National
ജയ്പ്പൂരിലുള്ള ദൈവ സഭകൾക്ക് വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.
ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഗ്രാമത്തിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കിഴിലുള്ള സഭകളുടെ സംയുക്ത ആരാധന ജൂലൈ 21 ഞാറാഴ്ച്ച പകൽ നടക്കുമ്പോൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ പോലിസിനെയും കൂട്ടി വന്ന് യാതൊരു പ്രകോപനവും കൂടാതെ അവിടെ ഉണ്ടായിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ രാജസ്ഥാൻ സ്റ്റേറ്റ് പ്രസിഡന്റിനെയും, ദൈവദാസന്മാരെയും ചില വിശ്വാസികളെയും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുകയും അവിടെ ഉണ്ടായിരുന്ന വിശ്വാസികളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു വക്കീൽ വന്ന് ഇടപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇവിടെയുള്ള ദൈവസഭയും ദൈവമക്കളും ഭീതിയിൽ കഴിയുന്നു.
ജയ്പൂരിലുള്ള ദൈവസഭകൾക്കും, ദൈവദാസന്മാർക്കും, ദൈവമക്കൾക്കും വേണ്ടിയും ഈ പ്രദേശ വാസികൾ യേശുവിന്റെ സ്നേഹവും, ക്രിസ്തുവിൽ കൂടിയുള്ള നിത്യ രക്ഷ അറിയുവാനും, എല്ലാ സുവിശേഷ വിരോധികളുടെ മാനസാന്തരത്തിന് വേണ്ടിയും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
Sources:Middleeast Christian Youth Ministries
National
ഡോ.മൻമോഹൻ സിങ് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14 വരെ 10 വർഷം തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി ലോകം അംഗീകരിച്ച മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്.
റിസർവ് ബാങ്ക് ഗവർണർ, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും, രാജ്യസഭാ പ്രതിപക്ഷ നേതാവായും, യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നതിന് അദ്ദേഹം സ്വീകരിച്ച നിർണായ നിലപാടുകൾ ഏറെ ചർച്ചയായിട്ടുണ്ട്. 1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991 ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്.
2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തിയത്.
2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 33 വർഷം അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
Sources:azchavattomonline.com
National
പി വൈ പി എ 77-ാമത് സംസ്ഥാന ക്യാമ്പിന് നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ ഉജ്ജാല തുടക്കം
2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ ഉദ്ഘാടനം (25/12/ 2024) ബുധനാഴ്ച ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെസി തോമസ് നിർവഹിച്ചു പി വൈ പി എ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ ഷിബിൻ സാമുവൽ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ മോൻസി പി മാമൻ സ്വാഗതം പറയുകയും ഐപിസി മുൻ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൻ ജോസഫ്, പാസ്റ്റർ ബി മോനച്ചൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൻ കൊന്നനിൽക്കുന്നതിൽ,ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. പിവൈപിഎ സംസ്ഥാന സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ തുടങ്ങി എക്സിക്യൂട്ടീസ്, ക്യാമ്പ് കമ്മറ്റി അംഗങ്ങൾ ,തിരുവനന്തപുരം മേഖല പി വൈ പി എ എക്സിക്യൂട്ടീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Sources:gospelmirror
National
എം ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകുകയും ചെയ്തു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.
M.T. Vasudevan, popularly known as MT, was widely regarded as the presiding deity of Malayalam literature up until his demise.
MT’s huge popularity, bordering on adulation, owes largely to the way he presents the social history of Kerala in his works. The centrepiece of his fiction, Kudallur, is a picturesque little village that is a microcosm of Kerala’s agrarian economy.
Known for his versatility, the writer’s legacy reaches beyond the pages, to the screen with his immortal characters: Chanthu ( Oru Vadakkan Veeragatha), Unnimaya ( Parinayam), Indira ( Panchagni), Sathyanathan ( Sadayam), Dr. Haridas ( Amrutham Gamaya).
Here is a glimpse into the moments from the life and career of this literary icon.
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden