Connect with us

National

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്: സ്കോളർഷിപ്പ് സെമിനാർ

Published

on

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഹ്യൂമൻ എം പവർമെൻ്റ് വിഭാഗത്തിൻ്റെയും കേരളാ സർക്കാരിൻ്റെ നോളഡ്ജ് ഇക്കോണമി മിഷൻ്റെയും സഹകരണത്തോടുകൂടി സ്കോളർഷിപ്പ് സെമിനാർ നടന്നു. “അറിയാം, അറിയിക്കാം” എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 16 ന് ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല, വള്ളംകുളം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചാണ് നടത്തപ്പെട്ടത്
ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ബഹു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉത്ഘാടനം നിർവ്വഹിച്ചു.. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ആനുകൂല്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന “ചൂണ്ടുപലക” എന്ന കൈപ്പുസ്തകത്തിൻ്റെ പ്രകാശനം ബഹു. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.. മാർത്തോമാ സഭാ സീനിയർ വികാരി ജനറൽ . റവ. ഡോ. ഈശോ മാത്യൂ, ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, സിഎംഎസ് സഭാ ഭദ്രാസന സെക്രട്ടറി റവ. ജോയ്സ് ജോൺ തുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനും ന്യൂനപക്ഷകാര്യ വിദഗ്ധനുമായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, നോളഡ്ജ് എക്കോണമി മിഷൻ റീജിണൽ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ് എന്നിവർ ക്ലാസുകൾ എടുത്തു.
NCMJ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, HED ഡയറക്ടർ ഫാദർ പി എ ഫിലിപ്പ് ,ഫാദർ ഡോ. ഫെലിക്സ് യോഹന്നാൻ, ഷാജി ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.
ഡോ. പ്രകാശ് പി തോമസ്
പ്രസിഡൻ്റ്
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
ജെയ്സ് പാണ്ടനാട്
ജനറൽ സെക്രട്ടറി
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
9961757708
9847340246
Sources:gospelmirror

http://theendtimeradio.com

National

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

Published

on

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവെൻഷ വിൻ്റെ ആറാം ദിവസം രാത്രിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പാസ്റ്റർ തോമസ് അമ്പുക്കയത്ത്,
പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
രാവിലെ 8 ന് . സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിക്കും.
10 ന് സമാപന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ റെജി, സൗത്ത് ഏഷ്യൻ റീജനൽ സൂപ്രണ്ട് റവ. സി സി തോമസ് സമാപന സന്ദേശം നൽകും.
ഇന്ന് രാവിലെ 8 ന് സ്‌നാനശുശ്രൂഷ, 9 ന് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ബെൻസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, പാസ്റ്റർ എബ്രഹാം ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യുവജന & സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി
അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഫിന്നി ജോസഫ്,
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി പി തോമസ്, സജു സണ്ണി, സാലു വർഗീസ് എന്നിവർ സന്ദേശം നൽകി.
ഞായർ കൺവൻഷനിൽ …
8.00- തിരുവത്താഴ ശുശ്രൂഷ. നേതൃത്വം, റവ. സി സി തോമസ്
അധ്യക്ഷൻ – പാസ്റ്റർ സാംകുട്ടി മാത്യൂ
തിരുവത്താഴ പ്രസംഗം.
ഡോ. ജെയ്സൺ തോമസ്
10.00 – സമാപന യോഗം
സങ്കീർത്തന പ്രസംഗം – പാസ്റ്റർ ജെ. ജോസഫ്
സമാപന സന്ദേശം –
റവ. വൈ റെജി
റവ. സി സി തോമസ്
http://theendtimeradio.com

