National
ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി
പത്തനംതിട്ട: ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെ പറ്റിയും കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച് വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി നിവേദനം നൽകി. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാ പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിലിൻ്റെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിവേദനം നൽകി.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
ന്യൂനപക്ഷങ്ങളുടെ സ്കോളർഷിപ്പുകൾ 50./.വരെ കേരള സംസ്ഥാന ഗവൺമെൻറ് വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ചു പഠിക്കുന്ന വിദ്യാർത്ഥികളും, പഠനം പൂർത്തികരിച്ചു ജോലിക്കുവേണ്ടി കാത്തുനിൽക്കുന്ന യുവജനങ്ങളും വളരെ പ്രയാസങ്ങൾ നേരിടുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിലുള്ള യുവജനങ്ങൾ
ഈ രാജ്യത്തുതന്നെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്.അതിനായി കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ വകുപ്പുകൾ പുതിയ പദ്ധതികൾക്ക്
തുടക്കം കുറിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരള ഗവൺമെൻറ്
ക്രൈസ്തവ ന്യൂനപക്ഷത്തെപറ്റി
പഠിക്കുവാൻ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യപ്രകാരം
ഒരു കമ്മീഷൻ രൂപീകരിച്ചു .
“ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ ”
ക്രൈസ്തവ ന്യൂനപക്ഷത്തെ പഠനം പൂർത്തീകരിച്ചു
റിപ്പോർട്ട് വെച്ചിട്ട് രണ്ടു വർഷം ആകുന്നു.
എന്നാൽ പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ
ഉണ്ടാകുന്നില്ല.
ഇതിൽ കാലതാമസം വരുന്നത് ഒരുപാട് ആശങ്ക ഉയർത്തുന്നു.
ജെ ബി കമ്മീഷൻ പഠനറിപ്പോർട്ട് അങ്ങ് ഉൾപ്പെടുന്ന ഗവൺമെൻറ് മനസ്സിലാക്കുകയും
കേന്ദ്ര ഗവൺമെൻറ് നിന്നും ഉചിതമായ
പാക്കേജുകൾ ഉൾപ്പെടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ
പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വളരെ പ്രാധാന്യവും ശ്രദ്ധയും വേണ്ട മേഖലകൾ:-
1.ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ തുക വർധിപ്പിക്കുന്നതോടൊപ്പം പുതിയ സ്കോളർഷിപ്പ് തുടങ്ങുക.
2.ടിടിസി,ബി എഡ് ,എം എഡ് ,എൽ എൽ ബി ഉൾപ്പെടെ എല്ലാ കോഴ്സുകൾക്കുള്ള
സ്കോളർഷിപ്പ് ഉൾപ്പെടുത്തുക . 3.ശാരീരികവും, ബുദ്ധിപരമായ വൈകല്യം നേരിടുന്ന കുട്ടികൾക്ക് വേണ്ടി സ്കോളർഷിപ്പ് ഉൾപ്പെടെ പുതിയ
പദ്ധതികൾക്ക് രൂപ കൊടുക്കുക .
4.പഠനം പൂർത്തീകരിച്ചിരിക്കുന്ന യുവജനങ്ങൾക്ക് സ്വയംതൊഴിലിനു
ആവശ്യമായ കുറഞ്ഞ പലിശ നിരക്കിൽ ലോൺ എടുക്കുവാനുള്ള
സാഹചര്യം കൂട്ടുന്ന തോടൊപ്പം നിലവിലുള്ള ലോണുകളുടെ തുകകൾ കൂട്ടുക .
5.യുവജനങ്ങൾക്കും വനിതകൾക്കും ആയി സ്വയംതൊഴിൽ
പരിശീലനപദ്ധതി തുടങ്ങുന്നുനോടൊപ്പം
വിജയകരമായി
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഗവൺമെൻറ് സബ്സിഡിയോടുകൂടി
പാക്കേജുകൾ അനുവദിക്കുക. 6.മലയോര കർഷകർക്ക് വേണ്ടി
പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുക.
