമ 3 ഉപയോഗിച്ച് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാകും. യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12ലധികം രാജ്യങ്ങളില്‍ ചാറ്റ്ബോട്ട് സേവനം ലഭ്യമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

അനുവദനീയമായ എണ്ണത്തിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000– 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം

Published

on

ദില്ലി: സർക്കാർ അനുവദിച്ചതിലും കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ ഈമാസം 26 മുതൽ 50,000– 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. ഒരാളുടെ പേരിൽ 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 6.

പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകൾ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവർത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും.

ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ചതിയിൽപെടുത്തി ഉപയോഗിച്ച് സിം എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

Published

on

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും.ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ ഫിന്‍ടെക് കമ്പനികള്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. ജൂലൈ ഒന്ന് മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ജൂണ്‍ 30ന് മുമ്പ് എല്ലാ ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകളും ബിബിപിഎസ് വഴി നടത്തണമെന്ന് ആര്‍ബിഐ പറഞ്ഞു.

ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളില്‍ ഭാരത് ബില്ല് പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) പ്രവര്‍ത്തനക്ഷമമായിട്ടില്ല. നിലവില്‍ അഞ്ച് കോടിയിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 30ന് മുമ്പ് എല്ലാ ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകളും ബിബിപിഎസ് വഴി നടത്തണമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 mins ago

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയ്യതികളായി, വിവരങ്ങളറിയാം

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ്...

world news22 hours ago

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

ദുബായ്:ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ...

us news22 hours ago

നോർത്ത് അമേരിക്കയിൽ സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ ജൂലൈ നാലിന് തിരശ്ശീല ഉയരും

നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ...

National23 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നത്....

National24 hours ago

HMI ചേർത്തല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ *പ്രാർത്ഥന യോഗവും അനുമോദനവും*

ചേർത്തല: HMI ചേർത്തല ചാപ്റ്ററിന്റെ പ്രാർത്ഥനായോഗവും അനുമോദനവും അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് രക്ഷാധികാരി പാസ്റ്റർ ബിജു ജോസിന്റെ അധ്യക്ഷതയിൽ നടന്നു . പാസ്റ്റർ സജിപോൾ(സെക്രട്ടറി)...

National24 hours ago

ഞായറാഴ്ച (ജൂൺ 30) ഇന്ത്യൻ ക്രിസ്ത്യൻ ദിനം: ഈ ജനകീയ പ്രസ്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുക്കണം

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനുള്ളിൽ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇന്ത്യയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കർത്താവായ യേശുവിന്റെ സന്ദേശം ആഘോഷിക്കുക എന്നതാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ ലക്ഷ്യം....

Trending