Continue Reading

National

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

Published

on

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ ഷിജു മത്തായി അധ്യക്ഷത വഹിച്ചു.
തുടർന്ന് പാസ്റ്റർ സണ്ണി താഴാംപള്ളം ( ഹ്യൂസ്റ്റൺ), റവ. എബനേസർ ശെൽവരാജ് ( ഓവർസിയർ, തമിഴ്നാട്),
പാസ്റ്റർ ജിബി റാഫേൽ എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ സാമുവേൽ ഫിലിപ്പ്, ഡോ. എ പി അഭിലാഷ്, എ എം വർഗീസ്, റെജി ജോർജ്, യോഹന്നാൻ ശാമുവേൽ എന്നിവർ പ്രാർഥന നയിച്ചു.
രാവിലെ ബൈബിൾ സെമിനാരികളുടെ ബിരുദദാന സമ്മേളനം നടന്നു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. റവ. ലിറ്റോ സക്കറിയ പ്രസംഗിച്ചു. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ബിരുദം വിതരണം ചെയ്തു. സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യാതിഥിയായിരുന്നു.
പാസ്റ്റർ എബനേസർ ശെൽവരാജ്, ഡോ. ഷിബു കെ മാത്യൂ, നോബിൾ ജേക്കബ്, ഹെൽന റെജി, ആർ എസ് ഡിങ്കർ, ഡാർവിൻ സണ്ണി, ബെന്നി സാമുവേൽ, ബിനു പി ജോർജ്, സാംകുട്ടി മാത്യൂ, ഷൈജു ഞാറയ്ക്കൽ, എബനേസർ , ഷിബു പി കെ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് മിഷൻ സമ്മേളനത്തിൽ
പാസ്റ്റർ ടി എ ജോർജ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
നാളെ, ശനിയാഴ്ച കൺവൻഷനിൽ…
രാവിലെ 8 മണിക്ക് സ്‌നാനശുശ്രൂഷ, 9.30 ന് പൊതുയോഗം ഉച്ച കഴിഞ്ഞ് 2 പി എം ന് യുവജന,സണ്ടേസ്കൂൾ വാർഷിക സമ്മേളനം.
വൈകിട്ട് പൊതുയോഗത്തിൽ പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിക്കും.
പാസ്റ്റർ തോമസ് അമ്പുക്കയം,
പാസ്റ്റർ റെജി മാത്യു,
ഡോ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും.
http://theendtimeradio.com

Continue Reading

National

യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)

Published

on

തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ സജി എബ്രഹാം അധ്യക്ഷത വഹിച്ചു.
തുടർന്ന് റവ. ലിറ്റോ സഖറിയ ( യുഎസ്എ),
പാസ്റ്റർ ഷാജി കെ ഡാനിയേൽ( ഡാളസ്) എന്നിവർ പ്രസംഗിച്ചു.
തോമസ് ജോർജ്, ജോസ് ബേബി, അലക്സാണ്ടർ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രാർഥന നയിച്ചു.
പകൽ യോഗങ്ങളിൽ
രാവിലെ, സോദരി സമ്മേളനത്തിൽ
ഹെൽന റെജി അധ്യക്ഷത വഹിച്ചു.
ഡോ ജോളി താഴാപള്ളം
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് യോഗത്തിൽ
പാസ്റ്റർ ബിനു പി ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
എന്നിവർ പ്രസംഗിച്ചു.
വെളളി, നാളെ കൺവൻഷനിൽ..
രാവിലെ 9 മണിക്ക് ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം.
അധ്യക്ഷൻ – ഡോ ജെയ്സൺ തോമസ്
ബിരുദദാനം -പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ)
ഉച്ച കഴിഞ്ഞ് 2 പിഎം ന്
അധ്യക്ഷൻ -ടി എ ജോർജ്
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ്
5.30 ന് സായാഹ്ന യോഗം
അധ്യക്ഷൻ -പാസ്റ്റർ ഷിജു മത്തായി
പ്രസംഗം-
പാസ്റ്റർ സണ്ണി താഴാമ്പള്ളം (ഹ്യൂസ്റ്റൺ)
പാസ്റ്റർ ജിബി റാഫേൽ
പാസ്റ്റർ പി സി ചെറിയാൻ
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie11 minutes ago

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു...

National25 minutes ago

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102...

world news22 hours ago

Boko Haram’s Latest Attacks Displace Thousands of Christians in Nigeria

Nigeria — Boko Haram is escalating attacks on Christian communities in Chibok, Borno state, displacing more than 4,000 Christians in...

us news23 hours ago

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ...

National23 hours ago

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news23 hours ago

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു...

Trending

Copyright © 2019 The End Time News