(വന്യജീവികളുടെ ആക്രമണം മൂലം
കൃഷിനാശം ഉൾപ്പെടെ നേരിടുമ്പോൾ വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്ന വർക്കും ജീവൻ നഷ്ടപ്പെടുന്നവർക്കുമായി ജീവൻ സുരക്ഷാ പദ്ധതി തുടങ്ങുക.)
7.ക്രൈസ്തവ ന്യൂനപക്ഷത്തിൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക്
പലിശരഹിതമായ ലോണുകൾ തുടങ്ങുക.
8.കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ഹെൽപ്പ് ലൈൻ ഓഫീസ് കേരളത്തിൽ തുടങ്ങുന്നത്തിനു അടിയന്തര നടപടികൾ സ്വീകരിക്കുക.
9.ന്യൂനപക്ഷ ആനുകൂല്യങ്ങൾ ന്യൂനപക്ഷത്തിലായിരിക്കുന്ന അംഗങ്ങളിൽ എത്തിക്കുവാൻ തക്കവണ്ണമുള്ള ക്രമീകരണം ചെയ്യുന്നതോടൊപ്പം അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കുന്നുണ്ടോ എന്നുള്ളത് ഉറപ്പുവരുത്തുകയും ചെയ്യുക.
10.ന്യൂനപക്ഷ ഓഫീസുകളിൽ
എല്ലാ ന്യൂനപക്ഷ കമ്മ്യൂണിറ്റികളുടെയും
പങ്കാളിത്തം ഉറപ്പു വരുത്തുക.
12. (പീഡാനുഭ ആഴ്ച)
ഞായറാഴ്ചകളിലും കേന്ദ്ര-സംസ്ഥാന എൻട്രൻസ് ഉൾപ്പെടെയുള്ള പരീക്ഷകൾ നടത്തുന്നുണ്ട് ദയവായി ഞായറാഴ്ചകളും പീഡാനുഭവ ആഴ്ചകളിലും പരീക്ഷകൾ നടത്തരുതെന്ന് അങ്ങയുടെ ഇടപെടൽ ഇതിൽ ശക്തമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിലും, മറ്റ് ന്യൂനപക്ഷ സമിതികളിലും നിർബന്ധമായും ക്രൈസ്തവ ന്യൂനപക്ഷത്തിൽ നിന്നുള്ള അംഗം ഉണ്ടായിരിക്കേണ്ടതാണ്. ഇപ്പോൾ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ചുമതലകൾ മറ്റ് ന്യൂനപക്ഷ സമുദായത്തിൽഉള്ളവർക്കാണ് കൊടുത്തിരിക്കുന്നത്. അത് ശരിയായ നടപടിയല്ല. അതുപോലെതന്നെ ഒരു അഡ്വൈസർ എല്ലാ സംസ്ഥാനത്തു നിന്നുള്ള ന്യൂനപക്ഷ അംഗങ്ങളുടെ പ്രതിസന്ധികളെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ കീഴിൽ ഒരു അഡ്വൈസറി ബോർഡ് രൂപികരിച്ച് അതിലുൾപ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിലുള്ള കമ്മീഷനു മനസ്സിലാക്കുവാനും, സംസ്ഥാന ഗവൺമെന്റിന് ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പരാതികളും വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ശ്രദ്ധയിൽ വരുവാനും കഴിയും. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് NCMJ. കത്തോലിക്കർ മുതൽ പെന്തകോസ്തർ വരെയുള്ള എല്ലാ ക്രൈസ്തവരും ഒന്നിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് NCMJ. അഡ്വ. പ്രകാശ് പി തോമസ് സ്റ്റേറ്റ് പ്രസിഡൻ്റായും ജെയ്സ് പാണ്ടനാട് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
വാർത്ത : ജെയ്സ് പാണ്ടനാട്
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

